/indian-express-malayalam/media/media_files/wNWy5LgNahgy9mRiQXz4.jpg)
ചിത്രം: ആമസോൺ
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വില്പന സെപ്റ്റംബര്‍ 27ന് ആരംഭിക്കും. മികച്ച നിരവധി ഓഫറുകളുമായാണ് ഈ വർഷത്തെ ഫെസ്റ്റിവൽ എത്തുന്നത്. ആമസോൺ പ്രൈം മെമ്പർഷിപ് ഉള്ളവർക്ക് ഡിസ്‌കൗണ്ടുകളും ഓഫറുകളും ഒരു ദിവസം നേരത്തെ ലഭ്യമാകും.
സ്‌മാർട്ട് ഫോൺ, സ്‌മാർട്ട് ടിവി, ഗൃഹോപകരണങ്ങൾ, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലുടനീളം പുതിയ ലോഞ്ചുകൾ ഉൾപ്പെടെ വിപുലമായ ഡീലുകളാണ് ഒരുക്കിയിരിക്കുന്നത്. ആമസോൺ പ്രൈം വരക്കാർക്ക് എസ്‌ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, ക്രെഡിറ്റ് ഇഎംഐ എന്നിവയ്‌ക്കൊപ്പം 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ ആമസോൺ പേ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് എന്നവയിലൂടെ, 5 ശതമാനം അൺലിമിറ്റഡ് ക്യാഷ്‌ബാക്കും പ്രൈം വരിക്കാർക്ക് ലഭിക്കും.
Home is where the heart is, and this festive season, it’s also where the Amazon box of happiness is! The Amazon Great Indian Festival is bringing you unmissable deals starting 27th September.#AmazonGreatIndianFestival2024#AGIF#TaiyaariKaTyohaarpic.twitter.com/Mi3RcEdRk7
— Amazon india (@amazonIN) September 17, 2024
ഐഫോൺ 13 ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത സ്മാർട്ട്‌ഫോൺ മോഡലുകൾക്ക് ആകർഷകമായ ഡീലുകൾ ആമസോൺ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. 39,999 രൂപയ്ക്ക് ഐഫോൺ 13 ഫെസ്റ്റിവലിൽ ലഭിക്കും. സാംസങ് ഗ്യാലക്സി എസ് 23 അൾട്രാ, വൺപ്ലസ് 12ആർ ഉൾപ്പെടെ നിരവധി സ്‌മാർട്ട്‌ഫോണുകൾ ഡിസ്‌കൗണ്ട് വിലയിൽ ലഭ്യമാകും. ബഡ്ജറ്റ് ഫ്രണ്ട്ലി ഫാഷൻ, ഹോം ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന ആമസോൺ ബസാറും ആമസോൺ ഒരുക്കിയിട്ടുണ്ട്.
സ്മാർട്ട്ഫോൺ വാങ്ങാൻ ഒരുങ്ങുന്ന ഏതൊരാൾക്കും പരിഗണിക്കാവുന്ന ഓഫറുകളാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. അതേസമയം, സമാന ഓഫറുകൾ ഫ്ലിപ്കാർട്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. ബിഗ് ബില്യൺ ഡേയ്‌സ് വില്പനയിലാണ് ഫ്ലിപ്കാർട്ട് ഓഫറുകൾ നൽകുന്നത്.
Read More
- ലൈവ് കോളർ ഐഡി; കാത്തിരുന്ന ട്രൂകോളർ ഫീച്ചർ ഇനി ഐഫോണുകളിലേക്ക്
- iPhone 16: ഐഫോൺ 16 സീരീസ്, പ്രീ-ബുക്കിങ് ഇന്നു മുതൽ
- വിദേശ യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? മികച്ച ഇന്റർനാഷണൽ റോമിങ് പ്ലാനുകൾ ഇതാ
- വൈഫൈ സ്പീഡ് കുറവാണോ? ഈ 5 കാര്യങ്ങൾ പരിശോധിക്കൂ
- ജിയോ, എയർടെൽ, വി: ഏറ്റവും മികച്ച റീചാർജ് പ്ലാനുകൾ
- പാട്ട് തിരയാൻ ഇനി വരികൾ അറിയേണ്ട; ഈണം മൂളിയാൽ യൂട്യൂബ് കണ്ടുപിടിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.