scorecardresearch

ഇങ്ങനെ കത്തെഴുതിയാൽ ആരായാലും വീണു പോകും

റേഡിയോളജിസ്റ്റായ ഡോ മനീഷ് കുമാറിന് മകൻ വാട്‌സ്ആപ്പിൽ അയച്ച സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടാണ് ഇപ്പോൾ വൈറലാവുന്നത്

റേഡിയോളജിസ്റ്റായ ഡോ മനീഷ് കുമാറിന് മകൻ വാട്‌സ്ആപ്പിൽ അയച്ച സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടാണ് ഇപ്പോൾ വൈറലാവുന്നത്

author-image
Trends Desk
New Update
Money cash

ഒരു മകൻ അച്ഛനയച്ച സന്ദേശം വൈറലാവുമ്പോൾ

അച്ഛന്റെ പക്കൽ നിന്നും പണം വാങ്ങാൻ പല വഴികൾ സ്വീകരിക്കുന്ന മക്കളെ കണ്ടിട്ടുണ്ട്. ഇല്ലാത്ത ഫീസിന്റെയും, ഫൈനിന്റെയും അടക്കം ടൈം ടേബിളിന്റെ പേരിൽവരെ മാതാപിതാക്കളിൽ നിന്നും പണം മേടിക്കുന്ന മക്കളുണ്ട്. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി പണം ചോദിക്കുന്നതിനു നവീനമായ സമീപനം സ്വീകരിച്ച ഒരു മകന്റെ കഥയാണ് ഡോക്ടറായ അച്ഛൻ പങ്കുവയ്കുന്നത്. 

Advertisment

റേഡിയോളജിസ്റ്റായ ഡോ മനീഷ് കുമാറിനു മകൻ വാട്‌സ്ആപ്പിൽ അയച്ച സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടാണ് അദ്ദേഹം എക്സിൽ പങ്കുവച്ചത്. അതിൽ പറഞ്ഞു, "പ്രിയ പിതാവേ, നിങ്ങൾ ആരോഗ്യവാനെന്നു ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ ഈ സന്ദേശം എഴുതുന്നത് എന്റെ സാമ്പത്തിക കരുതൽ ശേഖരം തീർന്നുവെന്നും കുറച്ച് സാമ്പത്തിക പിന്തുണ അഭ്യർത്ഥിക്കുന്നുവെന്നും നിങ്ങളെ അറിയിക്കാനാണ്. ചിരിക്കുന്ന ഇമോജിയിലൂടെയാണ് ഡോക്ടർ സന്ദേശത്തോട് പ്രതികരിച്ചത്. "എന്റെ മകന് നർമ്മബോധമുണ്ട്," അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

ഒന്നരലക്ഷത്തിലധികം പേരാണ് പോസ്റ്റ് ഇതുവരെ കണ്ടത്, നിരവധിപ്പേർ ഇത് പങ്കുവയ്ക്കുകയും പോസ്റ്റിൽ കമന്റിടുകയും ചെയ്തിട്ടുണ്ട്. കോളേജിൽ പഠിക്കുന്ന സമയത്ത്, അച്ഛനെ പറ്റിച്ച് പണം വാങ്ങിയ സുഹൃത്തിന്റെ ഓർമ്മകളൊക്കെ ചിലർ ചിത്രത്തിനു താഴെ പങ്കുവയ്ക്കുന്നുമുണ്ട്. 

Read More Viral Stories Here:

Advertisment
Viral

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: