/indian-express-malayalam/media/media_files/wLggksjlrPuuwNndnlxh.jpg)
പൂനെയിൽ ആവേശകരമായ പാരാമോട്ടറിംഗ് സാഹസികതയിൽ പറന്നുയരുന്ന ഉഷ തുസെ
സഹിഷ്ണുതയും ജീവിതത്തോടുള്ള അഭിനിവേശവും യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നത് എന്ന് നിർവചിക്കുകയാണ്, മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നുള്ള ഈ 97 കാരി, പൂനെയിൽ ആവേശകരമായ പാരാമോട്ടറിംഗ് സാഹസികതയിൽ ആകാശത്തേക്ക് പറന്നുയർന്ന് താരമായിരിക്കുകയാണ് ഉഷ തുസെ എന്ന അധ്യാപിക.
വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ തന്നെ ഭർത്താവിനെ നഷ്ടപ്പെട്ട ഉഷ തുസെ ജീവിതത്തിലെ വെല്ലുവിളികളെ പുഞ്ചിരിയോടെയാണ് നേരിട്ടത്. അധ്യാപനത്തിലെ മികവ് നാട്ടിലെ കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചറാക്കി ഉഷ തുസെയെ മാറ്റി. നാല് പെൺമക്കളെ വളർത്തി വലുതാക്കിയ ഉഷ തുസെ അമ്മയായും മികവ് പുലർത്തിയെന്നാണ് ദി ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ആനന്ദ് മഹീന്ദ്ര എക്സിൽ പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായി. "പറക്കാൻ സമയം വൈകിയിട്ടില്ല. ഇവരാണ് എന്റെ ഇന്നത്തെ ഹീറോ" എന്നായിരുന്നു ആനന്ദ് മഹിന്ദ്ര വീഡിയോക്കൊപ്പം കുറിച്ചത്.
നിരവധി ഉപയോക്താക്കളാണ് ഉഷയുടെ ധൈര്യത്തെ പ്രശംസിക്കുന്നത്. വീഡിയോ "ശരിക്കും പ്രചോദനം" ആണെന്നാണ് ട്വിറ്റർ ലോകം പറയുന്നത്.
It’s NEVER too late to fly.
— anand mahindra (@anandmahindra) November 23, 2023
She’s my hero of the day… pic.twitter.com/qjskoIaUt3
സാഹസികത ഹൃദയത്തിലുള്ളത്രയും കാലം ആകാശം പരിധിയല്ലെന്ന് തെളിയിക്കുകയാണ് ഉഷ തുസെ എന്ന 97 കാരി.
Read More Viral Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.