scorecardresearch

ഐഫോൺ 16-ന് നിരോധനം; വിദേശത്തുനിന്ന് വാങ്ങിയാലും ഉപയോഗം നിയമവിരുദ്ധമെന്ന് ഇന്തോനോഷ്യ

ആരെങ്കിലും ഇന്തോനോഷ്യയിൽ ഐഫോണ്‍ 16 ഉപയോഗിക്കുന്നതായി കണ്ടാല്‍ അധികൃതരെ അറിയിക്കണമെന്ന് നിർദേശം

ആരെങ്കിലും ഇന്തോനോഷ്യയിൽ ഐഫോണ്‍ 16 ഉപയോഗിക്കുന്നതായി കണ്ടാല്‍ അധികൃതരെ അറിയിക്കണമെന്ന് നിർദേശം

author-image
Tech Desk
New Update
Iphone 16

ചിത്രം: എക്സ്

ഐഫോൺ 16 സീരീസ്, ആപ്പിൾ വാച്ച് സീരീസ് 10 എന്നിവയുൾപ്പെടെ അടുത്തിടെ പുറത്തിറങ്ങിയ ആപ്പിൾ ഉൽപ്പന്നങ്ങളുടെ വിൽപ്പനയും വാങ്ങലും ഉപയോഗവും ഔദ്യോഗികമായി നിരോധിച്ച് ഇന്തോനോഷ്യ. ഈ ആപ്പിൾ ഉപകരണങ്ങൾ രാജ്യത്തു നിരോധിക്കുകയാണെന്ന് ഇന്തോനോഷ്യയുടെ വ്യവസായമന്ത്രി ആഗസ് ഗുമിവാങ് കര്‍ത്താസാസ്മിത അറിയിച്ചു.

Advertisment

വിദേശത്ത് നിന്ന് ഏറ്റവും പുതിയ ആപ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. വിപണിയിൽ വിദേശ സാങ്കേതിക ഉൽപ്പന്നങ്ങളെ നിയന്ത്രിക്കുന്നതിനുള്ള സർക്കാരിൻ്റെ നിലപാട് എടുത്തുകാണിക്കുന്ന പ്രഖ്യാപനമാണ് വ്യവസായ മന്ത്രി നടത്തിയത്. ആരെങ്കിലും രാജ്യത്ത് ഐഫോണ്‍ 16 ഉപയോഗിക്കുന്നതായി കണ്ടാല്‍ അധികൃതരെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.

പുതിയ ആപ്പിൾ ഫോണുകൾക്ക് ഇതുവരെ ഇന്തോനോഷ്യയിലെ ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്വിപ്മന്റ് ഐഡന്റിറ്റി (ഐഎംഇഐ) സര്‍ട്ടിഫിക്കേഷന്‍ കിട്ടിയിട്ടില്ല എന്നതാണ് വിലക്കിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഐഎംഇഐ സർട്ടിഫിക്കേഷനുള്ള ഫോണുകൾക്ക് മാത്രമേ രാജ്യത്ത് പ്രവർത്തിക്കാനാകൂ. ഇതുവരെ സർട്ടിഫിക്കേഷൻ നൽകാൻ ഇന്തോനോഷ്യയുടെ വ്യവസായ വകുപ്പ് തയാറായിട്ടില്ല.

രാജ്യത്ത് ആപ്പിള്‍ വാഗ്ദാനം ചെയ്ത നിക്ഷേപം നടത്താത്തതും ഇന്തോനോഷ്യയെ കടുത്ത നടപടിയെടുക്കുന്നതിലേക്ക് നയിച്ചു. 14.75 ദശലക്ഷം ഡോളര്‍ (230 ബില്ല്യന്‍ റുപ്പയ) നിക്ഷേപിക്കാമെന്നായിരുന്നു ആപ്പിളിന്റെ വാഗ്ദാനം. എന്നാൽ 95 ദശലക്ഷം ഡോളറിന്റെ (1.48 ബില്ല്യന്‍ റുപ്പയ) നിക്ഷേപം മാത്രമാണ് ഇതുവരെ കമ്പനി നടത്തിയത്. ഈ വാഗ്ദാനം പാലിക്കാതെ ഐഫോൺ 16 സീരീസിന് രാജ്യത്ത് പ്രവർത്തിക്കാൻ അനുമതി നൽകില്ലെന്നാണ് രാജ്യത്തിന്റെ നിലപാട്.

Read More

Advertisment
Apple Indonesia Iphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: