scorecardresearch

ഇതില്‍ ഒരാളുടെ കാലില്ലല്ലോ? അതെങ്ങനെ?: Optical Illusion Photo

സോഫയില്‍ ആറു പേരുണ്ട്, എന്നാല്‍ 5 ജോഡി കാലുകൾ മാത്രമാണ് കാണാന്‍ കഴിയുക. ഇന്റര്‍നെറ്റിനെ കുഴപ്പിക്കുന്ന ഈ ഒപ്ടിക്കല്‍ ഇല്ല്യൂഷന്‍ ചിത്രത്തിന്‍റെ ഉത്തരം നിങ്ങൾക്ക് കണ്ടെത്താൻ കഴിയുമോ?

സോഫയില്‍ ആറു പേരുണ്ട്, എന്നാല്‍ 5 ജോഡി കാലുകൾ മാത്രമാണ് കാണാന്‍ കഴിയുക. ഇന്റര്‍നെറ്റിനെ കുഴപ്പിക്കുന്ന ഈ ഒപ്ടിക്കല്‍ ഇല്ല്യൂഷന്‍ ചിത്രത്തിന്‍റെ ഉത്തരം നിങ്ങൾക്ക് കണ്ടെത്താൻ കഴിയുമോ?

author-image
Trends Desk
New Update
Optical Illusion, Optical Illusion Photo, Optical Illusion Pictures

This optical illusion of 6 girls on a couch has baffled the internet

ഒരു സോഫയില്‍ കാഷ്വലായി ഇരിക്കുന്ന ആറ് യുവതികളുടെ ഈ ചിത്രം നോക്കൂ. പ്രത്യേകിച്ച് ഒന്നും കാണാനില്ല, അല്ലേ? ഹാംഗ് ഔട്ട് ഇഷ്ടപ്പെടുന്ന ആറ് സുഹൃത്തുക്കൾ എന്ന് വേണമെങ്കില്‍ പറയാം.

Advertisment

എന്നാല്‍ ഒന്ന് കൂടി നോക്കൂ, നടുവിൽ യുവതിയുടെ കാലുകൾ കാണാമോ? ഇല്ല അല്ലേ? . എത്ര ശ്രമിച്ചിട്ടും പിടികിട്ടുന്നില്ല അല്ലേ? എന്നാല്‍ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നത് നിങ്ങള്‍ മാത്രമല്ല.  കുറച്ചു കാലമായി ഇന്റര്‍നെറ്റിനെ കുഴപ്പിക്കുന്ന ഒരു ഒപ്ടിക്കല്‍ ഇല്ല്യൂഷന്‍ ചിത്രമാണിത്. ചിത്രം ആദ്യം എത്തിയത് റെഡ്ഡിറ്റിലേക്കാണ്, തുടര്‍ന്ന് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.

Optical Illusion

ഇനി ഇതിന്‍റെ ഉത്തരമാണ്.  സോഫയുടെ ഇടതു വശത്ത് മൂന്ന് യുവതികൾ ഇരിക്കുന്ന ഭാഗം ഒന്ന് സൂം ചെയ്യാം. 

Advertisment

Optical Illusion

ഇനി ഇടത്തേയറ്റത്തെ പെണ്‍കുട്ടിയുടെ കൈയ്യിലെ ബിയര്‍ ഗ്ലാസ്‌ ശ്രദ്ധിക്കാം. ഒപ്പം അവളുടെ കാല്‍മുട്ടിന്‍റെ ഭാഗത്തെ ജീന്‍സിന്‍റെ കീറിയ വശവും കാണാമല്ലോ.  ഇനിയാണ് ഉത്തരം.  തൊട്ടു വലത് ഭാഗത്തായി ഒരു മറ്റൊരു ബിയര്‍ ഗ്ലാസ്‌ കണ്ടോ? ഇടത്ത് നിന്ന് രണ്ടാമതായി ഇരിക്കുന്ന പെണ്‍കുട്ടി പിടിച്ചിരിക്കുകയാണ് അത്. ഇനിയും ഒന്ന് സൂം ചെയ്യൂ.  ഉത്തരം വ്യക്തമാകും.

Optical Illusion

ഒന്ന് കൂടെ വ്യക്തമാകാന്‍, താഴെ കൊടുത്തിരിക്കുന്ന പടം നോക്കാം.

Optical Illusion

Check out More Optical Illusion Photos Here

Optical Illusion

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: