scorecardresearch

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

ഇന്ത്യയിൽ നാലു നഗരങ്ങളിൽ പുതിയ റീട്ടെയിൽ സ്റ്റോറുകൾ ആരംഭിക്കുമെന്നാണ് വിവരം

ഇന്ത്യയിൽ നാലു നഗരങ്ങളിൽ പുതിയ റീട്ടെയിൽ സ്റ്റോറുകൾ ആരംഭിക്കുമെന്നാണ് വിവരം

author-image
Tech Desk
New Update
Apple, Iphone 16, Apple store

ഫയൽ ഫൊട്ടോ

ഇന്ത്യയിലെ റീട്ടെയിൽ സ്റ്റോറുകൾ വൻവിജയമായതിനു പിന്നാലെ കൂടുതൽ സ്റ്റേറുകൾ രാജ്യത്ത് ആരംഭിക്കാൻ ഒരുങ്ങി ആപ്പിൾ. 2023ലാണ് ആപ്പിൾ ആദ്യമായി ഇന്ത്യയിൽ റീട്ടെയിൽ സ്റ്റോർ ആരംഭിച്ചത്. മുംബൈയിലെ ബികെസിയും, ഡൽഹിയിലെ സാകേതിലും ഏപ്രിൽ മാസമാണ് സ്റ്റോറുകൾ പ്രവർത്തനം ആരംഭിച്ചത്. 

Advertisment

ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകൾ ആരംഭിക്കാൻ തയ്യാറെടുക്കുന്നതായി, ആപ്പിൾ റീട്ടെയിൽ സീനിയർ വൈസ് പ്രസിഡൻ്റ് ഡെയ്‌ഡ്രെ ഒബ്രിയൻ പറഞ്ഞു. ആപ്പിളിന്റെ ടീം മികച്ച ഷോപ്പിങ് അനുഭവം ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുമെന്ന് ആദ്ദേഹം അറിയിച്ചു.

ഉപയോക്താക്കൾക്ക് ആപ്പിളിൻ്റെ മാന്ത്രികത അനുഭവിച്ചറിയാൻ അവസരം ഒരുക്കുന്ന അവിശ്വസനീയമായ ഇടമായിരിക്കും ആപ്പിൾ സ്റ്റോറുകൾ. ഇന്ത്യയിലെ ആപ്പിൾ ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ സ്റ്റോറുകൾ ആരംഭിക്കുന്നതു സഹായിക്കുമെന്ന്, ഒബ്രിയൻ കൂട്ടിച്ചേർത്തു. ഇന്ത്യയിലെ കൂടുതൽ നഗരങ്ങളിലേക്ക് സ്റ്റോറുകൾ വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. 4 റീട്ടെയിൽ സ്റ്റോറുകൾ ഇന്ത്യയിൽ പുതിയതായി ആരംഭിക്കും. ഇതിൽ മൂന്നെണ്ണം ബെംഗളുരൂ, പുനെ, ഡൽഹി-എൻസിആർ മേഖല കളിലും നാലാമതു സ്റ്റോർ മും​ബൈയിലും ആരംഭിക്കും.

അതേസമയം, അടുത്തിടെ പുറത്തിറക്കിയ ഐഫോൺ 16 സീരീസ്, ഇന്ത്യയിൽ നിർമ്മിക്കുകയും, പ്രാദേശിക വിപണനത്തിനൊപ്പം കയറ്റുമതി ചെയ്യുമെന്നുമാണ് വിവരം. 2017ൽ പുറത്തിറങ്ങിയ ഐഫോൺ എസ്.ഇ എന്ന മോഡലാണ് ആദ്യമായി ഇന്ത്യയിൽ നിർമ്മിച്ച ആപ്പിൾ ഉപകരണം. നിലവിൽ ഒന്നിലധികം കമ്പനികളുമായി ആപ്പിളിന് ഇന്ത്യയിൽ നിർമ്മാണ പങ്കാളിത്തമുണ്ട്. 

Read More

Advertisment
Apple

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: