scorecardresearch

ഇംഗ്ലണ്ട് ടീമിനൊപ്പം ക്രിക്കറ്റു കളിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ക്രിക്കറ്റ് കളിക്കുന്ന വീഡിയോകൾ ഋഷി സുനക് ഇടക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്

ക്രിക്കറ്റ് കളിക്കുന്ന വീഡിയോകൾ ഋഷി സുനക് ഇടക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്

author-image
Trends Desk
New Update
Rishi Sunak | UK PM

ചിത്രം: എക്സ്/ ഋഷി സുനക്

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് ക്രിക്കറ്റിനോടുള്ള താല്പര്യം പ്രശസ്തമാണ്. പലപ്പോഴും ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോകൾ ഋഷി സുനക് സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനൊപ്പം ബാറ്റുവീശുന്ന സുനകിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

Advertisment

ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓവൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പ്രധാനമന്ത്രി ഇംഗ്ലണ്ട് സ്ക്വാഡുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു നെറ്റ് സെഷൻ അവരോടൊപ്പം ചിലവഴിക്കാനും അദ്ദേഹം തയ്യാറായി. ജെയിംസ് ആൻഡേഴ്സൺ ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം.

ആസ്വദിച്ച് ക്രികറ്റുകളിക്കുന്നതിന്റെ വീഡിയോ സുനക് തന്നെയാണ് തന്റെ ഔദ്യോഗിക എക്സ് പേജിലൂടെ പങ്കുവച്ചത്. വീഡിയോ ക്രിക്കറ്റ് പ്രേമികളുടെ മനംകവർന്നാണ് വൈറലാകുന്നത്. തിരക്കുകൾക്കിടയിലും ക്രിക്കറ്റിനോടുള്ള തന്റെ അഭിനിവേശം പ്രകടിപ്പിച്ച പ്രധാനമന്ത്രിയ്ക്ക് അഭിനന്ദന പ്രവാഹമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ലഭിക്കുന്നത്.

Advertisment

3 മില്യൺ കാഴ്ചകളാണ് വീഡിയോ ഇതിനോടകം നേടിയത്. ബെൻ സ്റ്റോക്സിനെ മാറ്റി സുനക്കിനോട് ഇംഗ്ലണ്ട് ടീമിൽ കളിക്കാനാണ് ഒരു ഉപയോക്താവ് തമശയായി കമന്റു ചെയ്തത്.

Rishi Sunak 

ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായി ഋഷി സുനക്, 2022ലാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ബ്രിട്ടനിലെ ആദ്യത്തെ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയാണ് അദ്ദേഹം. കൂടാതെ, 210 വര്‍ഷത്തെ ബ്രിട്ടന്റ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാണ് 43കാരനായ ഋഷി സുനക്.

Read More

Rishi Sunak England Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: