scorecardresearch

വാട്ടർമാർക്ക് ഇല്ലാതെ ചിത്രങ്ങളുടെ പശ്ചാത്തലം നീക്കം ചെയ്യണോ? ഇതാ ഒരു തകർപ്പൻ ഫ്രീ 'എഐ ടൂൾ'

റെസല്യൂഷൻ കുറയാതെ, സൗജന്യമായി ഈ ടൂൾ ഉപയോഗിക്കാം

റെസല്യൂഷൻ കുറയാതെ, സൗജന്യമായി ഈ ടൂൾ ഉപയോഗിക്കാം

author-image
Tech Desk
New Update
Adobe image background remover

Adobe image background remover

ഒട്ടുമിക്ക സ്മാർട്ട്‌ഫോൺ ബ്രാൻഡുകളും ഇപ്പോൾ ഫോട്ടോകളുടെ പശ്ചാത്തലം തൽക്ഷണം നീക്കം ചെയ്യുന്ന എഐ ഫീച്ചർ നൽകാറുണ്ട്. എന്നാൽ വില കൂടിയ എഐ പിന്തുണയുള്ള സ്മാർട്ഫോണുകളിലായിരിക്കും ഈ സേവനം പൊതുവേ ലഭ്യമാകാറുള്ളത്. കൂടാതെ ഇത്തരത്തിൽ പശ്ചാത്തലം നീക്കം ചെയ്യുന്ന ചിത്രങ്ങളുടെ റെസല്യൂഷൻ കുറയാറുമുണ്ട്.

Advertisment

ഈ പ്രശ്നങ്ങൾ മറികടന്ന് ഒരു ചിത്രത്തിന്റെ പശ്ചാത്തലം നീക്കം ചെയ്യുന്നതിനോ, മാറ്റുന്നതിനോ ഉള്ള മികച്ച ടൂളാണ് അഡോബിന്റെ, 'അഡോബ് എക്സ്പ്രസ് ഇമേജ് ബാക്ക്ഗ്രൗണ്ട് റിമൂവർ.' എഐ പിന്തുണയുള്ള അഡോബ് എക്സ്പ്രസ്, മിക്ക അഡോബ് സേവനങ്ങളിൽ നിന്നും വ്യത്യസ്തമായി, സൗജന്യമായി ഉപയോഗിക്കാം എന്നതു തന്നെയാണ് പ്രധാന പ്രത്യേകത.

Adobe image background remover

"JPEG, JPG, PNG" ചിത്രങ്ങൾ പിക്സൽ-ലെവൽ കൃത്യതയോടെ അഡോബ് എക്സ്പ്രസ് ഇമേജ് ബാക്ക്ഗ്രൗണ്ട് റിമൂവറിലൂടെ എഡിറ്റു ചെയ്യാൻ സാധിക്കും. ഇവിടെ, ഉപയോക്താക്കൾക്ക് പശ്ചാത്തലം പൂർണ്ണമായും നീക്കം ചെയ്യാനോ, അഡോബ് സ്റ്റോക്ക് ഇമേജ് ലൈബ്രറിയിൽ നിന്നോ, ഇഷ്‌ടാനുസൃതം മറ്റു ചിത്രങ്ങളോ പശ്ചാത്തലങ്ങളായി ചേർക്കാൻ കഴിയും. എഡിറ്റു ചെയ്ത ഈ ചിത്രങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

Advertisment

അഡോബ് ബാക്ക്ഗ്രൗണ്ട് റിമൂവറിൻ്റെ ഏറ്റവും വലിയ സവിശേഷത, ഇതിൽ വാട്ടർമാർക്കുണ്ടാകില്ലാ എന്നതാണ്. കൂടാതെ ഈ ചിത്രങ്ങളുടെ റെസല്യൂഷൻ കുറയുകയുമില്ല. പശ്ചാത്തലം നീക്കം ചെയ്യുന്നതിനു പുറമേ നിരവധി ആകർഷകമായ ഫീച്ചറുകളും അഡോബ് എക്സ്പ്രസ് ഇമേജ് ബാക്ക്ഗ്രൗണ്ട് റിമൂവർ വാഗ്ദാനം ചെയ്യുന്നു.

അഡോബ് എക്സ്പ്രസ് ഇമേജ് ബാക്ക്ഗ്രൗണ്ട് റിമൂവർ എങ്ങനെ ഉപയോഗിക്കാം?

Adobe image background remover

നിങ്ങൾ "adobe.com/in/express/feature/image/remove-background" എന്ന ലിങ്ക് തുറക്കുക. ആവശ്യമായ ചിത്രം അപ്‌ലോഡ് ചെയ്യുക. ടൂൾ ഓട്ടോമാറ്റിക്കായി നിങ്ങളുടെ ചിത്രങ്ങളുടെ പശ്ചാത്തലം നീക്കം ചെയ്യുന്നു. 

സ്‌മാർട്ട്‌ഫോണുകൾ ഉൾപ്പെടെ ഏത് പ്രധാന വെബ് ബ്രൗസറിലും ഈ സേവനം ഉപയോഗിക്കാനാകും. എന്നാൽ ചിത്രം കൂടുതലായി എഡിറ്റു ചെയ്യുന്നതിന് നിങ്ങൾക്ക് ഒരു അഡോബ് അക്കൗണ്ട് ആവശ്യമാണ്.

Read More

Photoshop Photo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: