scorecardresearch

6,253 ഓർഡറുകൾ എത്തിച്ച കൊച്ചിയിലെ ശാന്തിനി മുതൽ 6 ലക്ഷം രൂപയ്ക്ക് ഇഡ്ലി വാങ്ങിയ ആൾ വരെ; 2023ൽ സ്വിഗ്ഗിയെ ധന്യമാക്കിയവർ

നവരാത്രിയിലെ ഒമ്പത് ദിവസങ്ങളിലും വെജിറ്റേറിയൻ ഓർഡറുകൾ - പ്രത്യേകിച്ച് മസാല ദോശകൾക്ക്-കൂടുതൽ ആവശ്യക്കാർ ഉണ്ടായി, ഹൈദരാബാദിലെ ഒരു ഇഡ്ഡലി പ്രേമി ആവിയിൽ വേവിച്ച ഈ 'റൈസ് കേക്ക്' ആസ്വദിക്കാൻ 6 ലക്ഷം രൂപ ചെലവഴിച്ചു.

നവരാത്രിയിലെ ഒമ്പത് ദിവസങ്ങളിലും വെജിറ്റേറിയൻ ഓർഡറുകൾ - പ്രത്യേകിച്ച് മസാല ദോശകൾക്ക്-കൂടുതൽ ആവശ്യക്കാർ ഉണ്ടായി, ഹൈദരാബാദിലെ ഒരു ഇഡ്ഡലി പ്രേമി ആവിയിൽ വേവിച്ച ഈ 'റൈസ് കേക്ക്' ആസ്വദിക്കാൻ 6 ലക്ഷം രൂപ ചെലവഴിച്ചു.

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Swiggy 2023

2023 അവസാനിക്കുമ്പോൾ, സ്വിഗ്ഗി എന്ന പോപ്പുലർ ഫുഡ് ഡെലിവറി ആപ്പ് ഈ വർഷത്തെ തങ്ങളുടെ യാത്ര വെളിപ്പെടുത്തുന്നു, വൈവിധ്യമാർന്ന രുചികളോടുള്ള ഇന്ത്യയുടെ അഭിനിവേശമാണ് അതിൽ പ്രധാനമായും കാണാൻ കഴിയുക.  ഒപ്പം ചില വ്യക്തികളുടെ അടങ്ങാത്ത വിശപ്പും.

Advertisment

വമ്പിച്ച സോളോ ഓർഡറുകൾ മുതൽ രാജ്യവ്യാപകമായ ഭക്ഷണ ഫാഡുകൾ വരെ, ഈ വർഷത്തെ 'സിഗ്ഗിഡ്' പറയുന്നത് എന്താണ് എന്ന് നോക്കാം.

ഒരു മുംബൈവാസി ഭക്ഷണ ഓർഡറുകൾക്കായി 42.3 ലക്ഷം രൂപ ചെലവഴിച്ചു. അതേസമയം, ചെന്നൈ, ഡൽഹി, ഹൈദരാബാദ് എന്നിവ ഓരോന്നിനും പതിനായിരത്തിലധികം ഓർഡറുകൾ ലഭിച്ചു, ത്സാൻസിയിലെ ഒരു ഉപയോക്താവ് 269 ഇനങ്ങൾ ഓർഡർ ചെയ്തു കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയപ്പോൾ, ഭുവനേശ്വർ ഒരു ദിവസം 207 പിസ്സയ്ക്കു ഓർഡർ നൽകി ലൈംലൈറ്റിലേക്ക് വന്നു.

Advertisment

കൊച്ചിയിൽ നിന്നുള്ള ശാന്തിനി

ദുർഗാ പൂജയ്ക്കിടെ 7.7 ദശലക്ഷം ഓർഡറുകൾ നേടി ഗുലാബ് ജാമുനുകൾ ശ്രദ്ധ പിടിച്ചു പറ്റിയപ്പോൾ, ഉത്സവ സമയങ്ങളിൽ 8.5 ദശലക്ഷം ചോക്ലേറ്റ് കേക്ക് ഓർഡറുകളുമായി ബെംഗളൂരു ‘കേക്ക് ക്യാപിറ്റൽ’ എന്ന പദവി നേടി.

