scorecardresearch

ബൈക്കുകളുടെ ശ്മശാനം

രണ്ട് ദശലക്ഷത്തോളം വരുന്ന കൂറ്റൻ ബൈക്ക് ശ്മശാനം കണ്ടെത്തിയത്. ബൈക്കുകളെല്ലാം പ്രദേശത്തുള്ളവരുടേതാണോ അതോ മറ്റെവിടെ നിന്നെങ്കിലും കൊണ്ടു വന്നതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല

രണ്ട് ദശലക്ഷത്തോളം വരുന്ന കൂറ്റൻ ബൈക്ക് ശ്മശാനം കണ്ടെത്തിയത്. ബൈക്കുകളെല്ലാം പ്രദേശത്തുള്ളവരുടേതാണോ അതോ മറ്റെവിടെ നിന്നെങ്കിലും കൊണ്ടു വന്നതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല

author-image
Trends Desk
New Update
See China’s ‘insane’ graveyard, a resting place for discarded bikes

See China’s ‘insane’ graveyard, a resting place for discarded bikes

ചുവപ്പും നീലയും മഞ്ഞയും ചേര്‍ന്ന മനോഹരമായ ഈ ആകാശക്കാഴ്ച, ഒരു ഇൻസ്റ്റലേഷൻ പോലെ തോന്നിയേക്കാം. ഗാർഡിയൻ ഫീച്ചർ ചെയ്‌ത ഫോട്ടോ, എന്നാല്‍ സൂക്ഷ്മപരിശോധനയിൽ വെളിപ്പെടുത്തുന്നത് അസ്വാസ്ഥ്യമുണ്ടാക്കുന്ന ഒരു രംഗമാണ്. ആയിരക്കണക്കിന് ബൈക്കുകൾ അശ്രദ്ധമായി നിരവധി തട്ടുകളായി അടുക്കിയിരിക്കുന്നു.

Advertisment

ചൈനയില്‍ അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ഫസിലിറ്റിയായ ഡോക്ക്‌ലെസ് ബൈക്ക് ഷെയർ (ചുരുങ്ങിയ സമയത്തേക്ക് വാടകയ്‌ക്ക് എടുക്കാവുന്നതും ഉപയോഗം കഴിഞ്ഞാൽ ഏതെങ്കിലും പൊതുസ്ഥലത്ത് നിർത്തിയിട്ട് പോകാവുന്നതുമായ രീതിയുള്ള ബൈക്ക് ഷെയറിങ് സംവിധാനം) വ്യവസായത്തിന്‍റെ ഉപോൽപ്പന്നമാണ് ഈ ബൈക്ക് മല  പ്രദർശനം. രണ്ട് വർഷമായി നഗര കേന്ദ്രങ്ങളിൽ  അടുക്കും ചിട്ടയുമില്ലാതെ ഇങ്ങനെ ബൈക്കുകള്‍ കൂട്ടിയിട്ടിരിക്കുന്നത് കാര്യമായ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കി.


സ്ഥിരമായ സ്റ്റേഷനുകളുള്ള പരമ്പരാഗത ബൈക്ക്-ഷെയർ പ്രോഗ്രാമുകളിൽ നിന്ന് വ്യത്യസ്തമായി, ഡോക്ക്‌ലെസ് മോഡൽ ഉപയോക്താക്കൾക്ക് ഇഷ്ടമുള്ളിടത്ത് നിന്ന് ബൈക്കുകൾ എടുക്കാനും ഇഷ്ടമുള്ളിടത്ത് അവ ഉപേക്ഷിക്കാനും സാധിക്കുന്നു. ഒരു സ്മാർട്ട്ഫോൺ ആപ്പ് ഉപയോഗിച്ച് സമീപത്തുള്ള വൈഫൈ വഴി ബൈക്കുകൾ കണ്ടെത്താൻ കഴിയും. എന്നാൽ, ഈ സൗകര്യം കാരണം ചൈനീസ് നഗരങ്ങളിലെ ഫുട്പാത്തുകൾ  ഉപേക്ഷിച്ചതോ കേടായതോ ആയ ബൈക്കുകളാൽ തിങ്ങി നിറഞ്ഞിരിക്കുകയാണ് ഇപ്പോള്‍.

Advertisment

തെക്കുകിഴക്കൻ ചൈനയിലെ തീരദേശ നഗരമായ സിയാമെനിലാണ് രണ്ട് ദശലക്ഷത്തോളം വരുന്ന കൂറ്റൻ ബൈക്ക് ശ്മശാനം കണ്ടെത്തിയത്. ബൈക്കുകളെല്ലാം പ്രദേശത്തുള്ളവരുടേതാണോ അതോ മറ്റെവിടെ നിന്നെങ്കിലും കൊണ്ടു വന്നതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ആവശ്യത്തിന് ബൈക്കുകൾ ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും, ആവശ്യം ലഭ്യതയെ മറികടന്ന അവസ്ഥയാണിപ്പോള്‍. ഷാങ്ഹായ് പോലെയുള്ള ഒരു നഗരത്തിന് 6,00,000 ബൈക്കുകളിൽ നിന്ന് പ്രയോജനം ലഭിക്കുമെന്ന് ഗതാഗത വിദഗ്ധർ കണക്കാക്കുന്നു, എന്നിട്ടും തെരുവുകളിൽ അതിന്‍റെ മൂന്നിരട്ടി ആധിക്യമാണ് അനുഭവപ്പെടുന്നത്. 

Read More Viral Stories Here

Viral Photo Trending Bikes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: