scorecardresearch

വൈഫൈ സ്പീഡ് കുറവാണോ? ഈ 5 കാര്യങ്ങൾ പരിശോധിക്കൂ

നിങ്ങളുടെ വൈഫൈ വേഗത കുറയാൻ കാരണമാകുന്ന ചില പ്രധാന ഘടകങ്ങൾ ഇതാ

നിങ്ങളുടെ വൈഫൈ വേഗത കുറയാൻ കാരണമാകുന്ന ചില പ്രധാന ഘടകങ്ങൾ ഇതാ

author-image
Abhijith Mohandas
New Update
Wi-Fi Speed, reason why wi-fi is slow

ചിത്രം: എഐ

ഡാറ്റ ഉപഭോഗം അനുദിനം വർധിക്കുന്ന ഈ കാലത്ത് പലരും അമിതമായി ആശ്രയിക്കുന്ന ഒന്നാണ് 'വൈഫൈ.' സ്‌മാർട്ട്‌ഫോണോ ടാബ്‌ലെറ്റോ മറ്റ് ഉപകരണങ്ങളോ ഇൻ്റർനെറ്റുമായി ബന്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് വൈഫൈ. എന്നാൽ പലപ്പോഴും വൈഫൈയുടെ നെറ്റുവർക്ക് സ്പീഡ് കുറയുന്നത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. നെറ്റ്‌വർക്ക് തകരാറു മുതൽ റൗട്ടർ സ്ഥാനം വരെ, നിങ്ങളുടെ വൈഫൈ മന്ദഗതിയിലാക്കിയേക്കാവുന്ന ചില പ്രധാന ഘടകങ്ങൾ ഇതാ.

Advertisment

റൗട്ടറിന്റെ സ്ഥാനം
വൈഫൈയുടെ സ്പീഡ് കുറയുന്നതിനുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് റൗട്ടറിന്റെ സ്ഥാനം. വയർലെസ് റൂട്ടറുകളുടെ കാര്യത്തിൽ, പ്രോക്സിമിറ്റി പ്രധാനമാണ്. ഇതിനർത്ഥം നിങ്ങൾ റൗട്ടറിൽ നിന്ന് അകലുന്നതിന് അനുസരിച്ച് ഇൻ്റർനെറ്റിന്റെ വേഗത കുറയും. വയർലെസ് റൗട്ടർ രണ്ടോ അതിലധികമോ മുറികൾ അകലെയാണെങ്കിൽ, കണക്ഷൻ ഡ്രോപ്പ് അനുഭവപ്പെട്ടേക്കാം.

പഴയ മോഡലുകളെ അപേക്ഷിച്ച് വൈഫൈ 6 പോലെയുള്ള പുതിയ വൈഫൈ സംവിധാനങ്ങൾക്ക് ചുവരുകളെ മറികടക്കാൻ സാധിക്കും. എന്നിരുന്നാലും കൂടുതൽ വേഗത ലഭിക്കുന്നതിനായി നിങ്ങൾക്കും റൗട്ടറിനും ഇടയിൽ മറ്റു വസ്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കുക. സാധ്യമല്ലെങ്കിൽ, റൗട്ടർ ഒരു മൂലയിൽ വയ്ക്കുന്നതിന് പകരമായി ഒരു മേശയിലോ ഷെൽഫിലോ വയ്ക്കാം. ഇത് വേഗതയിൽ കാര്യമായ മറ്റമുണ്ടാക്കാൻ സഹായിക്കുന്നു.

5GHz ബാൻഡ് ഉപയോഗം
ആധുനിക വൈഫൈ റൗട്ടറുകൾ '2.4GHz, 5GHz' എന്നീ രണ്ട് ബാൻഡുകളിലാണ് പ്രവർത്തിക്കുന്നത്.  5GHz ബാൻഡ് വേഗത വർധിപ്പിക്കുകയും ലേറ്റൻസി കുറയ്ക്കുകയും ചെയ്യുന്നുവെങ്കിലും,  2.4GHz നെറ്റ്‌വർക്കുമായി താരതമ്യപ്പെടുത്തുമ്പോൾ പൊതുവെ റോഞ്ച് കുറവാണ്. അതിനാൽ റൗട്ടറുമായി അകലം കൂടുമ്പോൾ 2.4GHz ബാൻഡ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

Advertisment

ഒരോസമയം ഒന്നിലധികം ഉപകരണം
ഒരേസമയം ഒന്നലധികം ആളുകൾ വൈഫൈ കണക്ടു ചെയ്യുമ്പോൾ വേഗത കുറയാൻ സാധ്യതയുണ്ട്. നെറ്റ്‌വർക്കിന് കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ട്രാഫിക് വരുന്നതിനാലാണ് ഇങ്ങനെ ഉണ്ടാകുന്നത്. അതിനാൽ, ഒരേ സമയം ഒന്നലധികം ഉപകരണങ്ങൾ കണക്ടു ചെയ്യുന്നത് ഒഴിവാക്കുകയോ, കൂടുതൽ വേഗതയുള്ള ഡാറ്റാ പ്ലാൻ തിരഞ്ഞെടുക്കുകയോ ചെയ്യുന്നത് വേഗത വർധിപ്പിക്കാം.

റൗട്ടറിന്റെ പഴക്കം
ഡാറ്റാ പ്ലാൻ അപ്ഗ്രേഡ് ചെയ്ത ശേഷവും വേഗത ലഭിക്കാത്ത സാഹചര്യത്തിൽ പ്രശ്നം റൗട്ടറിന്റേതാകാം. റൗട്ടറിന്റെ കാലപ്പഴക്കവും മറ്റു സാങ്കേതിക തകരാറുകളും പരിശോധിക്കുന്നത് ഫലപ്രദമാണ്. അഞ്ച് വർഷത്തിലധികം പഴക്കമുള്ള റൗട്ടറുകൾക്ക് പൂർണ്ണ വേഗത ലഭിക്കണമെന്നില്ല. 

സിഗ്നൽ ഇന്റർഫെറൻസ്
വൈഫൈ എന്നത് റേഡിയോ സിഗ്നലിൻ്റെ മറ്റൊരു രൂപമാണ്. നിങ്ങൾ താമസിക്കുന്നത് ഒരു അപ്പാർട്ട്മെൻ്റ് സമുച്ചയത്തിലോ ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലോ ആണെങ്കിൽ, നിങ്ങളുടെ വൈഫൈ സിഗ്നൽ മറ്റ് വൈഫൈ നെറ്റ്‌വർക്കുകളാൽ തടസ്സപ്പെട്ടേക്കാം. കൂടാതെ, മിക്ക വൈഫൈ നെറ്റ്‌വർക്കുകളും ഒരേ ചാനലിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ നിങ്ങളുടെ വൈഫൈ മറ്റു ചാനലുകളുടെ അതേ ചാനലിലാണെങ്കിൽ, നെറ്റ്‌വർക്ക് വേഗത കുറയുന്നത് സ്വാഭാവികമാണ്.

Read More

tech news Data Data Usage

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: