scorecardresearch

രാത്രി വിളിച്ച് മാഡത്തെ കണ്ടാൽ ദേവതയെ പോലെയുണ്ടെന്ന് അയാൾ പറഞ്ഞു; ആറാട്ടണ്ണനെതിരെ മായ വിശ്വനാഥ്

Maya Viswanath Slams Santhosh Varkey: "അപ്പോഴാണ് മഞ്ജു വാര്യരെയും ഐശ്വര്യ ലക്ഷ്മിയെയും നിത്യ മേനോനെയും കല്യാണം കഴിക്കാൻ പിറകെ നടന്ന വ്യക്തി ഇതാണെന്ന് ഞാൻ അറിയുന്നത്"

Maya Viswanath Slams Santhosh Varkey: "അപ്പോഴാണ് മഞ്ജു വാര്യരെയും ഐശ്വര്യ ലക്ഷ്മിയെയും നിത്യ മേനോനെയും കല്യാണം കഴിക്കാൻ പിറകെ നടന്ന വ്യക്തി ഇതാണെന്ന് ഞാൻ അറിയുന്നത്"

author-image
Television Desk
New Update
Maya Viswanath Aarattannan Santhosh Varkey

സാമൂഹികമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരേ അശ്ലീലപരാമര്‍ശങ്ങള്‍ നടത്തിയതിനു അടുത്തിടെ  'ആറാട്ടണ്ണന്‍' എന്ന പേരിലറിയപ്പെടുന്ന സന്തോഷ് വര്‍ക്കിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ, സന്തോഷ് വർക്കി തന്നെയും ഫോണിൽ വിളിച്ച് ശല്യം ചെയ്തിരുന്നു എന്നു വെളിപ്പെടുത്തുകയാണ് നടി മായ വിശ്വനാഥ്. 

Advertisment

"ഒരു ദിവസം രാത്രി എനിക്കൊരു കോൾ വന്നു. ട്രൂ കോളറിൽ സന്തോഷ് വർക്കി എന്ന് കാണുന്നുണ്ട്. ആരുടെ ഫോണായാലും ഞാനെടുക്കും. കാരണം എനിക്കത് ഹാൻഡിൽ ചെയ്യാനറിയാം. ആരാണെന്ന് ചോദിച്ചപ്പോൾ ആറാട്ടണ്ണനാണെന്ന്. എനിക്ക് മനസിലായില്ല. എന്നെ എല്ലാവരും വിളിക്കുന്നത് ആറാട്ടണ്ണനെന്നാണെന്ന് അയാൾ. 

നിങ്ങൾക്ക് അച്ഛനും അമ്മയും ഇട്ട പേരുണ്ടല്ലോ അതെന്താണെന്ന് ഞാൻ ചോദിച്ചു. അത് സന്തോഷ് വർക്കിയെന്ന് പറഞ്ഞു. പരിചയപ്പെടാൻ വിളിച്ചതാണ്, മാഡം ഇപ്പോൾ വനിത തിയറ്ററിന്റെ മുന്നിലുണ്ടോ എന്ന് ചോദിച്ചപ്പോൾ തിയറ്ററിന് മുന്നിൽ നിൽക്കുന്നതല്ല എന്റെ ജോലിയെന്ന് ഞാൻ പറഞ്ഞു. മാഡത്തെ കണ്ടാൽ ദേവതയെ പോലെയുണ്ടെന്ന് അയാൾ. തനിക്ക് ​​​ദേവതയെ കണ്ട് പരിചയമുണ്ടോ എന്ന് ഞാൻ ചോദിച്ചു. 

Advertisment

സോഷ്യൽ മീഡിയക്കാരായ രണ്ട് മൂന്ന് പേരെ വിളിച്ച് ഞാൻ ചോദിച്ചു. 'അയ്യാേ മായ ചേച്ചീ ഫോൺ എടുക്കല്ലേ, തലവേദനയാണെന്ന്' അവർ പറഞ്ഞു
അപ്പോഴാണ് മഞ്ജു വാര്യരെയും ഐശ്വര്യ ലക്ഷ്മിയെയും നിത്യ മേനോനെയും കല്യാണം കഴിക്കാൻ പിറകെ നടന്ന വ്യക്തി ഇതാണെന്ന് ഞാൻ അറിയുന്നത്. ഞാൻ ബ്ലോക്ക് ചെയ്തില്ല. ഇവനാണ് സിനിമാ നടികൾ മുഴുവൻ വേശ്യകളാണെന്ന് പറയുന്നതെന്നു മനസിലായി," മായ വിശ്വനാഥിന്റെ വാക്കുകളിങ്ങനെ.

സ്വന്തം യൂട്യൂബ് ചാനലിൽ ശാന്തിവിള ദിനേശുമായി നടത്തിയ സംഭാഷണത്തിനിടെയാണ് മായ വിശ്വനാഥ് ഇക്കാര്യം തുറന്നു പറഞ്ഞത്.

Read More

Serial Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: