/indian-express-malayalam/media/media_files/dnbvBDgDcdv0PvHlR1Ze.jpg)
Most affordable prepaid plans from Airtel, Jio, and Vi (Express Photo)
റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ-ഐഡിയ (Vi) തുടങ്ങിയ ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്റർമാർ, ഈ മാസം ആദ്യം മുതൽ മുതൽ താരിഫ് വർധിപ്പിച്ചിരുന്നു. സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ് സേവന ദാതാക്കളുടെ പെട്ടന്നുള്ള താരിഫ് വർധന ഉണ്ടാക്കിയത്. വിവിധ പ്ലാനുകളിലായി 12-27 ശതമാനം വരെയാണ് വില വർധിപ്പിച്ചത്.
5 ജി സേവനങ്ങളിലൂടെ ധനസമ്പാദനം നടത്തുന്നതിനും, ഈ മേഖലയുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള വഴിയായാണ് നിരക്ക് വർദ്ധനവിനെ കമ്പനികൾ നോക്കിക്കാണുന്നത്. എന്നിരുന്നാലും, മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ പ്രതിമാസ റീചാർജ് പ്ലാനുകൾ താങ്ങാനാവുന്നവയായി തുടരുന്നു.
ത്രൈമാസ അല്ലെങ്കിൽ വാർഷിക പ്ലാനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്രതിമാസ റീചാർജ് പ്ലാനുകൾ കൂടുതൽ പോക്കറ്റ് ഫ്രണ്ട്‌ലിയാണ്. ജിയോ, എയർടെൽ തുടങ്ങിയ സേവന ദാതാക്കൾ തിരഞ്ഞെടുത്ത പ്ലാനുകൾക്കൊപ്പം അൺലിമിറ്റഡ് 5 ജി സേവനവും വാഗ്ദാനം ചെയ്യുന്നു.
എയർടെൽ, ജിയോ, വി ഉപയോക്താക്കൾക്കായി ഏറ്റവും മികച്ച റീചാർജ് പ്ലാനുകൾ ഇതാ
Network Provider | Plan Price (Rs) | Data Benefit (GB/day) | Unlimited 5G Access | Validity (days) | Additional Benefits |
Jio | 349 | 2 | Yes | 28 | 100 SMS/day |
Jio | 399 | 2.5 | Yes | 28 | 100 SMS/day |
Jio | 449 | 3 | Yes | 28 | 100 SMS/day |
Jio | 189 | 2 (total) | No | 28 | 100 SMS/day |
Airtel | 379 | 2 | Yes | 30 | 100 SMS/day |
Airtel | 299 | 1 | No | 30 | 100 SMS/day |
Airtel | 219 | 3 (total) | No | 30 | 100 SMS/day |
Vi | 349 | 1.5 + 3G bonus for 3 days | No | 28 | Unlimited night data |
Vi | 299 | 1 | No | 28 | Unlimited night data |
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.