scorecardresearch

ജാഗ്രതൈ! കെണിയൊരുക്കി ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ; രക്ഷപെടാൻ അറിഞ്ഞിരിക്കേണ്ട 5 നുറുങ്ങുകൾ

ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും ഫിഷിംഗ് ആക്രമണങ്ങളിൽ നിന്നും നിങ്ങളെ സഹായിക്കുന്നു ലളിതവും ഫലപ്രദവുമായ 5 ഓൺലൈൻ സുരക്ഷാ നുറുങ്ങുകൾ ഇതാ

ഓൺലൈൻ തട്ടിപ്പുകളിൽ നിന്നും ഫിഷിംഗ് ആക്രമണങ്ങളിൽ നിന്നും നിങ്ങളെ സഹായിക്കുന്നു ലളിതവും ഫലപ്രദവുമായ 5 ഓൺലൈൻ സുരക്ഷാ നുറുങ്ങുകൾ ഇതാ

author-image
Abhijith Mohandas
അപ്‌ഡേറ്റ് ചെയ്‌തു
New Update
Cyber Crime, Online Scam, phishing, cyber scam

Online Safety Tips to Avoid Most Scams

ഓരോ പുതിയ മാർഗ്ഗങ്ങളിലൂടെയുള്ള ഓൺലൈൻ തട്ടിപ്പുകളെ കുറിച്ചുള്ള വാർത്തകളാണ് ദിനംപ്രതി നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്നത്. പുതിയ സാങ്കേതിക വിദ്യകൾ ജനപ്രിയമാകുന്നതിനൊപ്പം തട്ടിപ്പുകളും ഫിഷിംഗ് ആക്രമണങ്ങളും കൂടുതൽ സങ്കീർണ്ണമാവുകയാണ്. ഇ-മെയിൽ, വ്യാജ വെബ്‌സൈറ്റ്, ടെക്‌സ്‌റ്റ് മെസേജ്, സോഷ്യൽ മീഡിയ തുടങ്ങി ആരും സംശയിക്കാത്ത വിവിധ നൂതന രീതികളാണ് തട്ടിപ്പുകാർ ഉപയോഗിച്ചുവരുന്നത്.

Advertisment

പണത്തിനൊപ്പം വ്യക്തികളുടെ സ്വകാര്യ ഡാറ്റ ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ ഉത്തരം തട്ടിപ്പുകാർ കൈക്കലാക്കുന്നു. പുതിയ വെബ്‌സൈറ്റുകൾ സന്ദർശിക്കുമ്പോഴും, ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോഴും ജാഗ്രത പുലർത്തുന്നുണ്ടെങ്കിലും, മറ്റു ചില സുരാക്ഷാ മുൻകരുതൽ കൂടി പാലിക്കേണ്ടത് നിങ്ങളുടെ വലപ്പെട്ട ഡാറ്റയും പണവും നഷ്ടപ്പെടാതിരിക്കുന്നതിൽ പ്രധാനമാണ്.

കഠിനമായ പാസ്‌വേഡ് ഉപയോഗിക്കുന്നത് മുതൽ ടു-ഫാക്ടർ ഓതന്റിക്കേഷൻ തുടങ്ങി, തട്ടിപ്പുകളിൽ നിന്നും ഫിഷിംഗ് ആക്രമണങ്ങളിൽ നിന്നും രക്ഷപെടാൻ സഹായിക്കുന്നു. ലളിതവും ഫലപ്രദവുമായ 5 ഓൺലൈൻ സുരക്ഷാ നുറുങ്ങുകൾ ഇതാ.

എല്ലാ വെബ്‌സൈറ്റുകളിലും ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്ന രീതി ഒഴിവാക്കുക
എല്ലാ വെബ്‌സൈറ്റുകളിലും ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നത് സൗകര്യപ്രദമാണെങ്കിലും, ഡിജിറ്റൽ ഐഡൻ്റിറ്റി മോഷ്ടിക്കാൻ ഹാക്കർമാർ ഉപയോഗിക്കുന്ന ഏറ്റവും സാധാരണ മാർഗമാണ് ഇത്. ഒരേ പാസ്‌വേഡ് ഉപയോഗിക്കുകയാണെങ്കിൽ, ഹാക്കർമാർക്ക് മെയിൽ ഐഡി ഉപയോഗിച്ച്, നിങ്ങൾ ഉപയോഗിക്കുന്ന ആപ്പുകളിലേക്കും പ്രധാന വെബ്സൈറ്റുകളിലേക്കും ലോഗിൻ ചെയ്യാൻ സാധിക്കുന്നു. ഇത് നിങ്ങളുടെ മുഴുവൻ ഡാറ്റയും നഷ്ടപ്പെടുന്നതിന് കാരണമാകുന്നു.

