/indian-express-malayalam/media/media_files/21d7HH3K9CMjyNC1PokX.jpg)
ജയിലറിന്റെ മോളിവുഡ് വേർഷൻ ട്രോൾ വീഡിയോ വൈറലാവുമ്പോൾ
Jailer Mollywood Version Troll Video: ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയ ചിത്രമായിരുന്നു രജനീകാന്ത് നായകനായ ജയിലർ. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ 10 ദിവസം കൊണ്ട് 477.90 കോടി നേടിയിരുന്നു . ആഗസ്റ്റ് 9ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. രജനീകാന്തിനൊപ്പം തന്നെ മോഹൻലാൽ, ബാലയ്യ, ജാക്കി ഷ്റോഫ്, വിനായകൻ, രമ്യ കൃഷ്ണൻ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ചിത്രത്തിലെ കിടിലൻ വില്ലൻ വർമ്മനെ അവതരിപ്പിച്ച വിനായകനും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടി. റിട്ടയേർഡ് പോലീസ് ഓഫീസർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെ ആണ് രജനികാന്ത് ചിത്രത്തിൽ അവതരിപ്പിച്ചത്.
ഇപ്പോഴിതാ, ജയിലറിനൊരു മോളിവുഡ് വേർഷൻ എത്തിയിരിക്കുകയാണ്. മലയാള ചിത്രങ്ങളിലെ കഥാപാത്രങ്ങളെയും അവരുടെ ഡയലോഗുകളും കൂട്ടിചേർത്താണ് 1.55 മിനിറ്റ് ദൈർഘ്യം വരുന്ന വീഡിയോയുടെ നിർമ്മിതി. രജനികാന്തായി സലിം കുമാറും , അർജുനെന്ന കഥാപാത്രത്തെ സുരാജും രമ്യ കൃഷ്ണനെ കെ.പി.എ.സി ലളിതയും , ജാക്കി ഷ്രോഫിന്റെ അതിഥി വേഷത്തെ ഒടുവിൽ ഉണ്ണികൃഷ്ണനായാണ് കാണിയ്ക്കുന്നത്. വിനായകന്റെ വർമ്മനെ അവതരിപ്പിക്കുന്നത് ശ്രീനിവാസനാണ്. ബാലയ്യയായി മാമുക്കോയ എത്തുമ്പോൾ മുത്തുവേലിന്റെ സഹായിയായെത്തുന്ന ടാക്സി ഓണറിന്റെ കഥാപാത്രം മണവാളന്റെ സ്വന്തം ധർമ്മേന്ദ്ര ആണ് ചെയ്യുന്നത്. സൂപ്പർ വില്ലന്റെ ശിങ്കിടികളായി ഹരിശ്രീ അശോകനും രാജൻ പി ദേവും എത്തുന്നു. എന്നാൽ മോഹൻലാലിന്റെ കഥാപാത്രത്തെ മറ്റാരുമായി മാറ്റി ചെയ്യ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ് . ശ്രീനിവാസനും മോഹൻലാലും ചേർന്നഭിനയിച്ച ചിത്രം കിരീടത്തിന്റെ ക്ലൈമാക്സോടെ ആണ് ട്രോൾ വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.
😁😁🔥🔥
— Mollywood BoxOffice (@MollywoodBo1) November 2, 2023
pic.twitter.com/43Onq8GmUe
മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളെ ഉൾപ്പെടുത്തി ചെയ്ത വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു , മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടുകളും അവരുടെ ഡയലോഗുകളും ഇത്ര ഭംഗിയായി ചേർത്ത് എങ്ങനെ വീഡിയോയിൽ ഉൾപ്പെടുത്തി എന്ന സംശയവും ആരാധകർക്കുണ്ട് . എന്തായാലും വീഡിയോ വൈറലാവുകയാണ്.
Check out More Entertainment Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us