/indian-express-malayalam/media/media_files/rGQpEdc9Ws6XEdTjTWfN.jpg)
വായുവിൽ നിശ്ചലമായി നിൽക്കുന്ന വിമാനം
ആകാശത്ത് നോക്കുമ്പോൾ, ഒരു വിമാനം നിശ്ചലമായി നിൽക്കുന്നത് കണ്ടാൽ എന്തായിരിക്കും നിങ്ങളുടെ മനസിൽ, ഒന്നു ഞെട്ടുമല്ലേ? സമാന അവസ്ഥയാണ് ഇന്റർനെറ്റിൽ പ്രചരിച്ച വിമാനത്തിന്റ വീഡിയോ കണ്ട നെറ്റിസൺമാർക്കും ഉണ്ടായത്.
സാൻഫ്രാൻസിസ്കോയുടെ ആകാശത്താണ് വിചിത്രമായ സംഭവം ഉണ്ടായത്. ആകാശ മധ്യത്തിൽ നിശ്ചലമായി നിൽക്കുന്ന വിമാനത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ തുടക്കത്തിൽ ദൃശം കണ്ട് ഞെട്ടുമെങ്കിലും പിന്നീടാണ് സംഭവം ഒപ്റ്റിക്കൽ ഇലൂഷന്റെ ഭാഗമായി നമുക്ക് അനുഭവപ്പെടുന്ന മിഥ്യാധാരണയാണെന്ന് മനസിലാകുക.
രണ്ടു മാസം മുൻപ് റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ വീണ്ടും വ്യാപകമായി പ്രചരിക്കുകയാണ്.
ചില സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് ശക്തമായ കാറ്റിനെ അഭിമുഖീകരിക്കുമ്പോൾ, ഒരു വിമാനത്തിന് ആകാശത്ത് താൽക്കാലികമായി നിശ്ചലമാകുന്ന മിഥ്യാബോധം നൽകാനാകും. എന്നാൽ വീഡിയോയിൽ വ്യക്തമാകുന്നത്, നിശ്ചലമായി നിൽക്കുന്ന വിമാനത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നതും മറ്റൊരു വിമാനത്തിൽ നിന്നാണ്. അതുകൊണ്ടു തന്നെയാണ് വലിയ ജലാശയത്തിനുമുകളിലൂടെ ഒരേ വേഗത്തിൽ സഞ്ചരിക്കുന്ന വിമാനം നിശ്ചലമായി നിൽക്കുന്നതായി അനുഭവപ്പെട്ടത്.
Read More Trending Stories Here
- ആരാധകന്റെ ബൈക്ക് സ്വന്തം വസ്ത്രം കൊണ്ടു തുടച്ച് ധോണി; വൈറൽ വീഡിയോ
- പാരച്യൂട്ടിൽ പറക്കുന്ന 97കാരിയെ കണ്ടുഞെട്ടി സൈബർലോകം; വീഡിയോ
- ഇങ്ങനെ കത്തെഴുതിയാൽ ആരായാലും വീണു പോകും
- അച്ഛന്റെ നെഞ്ചിൽ പതിഞ്ഞ മുഖം; ടാറ്റൂ കണ്ട് അമ്പരന്ന് മകൾ
- വിളി ഐ ടി വകുപ്പിനെ: 20 ലക്ഷത്തിന്റെ നോട്ട് മാലയണിഞ്ഞെത്തി വരന്, വീഡിയോ
- ബൈക്കുകളുടെ ശ്മശാനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.