scorecardresearch

11 രൂപയ്ക്ക് 10 ജിബി ഇന്റർനെറ്റ്; പുതിയ പ്ലാനുമായി ജിയോ

ഒരു ദിവസത്തേക്ക് 25 ജിബി 4G ഡാറ്റ ലഭിക്കുന്ന മറ്റൊരു പ്ലാനും ജിയോയിൽ ലഭ്യമാണ്

ഒരു ദിവസത്തേക്ക് 25 ജിബി 4G ഡാറ്റ ലഭിക്കുന്ന മറ്റൊരു പ്ലാനും ജിയോയിൽ ലഭ്യമാണ്

author-image
Tech Desk
New Update
jio

ഫയൽ ഫൊട്ടോ

പുതിയ ഡാറ്റ ആഡ്-ഓൺ പ്ലാൻ അവതരിപ്പിച്ച് രാജ്യത്തെ പ്രമുഖ സേവന ദാതാക്കളായ ജിയോ. 11 രൂപ വിലയുള്ള പുതിയ പ്ലാൻ 11 ജിബി അതിവേഗ 4G ഡാറ്റ വാഗ്ദാനം ചെയ്യുന്നു. എന്നാൽ, ഒരു മണിക്കൂർ മാത്രമാണ് പ്ലാനിന്റെ കാലവധി. വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാനോ അപ്‌ലോഡ് ചെയ്യാനോ ധാരാളം ഡാറ്റ ആവശ്യമായി വന്നേക്കാവുന്ന 4G സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കളെയാണ് പ്ലാൻ ലക്ഷ്യമിടുന്നത്.

Advertisment

ഉപയോക്താക്കൾക്ക് അവരുടെ നിലവിലെ പ്ലാനിന് പുറമേ ഈ ആഡ്-ഓൺ പ്ലാൻ റീചാർജ് ചെയ്യാം. റീചാർജ് ചെയ്ത് ഒരുമണിക്കൂർ സമയത്തിന് ശേഷം ഡാറ്റ ആനുകൂല്യങ്ങൾ അസാധുവാകും. അതുകൊണ്ടു തന്നെ ചുരുങ്ങിയ സമയത്തേക്ക് ധാരാളം ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്കാണ് ഈ പ്ലാൻ അനുയോജ്യമാണ്.

5G സ്മാർട്ഫോണുകളോ അൺലിമിറ്റഡ് 5G ഡാറ്റ പ്ലാനുകളോ ഇല്ലാത്ത ഉപയോക്താക്കൾക്ക് മികച്ച് പ്ലാനായി ഇതു പരിഗണിക്കാം. കൂടാതെ ക്ലൗഡിൽ നിന്ന് വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാനും അപ്‌ലോഡ് ചെയ്യാനും ആഗ്രഹിക്കുന്നവർക്കും ഈ പ്ലാൻ അനുയോജ്യമാണ്.

അതേസമയം, ഒരു ദിവസത്തെ കാലാവധിയിൽ 25 ജിബി 4G ഡാറ്റ വാഗ്ദാനം ചെയ്യുന്ന ആഡ്-ഓൺ പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ഉയർന്ന ക്വാളിറ്റിയിൽ സിനിമകളും, തത്സമയ കായിക പരിപാടികളും കാണുന്നവർക്ക് ഇത് അനുയോജ്യമാണ്. ഈ രണ്ടു പ്ലാനുകളിലും, യഥാക്രമം 11 ജിബി, 25 ജിബി 4G ഡാറ്റ ഉപയോഗിച്ചതിന് ശേഷം വേഗത 64 Kbps ആയി പരിമിതപ്പെടും.

Read More

Advertisment
Jio Internet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: