scorecardresearch

എന്താണ് സോഷ്യൽ മീഡിയക്ക് സുരക്ഷയൊരുക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ

ആപ്പിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രവർത്തനക്ഷമമാക്കിയാൽ, സന്ദേശം അയക്കുന്നതും സ്വീകരിക്കുന്നതുമായ വ്യക്തികൾക്ക് മാത്രമേ സന്ദേശം കാണാനോ വായിക്കാനോ സാധിക്കു.

ആപ്പിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രവർത്തനക്ഷമമാക്കിയാൽ, സന്ദേശം അയക്കുന്നതും സ്വീകരിക്കുന്നതുമായ വ്യക്തികൾക്ക് മാത്രമേ സന്ദേശം കാണാനോ വായിക്കാനോ സാധിക്കു.

author-image
Tech Desk
New Update
Cyber Security

എന്താണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ (ചിത്രം: ദിഡിജിറ്റൽആർട്ടിസ്റ്റ്/പിക്സബേ)

വാട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ പോലുള്ള ആപ്പുകൾ ഉപയോഗിക്കാത്തവർ ഇന്ന് ചുരുക്കമാണ്. എന്നാൽ ഈ ആപ്പുകൾ എങ്ങനെയാണ് നിങ്ങളുടെ മെസേജുകൾ ഹാക്കർമാരിൽ നിന്നും ആപ്പ് നിർമ്മാതാക്കളിൽ നിന്നും സുരക്ഷിതമാക്കുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 'എൻഡ്-ടു-എൻഡ്' എൻക്രിപ്ഷൻ എന്നാണ് അതിന് ഉത്തരം. നിങ്ങളുടെ ഡാറ്റ സംരക്ഷിക്കുന്ന ഒരു ശക്തമായ സാങ്കേതികവിദ്യയാണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ. ഇത് നിങ്ങൾക്കും നിങ്ങൾ സന്ദേശം അയക്കുന്ന സ്വീകർത്താവിനും മാത്രം സന്ദേശം വായിക്കാൻ അനുമതി നൽകുന്നതിലൂടെ സുരക്ഷ വർദ്ധിപ്പിക്കുന്നു. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ എന്താണെന്നും, എങ്ങനെ പ്രവർത്തിക്കുന്നുവെന്നും പരിശോധിക്കാം.

Advertisment

എന്താണ് എൻക്രിപ്ഷൻ?
അനധികൃത കടന്നുകയറ്റം അല്ലെങ്കിൽ കൃത്രിമത്വത്തിൽ നിന്ന് ഡാറ്റ സംരക്ഷിക്കുന്നതിനുള്ള ഒരു മാർഗമാണ് എൻക്രിപ്ഷൻ. ഉപയോക്താവ്, ഉദ്ദേശിച്ച സ്വീകർത്താവിന് മാത്രം മനസ്സിലാക്കാൻ കഴിയുന്ന ഒരു രഹസ്യ കോഡിലേക്ക് ഡാറ്റ രൂപാന്തരപ്പെടുത്തുന്നതിലൂടെയാണ് ഇത് പ്രവർത്തിക്കുന്നത്. ഓൺലൈൻ ആശയവിനിമയങ്ങൾ സുരക്ഷിതമാക്കുന്നതിനും, തന്ത്രപ്രധാനമായ വിവരങ്ങൾ സംഭരിക്കുന്നതിനും, ഡിജിറ്റൽ ഐഡന്റിറ്റികൾ പരിശോധിക്കുന്നതിനും അടക്കം വിവിധ സന്ദർഭങ്ങളിൽ എൻക്രിപ്ഷൻ ഉപയോഗപ്രദമാണ്.

എന്താണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ?
ഡാറ്റ സ്വകാര്യതയെ പറ്റി സംസാരിക്കുമ്പോഴാണ് എൻക്രിപ്ഷൻ എന്ന പദം സാധാരണയായി ഉപയോഗിക്കപ്പെടുന്നത്. ലൊക്കേഷനുകൾക്കിടയിൽ വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുമ്പോൾ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഡാറ്റയെ സംരക്ഷിക്കുന്നു. വാട്സ്ആപ്പ് പോലെ വേഗത്തിൽ ഡാറ്റ കൈമാറ്റം ചെയ്യപ്പെടുന്ന സേവനങ്ങളിൽ ഇത് നിർണായകമാണ്.

ഒരു ആപ്പിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പ്രവർത്തനക്ഷമമാക്കിയാൽ, സന്ദേശം അയക്കുന്നതും സ്വീകരിക്കുന്നതുമായ വ്യക്തികൾക്ക് മാത്രമേ സന്ദേശം കാണാനോ വായിക്കാനോ സാധിക്കു. കൂടാതെ സേവന ദാതാക്കൾക്കോ, ഹാക്കർമ്മാർക്കോ മറ്റ് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്ന ചീറ്റർമാർക്കോ ഡാറ്റ ഉപയോഗിക്കാനോ കാണുന്നതിനോ സാധിക്കില്ല. സന്ദേശങ്ങൾ അയയ്‌ക്കുന്നതിന് മുൻപ് തന്നെ നിങ്ങളുടെ ഉപകരണത്തിൽ അവ എൻക്രിപ്റ്റ് ചെയ്യപ്പെടുകയും നിങ്ങൾ ഉദ്ദേശിച്ച സ്വീകർത്താവിൽ എത്തുമ്പോൾ മാത്രം അവ ഡീക്രിപ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം സന്ദേശങ്ങൾ കൂടുതൽ സുരക്ഷിതവും സ്വകാര്യവുമാകുന്നു.

Advertisment

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ട്രാൻസിറ്റിൽ ഡാറ്റ പരിരക്ഷിക്കുന്നതിന് ശക്തവും സങ്കീർണ്ണവുമായ ഒരു ക്രിപ്റ്റോഗ്രാഫിക് സിസ്റ്റത്തെ ആശ്രയിക്കുന്നു. ഇതിൽ പ്രധാന ഘടകം അസമമായ ക്രിപ്‌റ്റോഗ്രാഫിയാണ്, ഇത് ആശയവിനിമയങ്ങൾ സുരക്ഷിതമാക്കാൻ ജോഡി കീകൾ ഉപയോഗിക്കുന്നു- പബ്ലിക് കീ,പ്രൈവറ്റ് കീ. പബ്ലിക് കീ ഡാറ്റ എൻക്രിപ്റ്റ് ചെയ്യുന്നു, പ്രൈവറ്റ് കീ അത് ഡീക്രിപ്റ്റ് ചെയ്യുന്നു.  

Check out More Technology News Here 

Facebook Cyber Attack Telegram Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: