scorecardresearch

'ലിങ്ക് ഹിസ്റ്ററി' ശേഖരിക്കാൻ ഒരുങ്ങി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും; എങ്ങനെ ഓഫ് ചെയ്യാം

സന്ദർശിക്കുന്ന എല്ലാ ലിങ്കുകളും മെറ്റ സംരക്ഷിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയാമൊ? ഇതിനായി കമ്പനി പുറത്തിറക്കിയ പുതിയ സവിശേഷതയാണ് ലിങ്ക് ഹിസ്റ്ററി

സന്ദർശിക്കുന്ന എല്ലാ ലിങ്കുകളും മെറ്റ സംരക്ഷിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയാമൊ? ഇതിനായി കമ്പനി പുറത്തിറക്കിയ പുതിയ സവിശേഷതയാണ് ലിങ്ക് ഹിസ്റ്ററി

author-image
Tech Desk
New Update
Link History Meta

എന്താണ് ലിങ്ക് ഹിസ്റ്ററി? (ചിത്രം: എക്സ്‌പ്രസ് ഇമേജ്)

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളുടെ മാതൃകമ്പനിയാണ് ടെക് ഭീമനായ മെറ്റ. കഴിഞ്ഞ ദിവസമാണ് 'ലിങ്ക് ഹിസ്റ്ററി' എന്ന പുതിയ ഫീച്ചർ കമ്പിനി സേവനങ്ങൾക്കായി പുറത്തിറക്കിയിത്. ഉപയോക്താക്കൾ മുൻപ് സന്ധർശിച്ച ലിങ്കുകൾ എളുപ്പത്തിൽ കണ്ടെത്താൻ അനുവദിക്കുന്ന ഫീച്ചറാണ് പുറത്തിറക്കിയതെന്നാണ് മെറ്റ അവകാശപ്പെടുന്നത്. എന്നാൽ കമ്പനിയുടെ ഡാറ്റാ ശേഖരണ ക്രമക്കേടുകളുടെ ചരിത്രം കണക്കിലെടുക്കുമ്പോൾ പുതിയ ഫീച്ചറിന് മറ്റെന്തെങ്കിലും വശങ്ങൾ ഉണ്ടോ എന്ന സംശയവും ആശങ്ക സൃഷ്ടിക്കുന്നു.

Advertisment

എന്താണ് ലിങ്ക് ഹിസ്റ്ററി
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ആപ്പുകളിൽ നിങ്ങൾ ക്ലിക്ക് ചെയ്യുന്ന എല്ലാ ലിങ്കുകളും ലിങ്ക് ഹിസ്റ്ററി സെറ്റിംഗ്സിൽ രേഖപ്പെടുത്തുകയും അത് ഒരു പ്രത്യേക വിഭാഗത്തിലേക്ക് സംരക്ഷിക്കുകയും ചെയ്യുന്നു. മെറ്റ പറയുന്നതനുസരിച്ച്, നിങ്ങൾ മുമ്പ് സന്ദർശിച്ച ലിങ്കുകൾ കണ്ടെത്താൻ ശ്രമിക്കുകയാണെങ്കിൽ, അത് എളുപ്പത്തിൽ വീണ്ടെടുക്കാൻ ഫീച്ചർ നിങ്ങളെ അനുവദിക്കുന്നു. എന്നാൽ ഈ വിവരങ്ങൾ 'പോഴ്സണലൈസ്ഡ് ആഡ്സ്' പോലുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്നതിൽ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. ആപ്പിൽ ഡീഫോൾട്ട് ആയി തന്നെ സേവനം ലഭ്യമാകുന്നതിനാൽ പല ഉപയോക്താക്കളും ഇതറിയാതെ ഫീച്ചറിൽ തുടരുന്നു. 

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലെ ലിങ്ക് ഹിസ്റ്ററി എങ്ങനെ ഓഫു ചെയ്യാം

  1. ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റഗ്രാം ആപ്പ് തുറന്ന് ഏതെങ്കിലും ലിങ്കിൽ ടാപ്പ് ചെയ്യുക
  2. താഴെയായി ദൃശ്യമാകുന്ന “More” ഐക്കണിൽ ടാപ്പ് ചെയ്ത് “Settings” തിരഞ്ഞെടുക്കുക
  3. ഇവിടെ “Allow Link History” തിരഞ്ഞെടുത്ത് ഓഫ് ചെയ്യുക
    സെറ്റിങ്ങ്സ് "കൺഫോം" ചെയ്ത് സേവനം അവസാനിപ്പിക്കാം
Advertisment

നിങ്ങൾ ഫീച്ചർ ഓഫ് ചെയ്‌തുകഴിഞ്ഞാൽ, മെറ്റ നിലവിൽ സംരക്ഷിച്ചിരിക്കുന്ന ലിങ്ക് ഹിസ്റ്ററി മായ്‌ക്കാൻ 90 ദിവസം വരെ എടുക്കുമെന്ന് മെറ്റ അറിയിക്കുന്നു. 

Check out More Technology News Here 

Facebook Instagram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: