Optical illusion: ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം നിങ്ങളുടെ കണ്ണുകളെ കബളിപ്പിക്കുന്ന ഒരു തന്ത്രമാണ്. ഏറ്റവും അപ്രതീക്ഷിതമായ സ്ഥലങ്ങളില്‍ ഒളിപ്പിച്ചിരിക്കുന്ന മൃഗത്തെയോ ജീവിയെയോ നിശ്ചിത സമയത്തിനുള്ളില്‍ കണ്ടെത്താന്‍ അവ നിങ്ങളെ വെല്ലുവിളിക്കുന്നു. നിങ്ങള്‍ അല്‍പ്പം സ്മാര്‍ട്ടായി ചിന്തിച്ചാല്‍ ഒളിഞ്ഞിരിക്കുന്നവയെ എളുപ്പത്തില്‍ കണ്ടെത്താനാവുന്നതേയുള്ളൂ.
ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം ഒളിഞ്ഞിരിക്കുന്ന കുറുക്കന്മാരെ കണ്ടെത്താനുള്ളതാണ്. ചിത്രത്തില്‍ എത്ര കുറുക്കന്മാര് ഒളിഞ്ഞിരിക്കുവെന്നാണ് കണ്ടെത്തേണ്ടത്. 10 സെക്കന്‍ഡിനുള്ളില്‍ എത്ര കുറുക്കന്മാരുണ്ടെന്ന് കണ്ടെത്താന്‍ കഴിയുമെങ്കില്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമില്‍ നിങ്ങള്‍ മിടുമിടുക്കരാണ്.
റസ്റ്റിആര്ട്ട് എന്ന വെബ്സൈറ്റിലൂടെയാണ് ഈ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഫിലിം പുറത്തുവിട്ടത്. മനോഹരമായ ഈ ഡിജിറ്റല്‍ പെയിന്റിങ്ങില്‍, ഒരു മഞ്ഞുപ്രദേശത്തിന്റെ രാത്രിദൃശ്യമാണു ചിത്രീകരിച്ചിരിക്കുന്നത്. അര്‍ധചന്ദ്രനും നക്ഷത്രങ്ങളും തിളങ്ങുന്ന ചിത്രത്തില്‍ മലകളും മരങ്ങളും കാണാം. ഒരു വീടും സമീപത്തൊരു അരുവിയുമുള്ള ചിത്രത്തില്‍ എത്ര കുറുക്കന്മാരുണ്ടെന്നാണു കണ്ടെത്തേണ്ടത്.

അസാസാധാരണമായ കൗശലങ്ങള്‍ക്കു പേര് കേട്ടവയാണു കുറുക്കന്മാര്. ഈ ചിത്രത്തിലാവട്ടെ മറ്റു കുറുക്കന്മാര് മായയാണ്. അതുകൊണ്ട് സ്മാര്‍ട്ടായി തിരഞ്ഞാല്‍ മാത്രമേ നിങ്ങള്‍ക്കു കുറുകന്മാരുടെ രൂപം കണ്ടെത്താനാവൂ. ഇനി ഉത്തരം കണ്ടെത്താനുള്ള ശ്രമം ആരംഭിക്കൂ.
നിങ്ങള്‍ ഉത്തരം കണ്ടെത്തിക്കഴിഞ്ഞുവെന്നു പ്രതീക്ഷിക്കുന്നു. 10 സെക്കന്‍ഡിനുള്ളിലാണു കുറുക്കന്മാരെ കണ്ടെത്തിയതെങ്കില്‍ നിങ്ങള്‍ ശരിക്കും മിടുമിടുക്കരാണ്. അഭിനന്ദനങ്ങള്‍.
ഇനി കുറുക്കന്മാരെ കണ്ടെത്താന്‍ കഴിയാത്തവരുണ്ടെങ്കില്‍ ഒരു സൂചനയിലൂടെ നിങ്ങളെ ഞങ്ങള്‍ സഹായിക്കാം. ചിത്രത്തില്‍ ഒരു കുറുക്കന് മാത്രമാണ് യഥാര്ഥത്തിലുള്ളത്്. മറ്റുള്ളവ കുറുക്കന്റെ രൂപത്തിലുള്ളവയാണ്. ഇപ്പോള്‍ കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ടാവുമല്ലോ?
ഇനിയും കഴിഞ്ഞില്ലേ? സാരമില്ലെന്നേ. കുറുക്കന്മാരെ കണ്ടെത്താന്‍ താഴെ നല്‍കിയിരിക്കുന്ന ചിത്രം പരിശോധിക്കൂ. ഒൡഞ്ഞിരിക്കുന്നവയെ അതില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ കേവലമൊരു ഓണ്‍ലൈന്‍ വിനോദ ഗെയിം മാത്രമല്ല. അവ കണ്ണുകള്‍ക്കും തലച്ചോറിനും മികച്ച പരിശീലനം നല്കുന്നവ കൂടിയാണ്. അതിനാല്‍, ഐ ഇ മലായാളം വെബ്സൈറ്റിലെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ കണ്ട് അടുത്ത ചിത്രം നല്കുന്ന വെല്ലുവിളി വിജയിക്കാനാവശ്യമായ പരിശീലനം നേടൂ.