scorecardresearch

നിങ്ങൾക്ക് അറിയാമോ, വാട്സ്ആപ്പിലെ​ ഈ 5 കിടിലൻ ഫീച്ചറുകൾ?

തീർച്ചയായും അറിഞ്ഞിരിക്കേണ്ട വാട്സ്ആപ്പിലെ മികച്ച ഫീച്ചറുകൾ

തീർച്ചയായും അറിഞ്ഞിരിക്കേണ്ട വാട്സ്ആപ്പിലെ മികച്ച ഫീച്ചറുകൾ

author-image
Abhijith Mohandas
New Update
Whatsapp

Here are Five new features of WhatsApp

മെറ്റയുടെ ഉടമസ്ഥതയിലുളള ജനപ്രിയ മെസേജിങ് ആപ്പാണ് വാട്സ്ആപ്പ്. ഒരു ദശാബ്ദത്തിലേറെയായി സ്മാർട്ഫോൺ ഉപയോക്താക്കൾക്ക് സുപരിചിതമായ വാട്സ്ആപ്പ് പലർക്കും ഇന്ന് ഓഴിവാക്കാനാകാത്ത ഒന്നായി മാറിയിട്ടുണ്ട്. സുഹൃത്തുക്കൾക്കും പരിചയക്കാർക്കും സന്ദേശം അയക്കുന്നതു മുതൽ ഔദ്യോഗിക ആവശ്യങ്ങൾക്കു പോലും പലരും വാട്സ്ആപ്പ് ഉപയോഗിക്കുന്നു.

Advertisment

വർഷങ്ങളായി വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണെങ്കിലും പലർക്കും വാട്സ്ആപ്പിന്റെ ചില മികച്ച ഫീച്ചറുകൾ ഇന്നും അറിയില്ല. കൂടാതെ നിരവധി ഉപയോഗപ്രദമായ പുത്തൻ ഫീച്ചറുകൾ കമ്പനി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 5 വാട്സ്ആപ്പ് ഫീച്ചറുകൾ ഇതാ.

മെറ്റ എഐ

This week, Washington said it was finalising rules to curb U.S. investment in artificial intelligence and other technology sectors in China that could threaten national security.
എഐ ഫീച്ചർ ഇപ്പോൾ വാട്സ്ആപ്പിൽ സൗജന്യമായി ലഭ്യമാണ്. വാട്സ്ആപ്പ് ഈ അടുത്ത് കൊണ്ടുവന്ന ഏറ്റവും മികച്ച ഫീച്ചറുകളിൽ ഒന്നാണ് മെറ്റാ എഐ. ഇതിലൂടെ, ഉപയോക്താക്കൾക്ക് സങ്കീർണ്ണമായ വിഷയങ്ങൾ മനസിലാക്കാനും ചിത്രങ്ങൾ സൃഷ്ടിക്കാനും ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനും തമാശകൾ കേൾക്കാനും കഴിയുന്നു.

വീഡിയോ കോൾ ഫിൽട്ടർ

The new background effects and filters are just one tap away.
ഇൻസ്റ്റഗ്രാമിനോട് സമാനമായി ഇപ്പോൾ വാട്സ്ആപ്പിലും വീഡിയോ കോളിൽ ഫിൽട്ടറുകൾ ലഭ്യമാണ്. നിങ്ങളുടെ കോളുകൾ രസകരമാക്കാൻ നിരവധി ഫിൽട്ടറുകളും പശ്ചാത്തലങ്ങളും ഇപ്പോൾ വാട്സ്ആപ്പിൽ ഉപയോഗിക്കാം.

Advertisment

അപ്രത്യക്ഷമാകുന്ന വോയിസ് മെസേജ്
ഒറ്റത്തവണ കണ്ടശേഷം അപ്രത്യക്ഷമാകുന്ന ചിത്രങ്ങൾക്കു സമാനമായി, അപ്രത്യക്ഷമാകുന്ന ശബ്ദ സന്ദേശങ്ങളും ഇപ്പോൾ വാട്സ്ആപ്പിൽ ലഭ്യമാണ്.

പൂർത്തിയാകാത്ത മെസേജുകൾ ഡ്രാഫ്റ്റിലേക്ക്

WhatsApp Drafts
ടൈപ്പു ചെയ്ത് പൂർത്തിയാക്കാത്ത മെസേജുകൾ ഇപ്പോൾ ഡ്രാഫ്റ്റായി സേവ് ചെയ്യപ്പെടുന്നു. ഇത് നിങ്ങൾ ടൈപ്പ് ചെയ്ത് പൂർത്തിയാക്കാത്ത സന്ദേശം നഷ്ടപ്പെടുന്നത് തടയുകയും വീണ്ടും അയക്കാൻ അനുവദിക്കുകയും ചെയ്യുന്നു.

വാട്സ്ആപ്പ്-ഓൺലി ഫോൺ നമ്പർ
ഉപയോക്താക്കൾക്ക് ഇപ്പോൾ ഫോൺ നമ്പരുകൾ കോൺടാക്റ്റ് ലിസ്റ്റിലേക്ക് ചേർക്കാതെ നേരിട്ട് വാട്സ്ആപ്പിൽ സേവ് ചെയ്യാം. ആവശ്യമില്ലാത്ത വമ്പരുകൾ ഫോണിൽ സേവ് ചെയ്യുന്നത് ഇതിലൂടെ ഓഴിവാക്കാം.

Read More

Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: