/indian-express-malayalam/media/media_files/dgonBwJYuwUqPNw3BNMl.jpeg)
Woman dances at airport on seeing boyfriend after 5 years
viral-video: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കണ്ട കാമുകനെ കാനഡയിലെ എയർപോർട്ടിൽ ബോളിവുഡ് നൃത്തം ചെയ്ത് വരവേറ്റ് യുവതി. ചുറ്റുമുള്ളവർ ആവേശത്തോടെ നോക്കി നിന്നപ്പോഴാണ് ഇൻസ്റ്റാഗ്രാം ഉപയോക്താവും ബ്ലോഗറുമായ @_nikishah സ്‌നേഹത്തിന്റെ വേദിയായി അറൈവൽ ഗേറ്റുകൾ രൂപാന്തരപ്പെട്ടത്.
കാമുകൻ ആഗമന കവാടത്തിൽ നിന്ന് പുറത്തു വന്നപ്പോൾ, നൃത്തം ചെയ്തു തുടങ്ങിയ യുവതി, രണ്ടു ഡാൻസ് ആണ് കൂട്ടുകാരനെ വരവേൽക്കാൻ കരുതി വച്ചിരുന്നത്. എന്നാൽ, രണ്ടാമത്തെ നൃത്തം മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അവളെ കെട്ടിപ്പിടിക്കുന്ന കൂട്ടുകാരെ കാണാം.
നൃത്തം, സംഗീതം, സ്നേഹം എന്നിവയിലൂടെ രാജ്യങ്ങൾ തമ്മിലുള്ള ദൂരം നികത്തപെട്ടപ്പോൾ, വഴിയാത്രക്കാർക്ക് ആ അപ്രതീക്ഷിതമായ കാഴ്ചയിൽ പുഞ്ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. നൃത്തം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ, ദമ്പതികൾ ആലിംഗനം ചെയ്തു, അവരുടെ പ്രണയകഥയ്ക്ക് അപരിചിതരായ സാക്ഷികളുടെ കരഘോഷവുമുണ്ടായി.
Read Here
- പ്രണയം വെളിപ്പെടുത്തി തൊപ്പി
 - ജയിലറായി സലിം കുമാർ, ഭാര്യ കെപിഎസി, മാമുക്കോയ മുതൽ കൊച്ചിൻ ഹനീഫ വരെ തകർക്കുകയാണിവിടെ; കുടുകുടാ ചിരിപ്പിക്കും ഈ ട്രോൾ വീഡിയോ
 - ഇതില്‍ ഒരാളുടെ കാലില്ലല്ലോ? അതെങ്ങനെ?
 - പയ്യൻ കൂടെ റീൽസ് ചെയ്യണം, എഡിറ്റിംഗ് അറിയണം, ക്യാമറയ്ക്ക് മുന്നിൽ വരാൻ നാണം പാടില്ല: വേറിട്ട ഡിമാന്റുകളുമായി വരനെ തേടി യുവതി
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us