Advertisment

ടു- ഫാക്ടർ ഓതന്റിക്കേഷൻ ഉപയോഗിക്കുക
ഇൻ്റർനെറ്റ് ഉപയോഗം സുരക്ഷിതമാക്കുന്ന ഏറ്റവും പ്രധാന സുരക്ഷ സംവിധാനമാണ് ടു- ഫാക്ടർ ഓതന്റിക്കേഷൻ. സാധ്യമായ എല്ലാ വെബ്‌സൈറ്റുകളിലും ആപ്പുകളിലും ടു-ഫാക്ടർ അല്ലെങ്കിൽ മൾട്ടിഫാക്ടർ ഓതന്റിക്കേഷൻ 'ഓൺ' ആക്കുക. ലോഗിൻ ചെയ്യുന്നതിനായി ഉപയോക്താക്കളോട്, പാസ്‌വേഡിനു പുറമെ മറ്റൊരു വൺ- ടൈം കോഡും ആവശ്യപ്പെടുന്ന അധിക സുരക്ഷാ ക്രമീകരണമാണിത്.

'പബ്ലിക് നെറ്റുവർക്കു'കളിൽ വിപിഎൻ ഉപയോഗിക്കുക
ബ്രൗസിംഗ് ഹാബിറ്റ് പരസ്യദാതാക്കൾക്ക് വിൽക്കുക, ഗവൺമെൻ്റുകളെ സ്പൈയ്യിങ്ങിന് അനുവദിക്കുക തുടങ്ങി നിരവധി പോരായ്മകൾ ഉണ്ടെങ്കിലും, പബ്ലിക് നെറ്റുവർക്കുകൾ ഉപയോഗിക്കുമ്പോൾ വിപിഎൻ ഉപയോഗപ്രദമാണ്. കാരണം വ്യക്തിപരമായി തിരിച്ചറിയപ്പെടാൻ സാധ്യതയുള്ള വിവരങ്ങൾ വിപിഎൻ സുരക്ഷിതമാക്കുന്നു.

വെബ് സൈറ്റുകളുടെ 'URL' വ്യക്തമായി പരിശോധിക്കുക
പലർക്കും ഇത് വിരസമായി തോന്നിയേക്കാമെങ്കിലും, നിങ്ങൾ ഒരു വെബ്സൈറ്റ് സന്ദർശിക്കുന്നതിനു മുൻപായി 'URL' രണ്ടു തവണ പരിശോധിക്കണം. പല തട്ടിപ്പുകാരും, യഥാർത്ഥമെന്നു തോന്നിക്കുന്ന വ്യാജ പേജുകളിലൂടെ ലോഗ് ഇൻ ചെയ്യാനും വിവരങ്ങൾ നൽകാനും ആവശ്യപ്പെടാറുണ്ട്. ഇത്തരം സൈറ്റുകൾ യുആർഎൽ 'http' എന്നതിനുപകരം 'https' എന്ന് ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.

സോഫ്റ്റ്‌വെയർ എപ്പോഴും അപ്ഡേറ്റ് ചെയ്യുക
ഇൻ്റർനെറ്റ് ബ്രൗസറുകളിലെയും മറ്റു സോഫ്‌റ്റ്‌വെയറുകളിലെയും സാങ്കേതിക പിശകുകൾ ദുരുപയോഗം ചെയ്യുക എന്നതാണ് ഹാക്കർമാരുടെ പ്രധാന ആക്രമണരീതി. ഇത്തരം പിശകുകൾ കണ്ടെത്തിയാൽ കമ്പനികൾ ഉടൻ തന്നെ പരിഹരിക്കുകയും, ഉപയോക്താക്കളോട് അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. എന്നാൽ ഉത്തരം നോട്ടിഫിക്കേഷനുകൾ പലരും തിരിച്ചറിയുകയോ അപ്ഡേറ്റ് ചെയ്യുകയെ ഇല്ല. അതിനാൽ കൃത്യ സമയത്ത് അപ്ഡേറ്റ് ചെയ്യുന്നത് ആക്രമണങ്ങളെ ഒരു പരിതി വരെ തടയുന്നു.

Read More

Cyber Crime Cyber Attack Cyber Frauds

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: