/indian-express-malayalam/media/media_files/bm0P8E2izuIBeqejPSMc.jpg)
ദക്ഷിണ കൊറിയയിലാണ് 'ദി ഗ്രാസ്ഹോപ്പേഴ്സ് ഡ്രീം' എന്ന കഫേ സ്ഥിതി ചെയ്യുന്നത്
പലതരം കഫേകൾ നമ്മൾ കണ്ടിട്ടുണ്ട്, വർണാഭമായ ലൈറ്റുകൾ, അതിമനോഹരമായ ഇന്റീരിയറുകൾ, സ്വാദിഷ്ടമായ ഭക്ഷണം, ശാന്തമായ അന്തരീക്ഷം... എന്നിങ്ങനെ കസ്റ്റമേഴ്സിന് ഭക്ഷണത്തേടൊപ്പം ശാന്തതയും സന്തോഷവും പ്രധാനം ചെയ്യുന്ന അന്തരീക്ഷം ഒരുക്കുന്ന മനോഹരമായ കഫേകൾ കേരളത്തിലും ധാരാളമായി കാണാം. പുറംകാഴ്ച കൊണ്ട് അമ്പരപ്പിക്കുന്ന ഒരു കഫേയുടെ വിശേഷങ്ങളാണ് ദക്ഷിണ കൊറിയയിൽ നിന്നും വരുന്നത്. 'ദി ഗ്രാസ്ഹോപ്പേഴ്സ് ഡ്രീം' എന്നാണ് ഈ കഫേയുടെ കഥ. രണ്ടു ഭീമൻ ട്രെയിൻ ബോഗികൾ ഒന്നിനുമേൽ ഒന്നായി വച്ചാണ് കഫേയുടെ നിർമ്മാണം. എന്നാൽ സവിശേഷത ഇതല്ല, കെട്ടിടത്തിന്റെ രൂപം തന്നെയാണ് എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുക.
പുൽച്ചാടിയോട് സാമ്യമുള്ള രീതിയിലാണ് കെട്ടിടത്തിന്റെ നിർമ്മാണം. ദൂരെ നിന്ന് നോക്കിയാൽ ഭീമാകാരമായ പുൽച്ചാടിയാണെന്നു തോന്നിക്കുന്ന തരത്തിൽ അത്ര ഫിനിഷിങ്ങിലാണ് കഫേ നിർമ്മാണം. ദക്ഷിണ കൊറിയയിലെ ജിയോങ്‌സിയോണിലെ ഔറാജി റെയിൽ ബൈക്ക് റൂട്ടിലുള്ള ഗുജിയോൾ-റി റെയിൽവേ സ്റ്റേഷന് സമീപമാണ് ഈ കഫേ സ്ഥിതിചെയ്യുന്നത്.
രണ്ടു പഴയ ട്രെയിൻ ബോഗികൾ ഒന്നിനുമേൽ ഒന്നായി വച്ചാണ് പുൽച്ചാടിയുടെ രൂപം നിർമ്മിച്ചത്. മുകളിലേക്കായി ഉയർന്നുനിൽക്കുന്ന ആന്റിനകളും നീളമേറിയ കാലുകളും പുൽച്ചാടിയോടുള്ള സാമ്യത കൂട്ടുന്നു. കലാകാരന്റെ കരസ്പർശം തുളുമ്പുന്ന വാസ്തുവിദ്യ ഈ കഫേയുടെ ഓരോ മൂലയിലും പ്രകടമാണ്.
Cafe in South Korea made up of two train carriages, each transformed to resemble a giant grasshopper pic.twitter.com/BlRj4svoHo
— Science girl (@gunsnrosesgirl3) November 15, 2023
രാത്രിയായാൽ വൈദ്യുത വിളക്കുകളാൽ അലങ്കരിക്കുന്ന കഫേ, അതു വഴികടന്നുപോകുന്ന ഏതൊരാളുടെയും മനംകവരും, ഇതു ലക്ഷ്യം വച്ചുകൊണ്ടു തന്നെയാണ് കെട്ടിടത്തിന്റെ നിർമ്മാണവും. സയൻസ് ഗേൾ എന്ന എക്സ്(ട്വിറ്റർ) പേജാണ് ഗ്രാസ്ഹോപ്പേഴ്സ് ഡ്രീമിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. ഉടമകളുടെ കച്ചവട തന്ത്രത്തെയും, കലാകാരന്റെ വൈദഗ്ധ്യത്തെയും പ്രശംസിച്ച് നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റിട്ടിരിക്കുന്നത്.
Read More Viral Stories Here
- ബ്ലാക്ക് ഡയമണ്ട്; ഈ ടിബറ്റൻ ആപ്പിളിന്റ വിലകേട്ടാൽ ഞെട്ടും
- സോപ്പു തിന്നുന്ന സ്ത്രീ; വൈറൽ വീഡിയോയ്ക്ക് പിന്നിലെന്ത്?
- കുട്ടിക്കാലത്ത് നക്ഷ്ടപ്പെട്ട സഹോദരനെ ഓൺലൈനിലൂടെ കണ്ടെത്തിയെന്ന് ആനന്ദ് മഹീന്ദ്ര
- ഡാൻസൊക്കെ മതി, ഒന്ന് കെട്ടിപ്പിടിച്ചോട്ടെ; കാമുകനെ വരവേൽക്കാൻ നൃത്തം ചെയ്ത് യുവതി, വൈറൽ വീഡിയോ
- 'പഠനമൊരു ചൂരലും മാഷുമല്ല'; ഹൃദയം കീഴടക്കും ഈ മാഷും കുട്ട്യോളും; വീഡിയോ പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.