scorecardresearch

പാട്ട് തിരയാൻ ഇനി വരികൾ അറിയേണ്ട; ഈണം മൂളിയാൽ യൂട്യൂബ് കണ്ടുപിടിക്കും

വരികൾ അറിയാത്ത ഗാനങ്ങൾ കണ്ടുപിടിക്കാൻ പുതിയ ഫീച്ചറുമായി യൂട്യൂബ് മ്യൂസിക്

വരികൾ അറിയാത്ത ഗാനങ്ങൾ കണ്ടുപിടിക്കാൻ പുതിയ ഫീച്ചറുമായി യൂട്യൂബ് മ്യൂസിക്

author-image
Tech Desk
New Update
You tube Music, play, sing or hum a song

You tube Music play, sing or hum a song

പെട്ടന്ന് മനസിൽ വരുന്ന പാട്ടുകൾ ഒന്നുകൂടി കേൾക്കണമെന്ന് നമ്മളിൽ പലരും ആഗ്രഹിക്കാറുണ്ട്. എന്നാൽ വരികൾ ഓർമ്മയില്ലാത്തതിനാൽ അത് വീണ്ടും കണ്ടെത്താൻ കഷ്ടപ്പെടാറുണ്ട്. എന്നാലിപ്പോൾ അതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് 'യൂട്യൂബ് മ്യൂസിക്.' ഗൂഗിൾ അസിസ്റ്റന്റിൽ നേരത്തെ തന്നെ ലഭ്യമായ ഫീച്ചറാണ് കൂടുതൽ സൗകര്യപ്രദമായി യൂട്യൂബ് മ്യൂസിക്കിലൂടെ പുറത്തിക്കിയിരിക്കുന്നത്.

Advertisment

"play, sing or hum a song" എന്ന ഈ ഫീച്ചർ ആപ്പിളിന്റെ 'ഷാസാമി'നോട് സമാനമായ രീതിയിലാണ് പ്രവർത്തിക്കുന്നത്.​ എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി വരികൾ ആവശ്യമില്ലെന്നതാണ് പ്രധാന ആകർഷണം. നിലവിൽ ആൻഡ്രോയിഡ് ഫോണുകളിലെ യൂട്യൂബ് മ്യൂസികിൽ ഫീച്ചർ ലഭ്യമാണ്.

YouTube Music

ആവശ്യമുള്ള ഗാനം മറ്റൊരു ഉപകരണത്തിൽ 'പ്ലെ' ചെയ്യുകയോ, പാടുകയോ, ഈണം മൂളുകയോ ചെയ്താണ് ഗാനം കണ്ടു പിടിക്കുന്നത്. ഫീച്ചർ മ്യൂസിക് ആപ്പിലേക്ക് സംയോജിപ്പിച്ചതിലൂടെ, ഒരൊറ്റ ആപ്പിനുള്ളിൽ പാട്ടുകൾ തിരിച്ചറിയാനും പ്ലേ ചെയ്യാനും ഉപയോക്താക്കൾക്ക് എളുപ്പം സാധിക്കുന്നു.

Advertisment

യൂട്യൂബ് മ്യൂസികിൽ പാടിയും, മൂളിയും എങ്ങളെ ഗാനങ്ങൾ കണ്ടെത്താം?
ആൻഡ്രോയിഡ് ഫോണിൽ യൂട്യൂബ് ആപ്ലിക്കേഷൻ തുറക്കുക. മുകളിൽ വലതു ഭാഗത്തായി സെർച്ച് ബട്ടൻ ക്ലിക്ക് ചെയ്യുക. മ്യൂസിക്കിന്റെ ചിഹ്നമുള്ള ബട്ടനിൽ ക്ലിക്ക് ചെയ്ത് ഗാനം മറ്റു ഉപകരണങ്ങളൽ പ്ലെ ചെയ്യുകയോ, ആലപിക്കുകയോ, മൂളുകയോ ചെയ്യുക. 5 മുതൽ 10 സെക്കന്റിനുള്ളിൽ ഗാനം ഏതാണെന്ന് കണ്ടുപിടിക്കുകയും, റിസൾട്ട് സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്യും. ഇങ്ങനെ കണ്ടുപിടിച്ച പാട്ടുകൾ ആപ്പിലൂടെ തന്നെ കേൾക്കാനും സാധിക്കുന്നു.

Check out More Technology News Here 

Music Youtube

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: