scorecardresearch

ഇന്ത്യയിലെ യൂട്യൂബർമാർക്ക് പണം സമ്പാദിക്കാൻ ഇനി പുതിയ ഫീച്ചർ

ഫ്ലിപ്പ്കാർട്ട്, മിന്ത്ര തുടങ്ങിയ ഇ-കൊമേഴ്‌സ് സൈറ്റുകളുമായി സഹകരിച്ചുകൊണ്ടാണ് യൂട്യൂബിന്റെ പുതിയ പദ്ധതി

ഫ്ലിപ്പ്കാർട്ട്, മിന്ത്ര തുടങ്ങിയ ഇ-കൊമേഴ്‌സ് സൈറ്റുകളുമായി സഹകരിച്ചുകൊണ്ടാണ് യൂട്യൂബിന്റെ പുതിയ പദ്ധതി

author-image
Tech Desk
New Update
Yoytube, You tube

ചിത്രം: പിക്സബേ

ഇന്ത്യയിൽ ഏറെ സ്വീകാര്യതയുള്ള വീഡിയോ ഷെയറിങ് പ്ലാറ്റഫോമാണ് യൂട്യൂബ്. ലക്ഷക്കണക്കിനു 'സബ്സ്ക്രൈബേഴ്സു'ള്ള ഒട്ടനവധി യൂട്യൂബർമാരാണ് രാജ്യത്തുള്ളത്. നിരവധി പേർ യൂട്യൂബിനെ പ്രധാന വരുമാന മാർഗമായി ആശ്രയിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ കണ്ടന്റ് ക്രിയേറ്റേഴ്സിനു (ഉള്ളടക്ക സൃഷ്ടാക്കാൾ) പുതിയ ഒരു വരുമാന മാർഗം ഒരുക്കുകയാണ് യൂട്യൂബ്.

Advertisment

ഫ്ലിപ്പ്കാർട്ട്, മിന്ത്ര തുടങ്ങിയ ഇ-കൊമേഴ്‌സ് സൈറ്റുകളുമായി സഹകരിച്ചുകൊണ്ടാണ് യൂട്യൂബിന്റെ പുതിയ പദ്ധതി. കണ്ടന്റ് ക്രിയേറ്റേഴ്സിനു അവരുടെ വീഡിയോകളിൽ ഫ്ലിപ്കാർട്ട്, മിന്ത്ര എന്നിവയിൽ ലഭ്യമായ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ ടാഗു ചെയ്യാൻ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ.

How tagged products will appear on YouTube videos.

പുതിയതായി ആരംഭിച്ച യൂട്യൂബ് ഷോപ്പിംഗ് അഫിലിയേറ്റ് പ്രോഗ്രാമിൻ്റെ ഭാഗമാണിത്. രാജ്യത്തെ തിരഞ്ഞെടുത്ത യൂട്യൂബർമാർക്ക് സേവനം ലഭ്യമാകും. വീഡിയോകളുടെ 'ഡിസ്ക്രിപ്ഷൻ' വിഭാഗത്തിലും 'പ്രൊഡക്ട്' വിഭാഗത്തിലും ടാഗു ചെയ്‌ത ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കാഴ്ചക്കാർക്ക് കാണാനാകും.

Read More

Advertisment
Youtube Flipkart

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: