scorecardresearch

ലൈവ് കോളർ ഐഡി; കാത്തിരുന്ന ട്രൂകോളർ ഫീച്ചർ ഇനി ഐഫോണുകളിലേക്ക്

ആപ്പിൾ ഐഫോണുകളിൽ ലൈവ് കോളർ ഐഡി ഫീച്ചർ വരുന്നൂ

ആപ്പിൾ ഐഫോണുകളിൽ ലൈവ് കോളർ ഐഡി ഫീച്ചർ വരുന്നൂ

author-image
Tech Desk
New Update
Truecaller iPhones

ചിത്രം: ഗൂഗിൾ

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന സൗജന്യ കോളർ ഐഡി ആപ്ലിക്കേഷനാണ് 'ട്രൂകോളർ.' ആപ്പിളിന്റെ ഐഫോണുകളിൽ സേവനം ലഭ്യമാണെങ്കിലും, ആൻഡ്രോയിഡിന് സമാനമായി പ്രധാന ഫീച്ചറായ ലൈവ് കോളർ ഐഡി ഇതുവരെ അനുവദിച്ചിരുന്നില്ല. ഇപ്പോഴിതാ ഏറെ കാത്തിരുന്ന ഫീച്ചർ ഐഫോണുകളിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

Advertisment

സേവ് ചെയ്യാത്ത നമ്പരുകളിൽ നിന്നു വരുന്ന കോളുകൾ തത്സമയം അറിയാൻ സാധിക്കുന്ന ഫീച്ചറാണ് ലൈവ് കോളർ ഐഡി. ഇതുവരെ ഐഫോണുകളിൽ ഫീച്ചർ ലഭ്യമായിരുന്നില്ല. ട്രൂകോളർ ആപ്ലിക്കേഷൻ തുറന്ന ശേഷം നമ്പർ സെർച്ച് ചെയ്താൽ മാത്രമായിരുന്നു നമ്പർ കണ്ടെത്താൻ സാധിച്ചിരുന്നത്. ആൻഡ്രോയിഡിൽ ലഭ്യമായിരുന്ന സേവനം ആപ്പിളിലും അനുവദിക്കണമെന്ന് വളരെക്കാലമായി ഉപയോക്താക്കൾ ആവശ്യപ്പെട്ടിരുന്നു.

ഐഒഎസ് 18-ൽ സേവനം ലഭ്യമാകുമെന്നാണ് വിവരം. ഐഒഎസ് 18 ന്റെ പുതിയ എപിഐ‍ കോള്‍ സ്‌ക്രീനിന് മുകളില്‍ ഓവര്‍ലേ പ്രദര്‍ശിപ്പിക്കാന്‍ അനുവാദിക്കുന്നു. ഇത് ട്രൂകോളർ പോലുള്ള ഡവലപ്പർമാരെ അവരുടെ സെർവറുകളിൽ നിന്ന് വിവരങ്ങൾ നേടാനും ഇൻകമിങ് കോളുകൾക്ക് ലൈവ് കോളർ ഐഡി പ്രദര്‍ശിപ്പിക്കാനും അവസരം നൽകുന്നു.

Advertisment

"കഴിഞ്ഞ രണ്ടു വര്‍ഷമായി ട്രൂകോളര്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ഇത്തവണ ട്രു കോളറിന്റെ പ്രവര്‍ത്തനം നിങ്ങള്‍ പ്രതീക്ഷിക്കുന്ന പോലെ തന്നെയായിരിക്കും," എന്ന് ട്രൂകോളർ സിഇഒ അലൻ മമേദി അടുത്തിടെ എക്സിലൂടെ അറിയിച്ചിരുന്നു.

Read More

Apple Iphone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: