/indian-express-malayalam/media/media_files/dnbvBDgDcdv0PvHlR1Ze.jpg)
Most affordable prepaid plans from Airtel, Jio, and Vi
വിദേശ രാജ്യങ്ങളിലേക്ക് യാത്രചെയ്യാൻ തയ്യാറെടുക്കുന്നവർക്കായി, മികച്ച അന്താരാഷ്ട്ര റോമിങ് പ്ലാനുകൾ ഇതാ. എയർടെൽ, ജിയോ, വി തുടങ്ങി രാജ്യത്തെ പ്രമുഖ സേവനദാതാക്കൾ ഇന്ത്യക്കാർക്ക് അവരുടെ ഫോൺ നമ്പറുകൾ സജീവമായി നിലനിർത്തിക്കൊണ്ട് ലോകമെമ്പാടുമുള്ള 160-ലധികം രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ അന്താരാഷ്ട്ര റോമിങ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര റോമിങ് പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്നതിലൂടെ, യാത്രക്കാർക്ക് ഇന്ത്യയിലുള്ളവരുമായി ബന്ധം നിലനിർത്താനും, പുതിയ സിം കാർഡിന് പകരമായോ പുതിയ കണക്ഷൻ എടുക്കുന്നതു വരെയോ ബുദ്ധിമുട്ടില്ലാതെ അതിവേഗ ഇൻ്റർനെറ്റ് ഉപയോഗിക്കാനും സാധിക്കുന്നു. എന്നാൽ ഇത്തരം പ്ലാനുകൾ താരതമ്യേന ചെലവേറിയതും, പരിമിതമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നവയുമാണ്.
വിനോദ യാത്രകൾക്കും, ബിസിനസ് ആവശ്യങ്ങൾക്കുമായി ഹ്രസ്വ കാലത്തേക്ക് വിദേശയാത്ര നടത്തുന്നവർക്കായിരിക്കും സേവനം കൂടതൽ ഉപകാരപ്രദം. എയർടെൽ, ജിയോ, വി എന്നിവയുടെ 2024ലെ ഏറ്റവും ജനപ്രിയ ഇന്റർനാഷണൽ റോമിങ് പ്ലാനുകൾ ഇതാ.
സേവന ദാതാവ് | പ്ലാൻ കാലാവധി | വില | ഡാറ്റ | കോൾ |
ജിയോ | 1 ദിവസം | 499 | 250 എം.ബി | 100 മിനിറ്റ് |
ജിയോ | 14 ദിവസം | 1,499 | 1 ജിബി | 150 മിനിറ്റ് |
ജിയോ | 30 ദിവസം | 3,999 | 4 ജിബി | 250 മിനിറ്റ് |
ജിയോ | 365 ദിവസം | 2,799 | 2 ജിബി | 100 മിനിറ്റ് |
എയർടെൽ | 1 ദിവസം | 648 | 500 എം.ബി | 100 മിനിറ്റ് |
എയർടെൽ | 10 ദിവസം | 899 | 1 ജിബി | 100 മിനിറ്റ് |
എയർടെൽ | 30 ദിവസം | 2,998 | 5 ജി.ബി | 200 മിനിറ്റ് |
എയർടെൽ | 365 ദിവസം | 2,997 | 2 ജിബി | 100 മിനിറ്റ് |
വി | 1 ദിവസം | 695 | 1 ജിബി | 120 മിനിറ്റ് |
വി | 7 ദിവസം | 995 | 500 എം.ബി | 150 മിനിറ്റ് |
വി | 30 ദിവസം | 2,998 | 5 ജി.ബി | 200 മിനിറ്റ് |
വി | 365 ദിവസം | 2,997 | 1.5 ജിബി | 125 മിനിറ്റ് |
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.