നവരാത്രിയിലെ ഒമ്പത് ദിവസങ്ങളിലും വെജിറ്റേറിയൻ ഓർഡറുകൾ - പ്രത്യേകിച്ച് മസാല ദോശകൾക്ക്-കൂടുതൽ ആവശ്യക്കാർ ഉണ്ടായി, ഹൈദരാബാദിലെ ഒരു ഇഡ്ഡലി പ്രേമി ആവിയിൽ വേവിച്ച ഈ 'റൈസ് കേക്ക്' ആസ്വദിക്കാൻ 6 ലക്ഷം രൂപ ചെലവഴിച്ചു.

ഈ വർഷം അന്താരാഷ്ട്ര മില്ലറ്റുകളുടെ വർഷവുമായി ആഘോഷിക്കുന്നതിന്റെ ബോധവൽക്കരണം സജീവമായി നടന്നത് കൊണ്ടാവാം 2023 ൽ മില്ലറ്റ് വിഭവങ്ങളുടെ ഓർഡർ 124 ശതമാനം ഉയർന്നു. തുടർച്ചയായ എട്ടാം വർഷവും ബിരിയാണി അതിന്റെ തേരോട്ടം തുടർന്നു,സെക്കൻഡിൽ 2.5 ബിരിയാണി ഓർഡറുകൾ ആണ് ലഭിച്ചത്, മൊത്തം 2.49 ദശലക്ഷം ഉപയോക്താക്കളിൽ നിന്നും.  ആളുകൾ ബിരിയാണിയെ 40,30,827 തവണ തിരയുകയും ചെയ്തു.

ഒരു വർഷത്തിനുള്ളിൽ 1,633 ബിരിയാണികൾ ഓർഡർ ചെയ്തു, ഹൈദരാബാദിൽ നിന്നുള്ള ഒരു സ്വിഗ്ഗി ഉപഭോക്താവ് 'ആത്യന്തിക ബിരിയാണി പ്രേമി' എന്ന പദവി കരസ്ഥമാക്കി. ചണ്ഡീഗഡിലെ ഒരു കുടുംബം ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനിടെ 70 പ്ലേറ്റ് ബിരിയാണി ഓർഡർ ചെയ്തു.

ഇലക്ട്രിക് വാഹനങ്ങളും സൈക്കിളുകളും ഉപയോഗിച്ച് ആകർഷകമായ 166.42 ദശലക്ഷം ഗ്രീൻ കിലോമീറ്റർ പിന്നിടുന്ന സ്വിഗ്ഗിയുടെ ഡെലിവറി പങ്കാളികൾക്കും ഈയവസരത്തിൽ കമ്പനി അഭിനന്ദനങ്ങൾ അറിയിച്ചു.

ചെന്നൈയിൽ നിന്നുള്ള വെങ്കിടേശൻ, കൊച്ചിയിൽ നിന്നുള്ള ശാന്തിനി (യഥാക്രമം 10,360, 6,253 ഓർഡറുകൾ ഡെലിവർ ചെയ്തു) എന്നിവരെപ്പോലുള്ള വ്യക്തിഗത ഹീറോകൾക്ക് ഒരു സ്‌റ്റാൻഡിംഗ് ഓവേഷൻ നൽകുന്നു എന്ന് സ്വിഗ്ഗി അറിയിച്ചു. ഗുഡ്ഗാവിൽ നിന്നുള്ള രാംജീത് സിംഗ് 9,925 ഡെലിവറികൾ ചെയ്തപ്പോൾ, പർദീപ് കൗർ 4,664 ഓര്ഡറുകളാണ് ലുധിയാന നിവാസികൾ എത്തിച്ചത്.

Read More Social Stories Here

swiggy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: