scorecardresearch

ആരാധകന്റെ ബൈക്ക് സ്വന്തം വസ്ത്രം കൊണ്ടു തുടച്ച് ധോണി; വൈറൽ വീഡിയോ

തന്നെ കാണാനെത്തിയ ആരാധകനോട് സ്നേഹത്തോടെ പെരുമാറുന്ന ധോണിയുടെ വീഡിയോ ആണ് വൈറലാവുന്നത്

തന്നെ കാണാനെത്തിയ ആരാധകനോട് സ്നേഹത്തോടെ പെരുമാറുന്ന ധോണിയുടെ വീഡിയോ ആണ് വൈറലാവുന്നത്

author-image
Trends Desk
New Update
MS Dhoni | Viral Video

വൈറലായി ക്യാപ്റ്റൻ കൂൾ- ഫാൻ മൊമന്റ്

'ക്യാപ്റ്റൻ കൂൾ' എപ്പോഴും കൂളാണ്. പറഞ്ഞുവരുന്നത് മറ്റാരെക്കുറിച്ചുമല്ല, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച് ക്യാപറ്റൻമാരിലൊരാളായ എംഎസ് ധോണിയെ പറ്റിയാണ്. ധോണിയുടെ ക്രിക്കറ്റ് വൈദഗ്ധ്യം പോലെ തന്നെ പ്രശസ്തമാണ് താരത്തിന്റെ വാഹനകമ്പവും.

Advertisment

തന്നെ കാണാനെത്തിയ ആരാധകന് ബൈക്കിൽ ഓട്ടോഗ്രാഫ് നൽകുന്ന വീഡിയോയാണ് ആരാധകരുടെ മനം കവരുന്നത്. ആരാധകൻ തന്റെ  ട്രയംഫ് റോക്കറ്റ് മോട്ടോർബൈക്കാണ് ധോണിയുടെ ഓട്ടോഗ്രാഫ് വാങ്ങാനായി കൊണ്ടുവന്നത്. ബൈക്കിന്റെ വൈസറിൽ ഒപ്പിടാൻ ഒരുങ്ങിയ മാഹി വൈസറിലെ പൊടി താൻ ധരിച്ചിരുന്ന ടീ ഷർട്ടുകൊണ്ട് വൃത്തിയാക്കിയ ശേഷം ഒപ്പിട്ടു നൽകുകയാണ്. 

ബജാജ് സുമീത് കുമാർ എന്ന വ്യക്തിയുടെ ബൈക്കിനാണ് ധോണി ഓട്ടോഗ്രാഫ് നൽകിയത്. സുമീത് കുമാർ തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതും. ധോണിക്കൊപ്പം ടെന്നീസ് കളിക്കാറുള്ള സുമീത് പ്രൊഫഷണൽ ടെന്നീസ് പ്ലെയർ കൂടിയാണ്.

Advertisment

ധോണിയുടെ ലാളിത്യത്തെ പ്രശംസിച്ച് നിരവധി പേരാണ് കമന്റു ചെയ്യുന്നത്. മാഹിയുടെ വാഹന പ്രേമം വീഡിയോയിൽ വ്യക്തമാണെന്നും കമന്റുകൾ ഉണ്ട്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ഇതിനകം 20.6 ദശലക്ഷം പേരാണ് കണ്ടത്. 16 ലക്ഷം പേർ വീഡിയോ ലൈക്കും ചെയ്തിട്ടുണ്ട്.

അപൂർവ്വമായ പല വിന്റേജ് കാറുകളും, ബൈക്കുകളും അടക്കം വലിയൊരു വാഹന കളക്ഷൻ തന്നെ ധോണിക്കുണ്ട്. ഈ വാഹനങ്ങളിൽ കറങ്ങിനടക്കുന്ന താരത്തിന്റെ വീഡിയോകളും ഇടയ്ക്ക് സൈബർ ലോകത്ത് വൈറലാകാറുണ്ട്. ഈ അടുത്ത് മറ്റൊരു ആരാധകന് ബിഎംഡബ്ല്യു 740ഐ സീരീസ് കാറിൽ ധോണി ഓട്ടോഗ്രാഫ് നൽകിയതും ശ്രദ്ധ നേടിയിരുന്നു.

Read More Trending Stories Here

Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: