/indian-express-malayalam/media/media_files/2024/11/19/1VBjdSonNJEfdhNLuPm2.jpg)
ചിത്രം: പേടിഎം
ജനപ്രിയ ഡിജിറ്റൽ പേയ്‌മെൻ്റ് പ്ലാറ്റ്‌ഫോമായ പേടിഎം സേവനങ്ങൾ ഇനി ഇന്ത്യക്ക് പുറത്തും ലഭിക്കും. ഇന്ത്യയ്ക്ക് പുറത്ത് തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ പേടിഎമ്മിലൂടെ യുപിഐ ഇടപാടുകൾ നടത്താമെന്ന് കമ്പനി പ്രഖ്യാപിച്ചു.
യുഎഇ, സിംഗപ്പൂർ, ഫ്രാൻസ്, മൗറീഷ്യസ്, ഭൂട്ടാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര നടത്തുന്ന ഇന്ത്യക്കാർക്ക് ഷോപ്പിങ്ങിനും ഹോട്ടലുകളിലും മറ്റു പ്രാദേശിക ആവശ്യങ്ങൾക്കും ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്താമെന്ന് പേടിഎം വ്യക്തമാക്കി. ഉപയോക്താക്കൾ ഇതിനായി ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നതിന് "വൺ ടൈം ആക്ടിവേഷൻ" ചെയ്യേണ്ടതുണ്ട്.
യാത്രാ കാലയളവിനെ ആശ്രയിച്ച്, പേടിഎം ഉപയോക്താക്കൾക്ക് ഒന്ന് മുതൽ 90 ദിവസം വരെയുള്ള കാലയളവ് തിരഞ്ഞെടുക്കാൻ കഴിയുമെന്ന് കമ്പനി പറയുന്നു. ഇതിനുശേഷം സുരക്ഷാ കാരണങ്ങളാൽ സേവനം പ്രവർത്തനരഹിതമാകും. നിശ്ചിത സമയത്തിനു ശേഷം പ്രവർത്തനം സ്വയമേ പ്രവർത്തനരഹിതമാക്കുന്നതിലൂടെ തട്ടിപ്പുകാരെ തടയുകയും സുരക്ഷ വർധിപ്പിക്കുകയും ചെയ്യുമെന്ന് കമ്പനി കൂട്ടിച്ചേർത്തു.
ഇടപാടുകളുടെ രേഖകൾ ഉപയോക്താക്കൾക്ക് ലഭിക്കുന്ന യുപിഐ സ്റ്റേറ്റ്‌മെൻ്റുകൾ ഡൗൺലോഡ് ചെയ്യാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ അടുത്തിടെ പേടിഎം അവതരിപ്പിച്ചിരുന്നു. വരവു ചെലവുകൾ സൂക്ഷിക്കുന്ന ഉപയോക്താക്കൾക്ക് ഏറെ ഉപയോഗപ്രദമാകുന്ന ഫീച്ചറാണ് കമ്പനി പുറത്തിറക്കിയത്. അതേസമയം, നിബന്ധനകൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി, പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് അവസാനിപ്പിക്കാൻ പേടിഎമ്മിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ വർഷം ആദ്യം നിർദേശം നൽകിയിരുന്നു.
Read More
- 11 രൂപയ്ക്ക് 10 ജിബി ഇന്റർനെറ്റ്; പുതിയ പ്ലാനുമായി ജിയോ
- DigitalGold: എന്താണ് ഡിജിറ്റൽ സ്വർണം; സ്മാർട്ഫോണിലൂടെ എങ്ങനെ വാങ്ങാം?
- ഐഫോൺ 16-ന് നിരോധനം; വിദേശത്തുനിന്ന് വാങ്ങിയാലും ഉപയോഗം നിയമവിരുദ്ധമെന്ന് ഇന്തോനോഷ്യ
- ഇന്ത്യയിലെ യൂട്യൂബർമാർക്ക് പണം സമ്പാദിക്കാൻ ഇനി പുതിയ ഫീച്ചർ
- ഫോണിൽ 'സ്റ്റോറേജ്' കുറവാണോ? ഇതാ ഒരു കിടിലൻ ട്രിക്
- ജാഗ്രതൈ! കെണിയൊരുക്കി ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ; രക്ഷപെടാൻ അറിഞ്ഞിരിക്കേണ്ട 5 നുറുങ്ങുകൾ
- വാട്ടർമാർക്ക് ഇല്ലാതെ ചിത്രങ്ങളുടെ പശ്ചാത്തലം നീക്കം ചെയ്യണോ? ഇതാ ഒരു തകർപ്പൻ ഫ്രീ 'എഐ ടൂൾ'
- വൈഫൈ സ്പീഡ് കുറവാണോ? ഈ 5 കാര്യങ്ങൾ പരിശോധിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.