scorecardresearch

ഫോണിൽ 'സ്റ്റോറേജ്' കുറവാണോ? ഇതാ ഒരു കിടിലൻ ട്രിക്

ആൻഡ്രോയിഡ് ഫോണുകളിൽ സ്റ്റോറേജ് വീണ്ടെടുക്കാൻ ഇതാ ഒരു മികച്ച പരിഹാരം

ആൻഡ്രോയിഡ് ഫോണുകളിൽ സ്റ്റോറേജ് വീണ്ടെടുക്കാൻ ഇതാ ഒരു മികച്ച പരിഹാരം

author-image
Tech Desk
New Update
Low on storage on your Android device

ചിത്രം: ഫ്രീപിക്

വിപണിയിൽ ലഭ്യമായ ഭൂരിഭാഗം ആൻഡ്രോയിഡ് ഫോണുകളും, മികച്ച സ്റ്റോറേജ് ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. എന്നാൽ പലപ്പോഴും, പ്രിയപ്പെട്ട ചിത്രങ്ങളും വീഡിയോകളും ആപ്പുകളുമെല്ലാം ഡിലീറ്റാക്കാൻ നമ്മൾ മടിക്കുന്നതോടെ ഫോണുകളിലെ സ്റ്റോറേജ് നിറയാറുണ്ട്. നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ കുറച്ച് സ്റ്റോറേജ് വീണ്ടെടുക്കാൻ 'വെർച്വൽ റാം' ഡിസേബിൾ ആക്കുന്നതിലൂടെ സാധിക്കുന്നു.

Advertisment

ആപ്പുകൾ മെമ്മറിയിൽ നിലനിർത്താനും ഫോണിൻ്റെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്താനും രൂപകൽപ്പന ചെയ്‌തിരിക്കുന്ന വെർച്വൽ റാം 4 ജിബി മുതൽ 12 ജിബി വരെ സ്‌റ്റോറേജ് ഉപയോഗിക്കുന്നു. എന്നാൽ, 8 ജിബിയിൽ കൂടുതൽ റാം ഉള്ള ഫോണുകളിൽ ഇതിന് പ്രസ്ക്തിയില്ല. നിലവിലെ ഭൂരിഭാഗം മിഡ്-റേഞ്ച് ഫോണുകളും 8 ജിബിയോ അതിനു മുകളിലോ ആയിരിക്കും.

എന്നാൽ, 4 ജിബിയോ അതിൽ കുറവോ റാം ഉള്ള ഫോണുകളിൽ വെർച്വൽ റാം ഡിസേബിൾ ആക്കുന്നത്, പ്രകടനത്തിൽ വ്യത്യാസം ഉണ്ടാക്കിയേക്കാം. 

ഒപ്പോ, വൺപ്ലസ്, റിയൽമി ഫോണുകളിൽ വെർച്വൽ റാം എങ്ങനെ ഓഫ് ചെയ്യാം?

  • ഫോണിൽ"സെറ്റിങ്സ്" തുറന്ന് "എബൗട്ട് ഫോണി"ൽ ടാപ്പു ചെയ്യുക
  • ഇപ്പോൾ തുറക്കുന്ന മെനുവിൽ 'റാം' തിരഞ്ഞെടുക്കുക.
  • ഇവിടെ "റാം എക്സ്പാൻഷൻ" എന്ന ഓപ്ഷൻ കാണാൻ കഴിയും
  • ഇത് "ഓഫ്" ചെയ്ത ശേഷം, ഫോൺ "റീ സ്റ്റാർട്ട്" ചെയ്യുക
Advertisment

Here's how to disable virtual RAM to regain storage space on your Android device.

വിവോ ഫോണുകളിൽ വെർച്വൽ റാം എങ്ങനെ ഓഫ് ചെയ്യാം?

  • വിവോ ഫോണിലെ "സെറ്റിങ്സ്" തുറന്ന് "റാം & സ്റ്റോറേജ് സ്പേസ്"ൽ ടാപ്പു ചെയ്യുക
  • ഇപ്പോൾ തുറക്കുന്ന മെനുവിൽ 'റാം' തിരഞ്ഞെടുക്കുക.
  • ഇവിടെ "എക്സ്റ്റൻഡഡ് റാം" എന്ന ഓപ്ഷൻ കാണാൻ കഴിയും
  • ഇത് 'ഓഫ്' ചെയ്ത ശേഷം, ഫോൺ 'റീ സ്റ്റാർട്ട്' ചെയ്യുക

സാംസങ് ഫോണുകളിൽ വെർച്വൽ റാം എങ്ങനെ ഓഫ് ചെയ്യാം?

  • സാംസങ് ഫോണിലെ "സെറ്റിങ്സ്" തുറന്ന് "ഡിവൈസ് കെയർ"ൽ ടാപ്പു ചെയ്യുക
  • ഇപ്പോൾ തുറക്കുന്ന മെനുവിൽ "മെമ്മറി" തിരഞ്ഞെടുക്കുക.
  • താഴേക്ക് സ്ക്രോൾ ചെയ്ത് "റാം പ്ലസ്' ക്ലിക്കു ചെയ്യുക
  • ഇവിടെ, നിങ്ങൾക്ക് റാം ആയി ഉപയോഗിക്കേണ്ട സ്റ്റോറേജിന്റെ 'സൈസ്' ക്രമീകരിക്കാനോ ഫീച്ചർ പൂർണ്ണമായും ഓഫാക്കാനോ സാധിക്കുന്നു.

Read More

tech news Tech Android

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: