Optical illusion: കണ്ണിനും തലച്ചോറിനും മികച്ച വ്യായാമത്തിനൊപ്പം ഹരം പകരുന്നതു കൂടിയാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. ഇക്കാരണം കൊണ്ടാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഗെയിമിലേക്ക് ആകൃഷ്ടരാവുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടുന്നത്.
പല ഗെയിമുകളിലും മിക്കവര്‍ക്കും വിജയിക്കാന്‍ കഴിയാറില്ലെങ്കിലും അടുത്തതില്‍ എന്താണ് ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്ന ആകാംക്ഷയും വിജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുമാണ് ഇത്തരം ചിത്രങ്ങളിലേക്കു നെറ്റിസണ്‍സിനെ ആകര്‍ഷിക്കുന്നത്. ഒറ്റയ്ക്കു മാത്രം കളിച്ചിരുന്ന ഈ ഗെയിം ഇപ്പോള്‍ സുഹൃത്തുക്കള്‍ ഒത്തുചേരുമ്പോഴും കുടുംബാംഗങ്ങള്‍ക്കിടയിലും നേരംപോക്കായും മാറിയിട്ടുണ്ട്.
ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രത്തില്‍ നീന്തിത്തുടിക്കുന്ന ധാരാളം മത്സ്യങ്ങളുള്ള ഒരു ജലാശയമാണു ചിത്രീകരിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ നിറയെ ക്ലൗണ്‍ മത്സ്യങ്ങളെ കാണാം. എന്നാല്‍, ഇതിനിടയില്‍ ഒരു സ്വര്‍ണമത്സ്യം ഒളിഞ്ഞിരിപ്പുണ്ട്. ഇതിനെ 18 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തുകയെന്നതാണു വെല്ലുവിളി.
ചിത്ത്രിലേക്കു നോക്കൂ. ഇനി സ്വര്‍ണമത്സ്യത്തെ കണ്ടെത്താന്‍ ആരംഭിക്കൂ. സമയപരിധി മറക്കല്ലേ, 18 സെക്കന്‍ഡാണ്.

ചിലരെങ്കിലും കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ടാവുമല്ലോ. നിങ്ങളുടെ നിരീക്ഷണബുദ്ധിക്ക് അഭിനന്ദനങ്ങള്‍. കണ്ടെത്താന്‍ കഴിയാത്തവര്‍ക്കായി ഒരു സൂചന തരാം, ചിത്രത്തിന്റെ വലതുവശത്താണു സ്വര്‍ണമത്സ്യമുള്ളത്. ഇപ്പോള്‍ പകുതി ആശ്വാസമായില്ലേ. ചിത്രത്തിന്റെ ഒരു ഭാഗം മാത്രം നോക്കിയാല്‍ മതിയല്ലോ. മത്സ്യത്തെ പിടികൂടിക്കഴിഞ്ഞോ?
ഇനിയും കണ്ടെത്താന്‍ കഴിയാത്തവര്‍ ചിത്രത്തിന്റെ വലത്തെ മുകള്‍ഭാഗം സൂക്ഷ്മമായി ശ്രദ്ധിക്കൂ. ഇനിയും കണ്ടെത്താന്‍ കഴിയാത്തവര്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ. അതില്‍ സ്വര്‍ണമത്സ്യത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇപ്പോ തോന്നുന്നില്ലേ, ഈ മീനിനെ പിടിക്കല്‍ അത്ര എളുപ്പമായിരുന്നില്ലെന്ന്.
