scorecardresearch

സ്പാം കോളുകളും മെസേജുകളും തലവേദനയായോ? ജിയോ സിമ്മിൽ പരിഹാരമുണ്ട്

ജിയോ സിമ്മിൽ സ്പാം കോളുകളും മെസേജുകളും എങ്ങനെ തടയാം

ജിയോ സിമ്മിൽ സ്പാം കോളുകളും മെസേജുകളും എങ്ങനെ തടയാം

author-image
Tech Desk
New Update
How to block spam calls and SMS Jio

എക്സ്‌പ്രസ് ഫൊട്ടോ

സ്പാം കോളുകളും എസ്എംഎസുകളും ഓരോ ദിവസവും വർധിച്ചു വരികയാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും മെഷീൻ ലേണിംഗും സ്പാമുകളെ തടയുമെന്ന് കരുതുന്നുണ്ടെങ്കിലും, റോബോകോൾ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളിലൂടെ സൈബർ കുറ്റവാളികൾ ഇതിനെ മറികടക്കുന്നു. 

Advertisment

നിങ്ങളോരു ജിയോ ഉപയോക്താവാണെങ്കിൽ, മൈജിയോ ആപ്പിലൂടെ ഒറ്റ ക്ലിക്കിൽ തന്നെ ഇത്തരം അനാവശ്യ കോളുകളും സന്ദേശങ്ങളും ബ്ലോക്ക് ചെയ്യാം. നിങ്ങൾക്ക് ആവശ്യമായ പ്രധാന ബ്രാൻഡുകളിൽ നിന്നുള്ള അപ്ഡേറ്റുകളും, ഓടിപികളും നഷ്ടപ്പെടാതെ തന്നെ സ്പാം തടയാമെന്നതാണ് ഇതിന്റെ സവിശേഷത.

ജിയോ നെറ്റ്‌വർക്കിൽ സ്‌പാം കോളുകളും സന്ദേശങ്ങളും ബ്ലോക്ക് ചെയ്യുന്നതിനായി, "ഡു നോട് ഡിസ്റ്റർബ്" (ഡിഎൻഡി) ഫീച്ചർ പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്. എന്നാൽ, സ്പാം കോളുകൾക്കും എസ്എംഎസുകൾക്കും ഒപ്പം ടെലിമാർക്കറ്റിംഗ് കോളുകളും ഇതു തടയുമെന്നത് ഓർക്കണം.

ബ്ലോക്ക് ചെയ്യേണ്ട കോളുകളുടെയും സന്ദേശങ്ങളുടെയും കൃത്യമായ കാറ്റഗറി തിരഞ്ഞെടുത്ത് ഉപയോക്താക്കൾക്ക് ഡിഎൻഡി സേവനങ്ങൾ ഇഷ്ടാനുസൃതമാക്കാനും സാധിക്കും. ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങി വിവിധ കാറ്റഗറികൾ ലഭ്യമാണ്. നിങ്ങൾക്ക് ഫുൾ ബ്ലോക്ക് ഓപ്‌ഷൻ തിരഞ്ഞെടുക്കാനും അവസരമുണ്ട്. എന്നാൽ സേവന ദാതാക്കളിൽ നിന്നും സർക്കാർ ഏജൻസികളിൽ നിന്നുമുള്ള പ്രധാന അറിയിപ്പുകളും കോളുകളും ഇത് തടയുന്നില്ല.

ജിയോ ഉപയോക്താക്കൾക്ക് ഡിഎൻഡി എങ്ങനെ പ്രവർത്തനക്ഷമമാക്കാം

Advertisment

ജിയോ സ്പാം കോളുകൾ നിർത്തുക

  • 'മൈജിയോ' ആപ്പ് തുറക്കുക
  • "Do Not Disturb" തിരഞ്ഞെടുക്കുക
  • "fully blocked" അല്ലെങ്കിൽൽ "promotional communication blocked" അല്ലെങ്കിൽ ആവശ്യമായ കാറ്റഗറി തിരഞ്ഞെടുക്കുക.

Read More

Cyber Crime Jio

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: