scorecardresearch

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

Xiaomi OLED Vision 4K smart TV: രാജ്യത്ത് ഈ വിലയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച മോഡലുകളിലൊന്നാണ് ഷവോമിയുടെ ഒഎൽഇഡി വിഷൻ 4കെ സ്മാർട് ടിവി

Xiaomi OLED Vision 4K smart TV: രാജ്യത്ത് ഈ വിലയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച മോഡലുകളിലൊന്നാണ് ഷവോമിയുടെ ഒഎൽഇഡി വിഷൻ 4കെ സ്മാർട് ടിവി

author-image
Tech Desk
New Update
Xiaomi OLED Vision 4K smart TV

Xiaomi OLED Vision 4K smart TV

ഈ ദീപാവലിക്ക് ഒരു അടിപൊളി സ്മാർട്ട് ടിവി വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എന്നാൽ തീർച്ചയായും നിങ്ങൾ പരിഗണിക്കേണ്ട ടിവിയാണ് ഷവോമിയുടെ 'ഒഎൽഇഡി വിഷൻ 4കെ സ്മാർട് ടിവി.' നൽകുന്ന തുകയ്ക്ക് ഏറ്റവും മൂല്യവത്ത് എന്നു തന്നെ ഈ മോഡലിനെ വിശേഷിപ്പിക്കാം. 55 ഇഞ്ച് സ്ക്രീൻ സൈസിൽ വരുന്ന മോഡൽ, രാജ്യത്ത് ഈ സവിശേഷതകളോടെ ലഭിക്കുന്ന ഏറ്റവും താങ്ങാവുന്ന വിലയിലുള്ള ടിവിയാണ്.

Advertisment

ഓഫർ പ്രൈസിൽ 54,999 രൂപയ്ക്ക് ഷവോമി ഒഎൽഇഡി വിഷൻ 4കെ സ്മാർട് ടിവി നിങ്ങൾക്ക് വാങ്ങാം. നിലവിൽ ലഭ്യമാകുന്ന ക്യൂഎൽഇഡി ടിവികളെക്കാൾ വില കുറവാണിത്. വലിയ സ്ക്രീനിൽ ടിവി അനുഭവം ആഗ്രഹിക്കുന്ന ഏതൊരാൾക്കും മികച്ച ഡിലാണിത്.​ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ, എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 4,000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് മോഡലിന് ലഭ്യമാണ്. ഈ ഓഫർ പ്രയോജനപ്പെടുത്തി 50,999 രൂപയ്ക്ക് ടിവി വാങ്ങാം.

ബെസൽ-ലെസ് ഡിസൈനോടു കൂടിയ മോഡൽ, 98.5 ശതമാനം ഡിസിഐ-പി3 കളർ ഗാമറ്റ് കവറേജ് വാഗ്ദാനം ചെയ്യുന്നു എന്നാണ് ഏറ്റവും ശ്രദ്ധേയമായ സവിശേഷത. കോൺട്രാസ്റ്റ് റേഷ്യോ 1,000,000:1 ആണ്. "Dolby Vision IQ, Dolby Atmos, IMAX Enhanced, HDR 10+" പിന്തുണയുള്ള ഈ മോഡൽ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ മികച്ച എക്സ്പീരിയൻസ് വാഗ്ധാനം ചെയ്യുന്നു.

ഒഎൽഇഡി ടിവി ആയതുകൊണ്ടുതന്നെ ഓരോ പിക്സലും പ്രത്യേകം ഒൺ- ഓഫ് ആകുന്നു. യഥാർത്ഥ കറുപ്പ് നിറം ഇതു നിങ്ങൾക്ക് വാഗ്ധാനം ചെയ്യുന്നു. ഗൂഗിൾ ആൻഡ്രോയിഡ് ടിവി 11, കസ്റ്റം പാച്ച് വാൾ കണ്ടന്റ് ഡിസ്കവറി സിസ്റ്റത്തിലാണ് ടിവി പ്രവർത്തിക്കുന്നത്. 30W സ്പീക്കറുകളും ടിവിയിലുണ്ട്.

Read More

Advertisment
Discount TV Amazon

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: