Optical illusion: നെറ്റിസണ്‍സിനെ ആകര്‍ഷിക്കുന്ന ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളില്‍ മിക്കതും മൃഗങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. ഒളിഞ്ഞിരിക്കുന്ന സിംഹം, കടുവ, പുള്ളിപ്പുലി, കരടി, ആന എന്നിവയെ കണ്ടെത്താനുള്ള വെല്ലുവിളി അതീവ താല്‍പ്പര്യത്തോടെയാണ് ആളുകള്‍ സ്വീകരിക്കുന്നത്.
കാഴ്ചക്കകാരുടെ കണ്ണുകളെയും ബുദ്ധിയെയും കബളിപ്പിക്കാനുള്ള തന്ത്രമാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളെ പ്രിയങ്കരമാകുന്നത്. കാഴ്ചയുടെ ആംഗിളിനെയും ചിത്രത്തെ എങ്ങനെ കാണുന്നുവെന്നതിനെയും അടിസ്ഥാനമാക്കിയാണ് ഇത്തരം ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത് നിങ്ങളുടെ മുന്നില്‍ തെളിയുന്നത്.
ഒരു വലിയ പശുക്കൂട്ടത്തില്‍ അവ അറിയാതെ എത്തി കടുവയാണ് ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രത്തില്‍. അഞ്ച് സെക്കന്‍ഡിനുള്ളില്‍ കടുവയെ കണ്ടെത്തുകയെന്നതാണ് വെല്ലുവിളി. ഈ സമയത്തിനുള്ളില്‍ കടുവയെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഒപ്റ്റിക്കല്‍ ഇല്യൂക്ഷന്‍ ഗെയിമില്‍ നിങ്ങളൊരു പുലിയാണ്.
ചിത്രം സൂക്ഷിച്ചു നോക്കൂ, ഇനി മറ്റൊന്നിലേക്കു ശ്രദ്ധ പോവാതെ കടുവയെ കണ്ടെത്താന്‍ ശ്രമിക്കൂ. സമയം മറക്കരുതേ.. അഞ്ച് സെക്കന്‍ഡാണ് കേട്ടോ.

നിങ്ങളില്‍ ചിലരെങ്കിലും കടുവയെ കണ്ടെത്തിക്കഴിഞ്ഞെന്നു കരുതുന്നു. നിങ്ങളുടെ നിരീക്ഷണപാടവത്തിനും കാഴ്ചശക്തിക്കും അഭിനന്ദനങ്ങള്‍. ഇനി കണ്ടെത്താന്‍ കഴിയാത്തവര്‍ക്കായി ഒരു സൂചന തരാം. ചിത്ത്രിന്റെ വലതു ഭാഗത്താണു കടുവയുള്ളത്. ശ്രദ്ധിച്ചുനോക്കി വേഗം കണ്ടെത്തൂ. കണ്ടെത്തിയോ?
ഇപ്പോള്‍ കൂടുതല്‍ പേര്‍ കടുവയെ കണ്ടെത്തിയെന്നു കരുതുന്നു. കണ്ടെത്താവന്‍ കഴിയാത്തവര്‍ക്കായി കടുവയെ അടയാളപ്പെടുത്തിയ ചിത്രം നല്‍കുന്നു.

ഇപ്പോള്‍ മനസിലായില്ലേ, മറ്റുള്ളവയില്‍നിന്നു വളരെ വിദഗ്ധമായി ഒളിച്ചിരിക്കാനുള്ള വന്യജീവികളുടെ കഴിവ് അത്ര നിസാരമല്ലെന്ന്.
മറ്റൊരു ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രവുമായി ഉടന്‍ വരാം. അപ്പോഴേക്കും ഐ ഇ മലയാളത്തിലെ മറ്റു ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ പരിശോധിച്ച് മികച്ച മത്സരാര്‍ഥിയായി മാറൂ.