/indian-express-malayalam/media/media_files/36OySsjfdisQmhMq2Cv0.jpg)
Suchi Dutta, Kolkata
സോപ്പു തിന്നുന്ന സ്ത്രീ- ഈ വിശേഷണം കേട്ടാൽ ആദ്യം ആരുമൊന്നു ഞെട്ടുമല്ലോ... എന്നാൽ കൊൽക്കത്തക്കാരിയായ സുചി ദത്തയാണ് സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്നത്. എന്നാൽ ഞെട്ടാൻ വരട്ടെ, സുചി ദത്തയുടെ ഈ സോപ്പു തീറ്റയ്ക്ക് പിന്നിൽ ഒരു ട്വിസ്റ്റുണ്ട്.
കേക്ക് മേക്കറായ സുചി ദത്തയുടെ കരവിരുതിൽ വിരിഞ്ഞ ഒരു കേക്കാണ് യഥാർത്ഥത്തിൽ ഈ സോപ്പ്. റിയലിസ്റ്റിക് ഡിസൈനിൽ കേക്കുകൾ ഉണ്ടാക്കുന്നതിലാണ് സുചിയ്ക്ക് മിടുക്ക്. താൻ ഒരു സോപ്പ് കഴിയ്ക്കുകയാണ് എന്ന് പറഞ്ഞു കൊണ്ട് ആളുകളെ ആശ്ചര്യപ്പെടുത്തുകയാണ് സുചി ദത്ത. എന്നാൽ കേക്കിലേക്ക് അൽപ്പസമയം സൂക്ഷിച്ചുനോക്കിയാൽ അതൊരു സോപ്പല്ല, കേക്കാണെന്ന് പിടികിട്ടും.
കൊൽക്കത്തകാരി കേക്ക് മേക്കർ സുചി ദത്ത് ആണ് സോപ്പ് കഴിയ്ക്കുന്നുവെന്ന ക്യാപ്ക്ഷനോടെ ഇൻസ്റ്റഗ്രാമിൽ ലൈക്കുകൾ വാരിക്കൂട്ടിയത് . ഒരു കൈയിൽ സോപ്പും മറു കൈയിൽ ഹാൻഡ് വാഷും പിടിച്ചാണ് സുചിയെ വീഡിയോയിൽ കാണുന്നത്. ശേഷം സോപ്പിന്റെ കഷ്ണം സന്തോഷത്തോടെ കഴിക്കുന്നതും കാണാം.
യഥാർത്ഥത്തിൽ സോപ്പ് ആണ് കഴിയ്ക്കുന്നതെന്ന് ഓർത്ത് എനിക്ക് മിനി അറ്റാക്ക് വന്നെന്നാണ് ഒരു ഫോളോവറുടെ കമന്റ്. അവസാനം വരെ കാണാൻ തോന്നിയതിന് ദൈവത്തിന് നന്ദി, ചെറുപ്പത്തിൽ അബദ്ധത്തിൽ കഴിച്ച സോപ്പിന്റ രുചി ഞാൻ ഇപ്പോഴും ഓർക്കുന്നു എന്നിങ്ങനെ കമന്റുകൾ നീളുന്നു.
നതാലി സിദ്ധ്സെർഫ് എന്ന ബേക്കർ ഈ വസ്തു കേക്ക് ആണോ അല്ലയോ എന്ന് ഊഹിയ്ക്കാൻ പറഞ്ഞ് ഈ വർഷം ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു . പഴങ്ങളുടേയും പച്ചക്കറികളുടേയും പിസയുടേയുമൊക്കെ രൂപത്തിൽ ആണ് നതാലി കേക്ക് ഉണ്ടാക്കിയത്
ഈ ജനുവരിയിൽ ബേക്കറായ സ്വിസർലൻഡ് സ്വദേശിനി വിവാഹ വസ്ത്രത്തിന്റ രൂപത്തിൽ ധരിയ്ക്കാവുന്ന കേക്കും നിർമ്മിച്ചിരുന്നു. 131.15 കിലോയോളം ആയിരുന്നു കേക്കിന്റ ഭാരം . സ്വിസർലൻഡിലെ ബേണിൽ നടന്ന വെഡ്ഡിങ്ങ് ഫെസ്റ്റിൽ ആയിരുന്നു ഈ കേക്ക് പ്രദർശിപ്പിച്ചത് . ഗിന്നസ് വേൾഡ് റെക്കോർഡ് നേടുക ആയിരുന്നു ഈ വമ്പൻ കേക്കിന് പിന്നിലെ ലക്ഷ്യം.
Read More Viral Stories Here
- കുട്ടിക്കാലത്ത് നക്ഷ്ടപ്പെട്ട സഹോദരനെ ഓൺലൈനിലൂടെ കണ്ടെത്തിയെന്ന് ആനന്ദ് മഹീന്ദ്ര
- ഡാൻസൊക്കെ മതി, ഒന്ന് കെട്ടിപ്പിടിച്ചോട്ടെ; കാമുകനെ വരവേൽക്കാൻ നൃത്തം ചെയ്ത് യുവതി, വൈറൽ വീഡിയോ
- 'പഠനമൊരു ചൂരലും മാഷുമല്ല'; ഹൃദയം കീഴടക്കും ഈ മാഷും കുട്ട്യോളും; വീഡിയോ പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി
- ജയിലറായി സലിം കുമാർ, ഭാര്യ കെപിഎസി, മാമുക്കോയ മുതൽ കൊച്ചിൻ ഹനീഫ വരെ തകർക്കുകയാണിവിടെ; കുടുകുടാ ചിരിപ്പിക്കും ഈ ട്രോൾ വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.