/indian-express-malayalam/media/media_files/X3BK7hBOCYyO15zusxGl.jpg)
ഒരു നെറ്റിസൺ ആണ് ആനന്ദ് മഹീന്ദ്രയോട് സാമ്യമുള്ള തന്റെ സഹപ്രവർത്തകന്റെ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്
നവ മാധ്യമങ്ങളിലൂടെ രസകരമായ പോസ്റ്റുകൾ പങ്കുവയ്ക്കുന്ന കാര്യത്തിൽ ശ്രദ്ധേയനാണ് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. തന്റെ അപരന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ കണ്ട് അമ്പരന്നിരിക്കുകയാണ് ആനന്ദ്.
എല്ലാം തുടങ്ങുന്നത് നവംബർ മൂന്നിന് ആനന്ദ് മഹീന്ദ്ര പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിൽ നിന്നാണ്. ആനന്ദ് എന്ന പേരിലുള്ള ബോംബെ മിക്സ്ചറിന്റെ ഒരു പാക്കറ്റിന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ട് 68കാരനായ ആനന്ദ് മഹീന്ദ്ര കുറിച്ചതിങ്ങനെ. "ന്യൂയോർക്കിൽ വച്ച് കണ്ടുമുട്ടിയതാണ്. ബ്രാൻഡ് ലംഘനത്തിന് കേസെടുക്കുന്നതിൽ ഞാൻ വിജയിക്കില്ലെന്ന് അഭിഭാഷകർ എന്നോട് പറയുന്നു.”
Encountered in New York. Lawyers tell me I would not be successful in suing for brand violation… pic.twitter.com/EqUyjn0f8s
— anand mahindra (@anandmahindra) November 3, 2023
ആനന്ദിന്റെ ഈ ട്വീറ്റിന് മറുപടിയായാണ് ഒരു ഫോളോവർ, തന്റെ സഹപ്രവർത്തകന് ആനന്ദ് മഹീന്ദ്രയോട് സാമ്യമുണ്ടെന്ന് പറഞ്ഞ് ഒരു ചിത്രം പങ്കുവച്ചത്. "ഈ ആളെ കണ്ടാൽ നിങ്ങൾ ഞെട്ടും. പൂനെയിൽ നിന്നുള്ള എന്റെ സഹപ്രവർത്തകൻ, ആനന്ദ് മഹീന്ദ്രയെപ്പോലെയാണ്", ഇതായിരുന്നു ഫോട്ടോക്കൊപ്പമുണ്ടായിരുന്ന ക്യാപ്ഷൻ. എന്നാൽ ഫോട്ടോയിലെ സാമ്യം കാണ്ട് ഞെട്ടിയ മഹീന്ദ്ര, രസകരമായ ഒരു മറുപടിയും നൽകി.
@anandmahindra You too can get shocked after seeing this person.
— PJ (@pjdaddyofficial) November 3, 2023
My colleague from Pune, lookalike Anand Mahindra. pic.twitter.com/ufNQrjoBlz
"കുട്ടിക്കാലത്ത് ഏതോ മേളയ്ക്കിടയിലാവും ഞങ്ങൾ വേർപിരിഞ്ഞതെന്ന് തോന്നുന്നു," എന്നാണ് ആനന്ദ് മഹീന്ദ്ര ചിത്രത്തിന് മറുപടി നൽകിയത്. കാരണം ഹിന്ദി ചിത്രങ്ങളിലെ ഒരു കാലത്തെ സ്ഥിരം വിഷയമായിരുന്നു കുട്ടികൾ ഉത്സവങ്ങളിലും മേളകളിലും നഷ്ടപ്പെടുന്നതും ഭാവിയിൽ അവർ വീണ്ടും കണ്ടുമുട്ടുന്നതും.
"മൻമോഹൻ ദേശായിക്ക് ബ്ലോക്ബസ്റ്ററിനുള്ള പുതിയ കഥ കിട്ടി", "ഡീപ്പ് ഫേക് എഐ ഇന്ത്യയിൽ വർഷങ്ങൾക്ക് മുന്നേ തന്നെ എത്തിയിരുന്നു", "മഹീന്ദ്ര ആൻഡ് മഹീന്ദ്രയിലെ രണ്ടാമത്തെ മഹീന്ദ്രയെ കണ്ടെത്തി", തുടങ്ങിയ രസകരമായ കമന്റുകളാണ് ട്വീറ്റിനു താഴെ പ്രത്യക്ഷപ്പെടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.