scorecardresearch

ട്രെയിൻ പാളത്തിൽ പടക്കം പൊട്ടിച്ച് യൂട്യൂബർ; കേസെടുത്ത് റെയിൽവേ

സംഭവത്തിൽ ഇന്ത്യൻ റെയിൽവേ ആക്ട് 1989 സെക്ഷൻ 145-147 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

സംഭവത്തിൽ ഇന്ത്യൻ റെയിൽവേ ആക്ട് 1989 സെക്ഷൻ 145-147 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

author-image
Trends Desk
New Update
YouTuber bursts firecrackers on railway track | Video

ഫൂലേര-അജ്മീർ സെക്ഷനിലെ ദന്ത്രാ റെയിൽവേ സ്‌റ്റേഷനു സമീപത്താണ് സംഭവം

ട്രെയിൻ പാളത്തിൽ കരിമരുന്ന് പ്രയോഗം നടത്തുന്ന യൂട്യൂബറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.  ഫൂലേര-അജ്മീർ സെക്ഷനിലെ ദന്ത്രാ റെയിൽവേ സ്‌റ്റേഷനു സമീപത്താണ് സംഭവം. ട്രെയിൻ പാളത്തിനു നടുവിൽ ഇരുന്ന് പാമ്പുഗുളിക കത്തിച്ചാണ് യൂട്യൂബർ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കട്ടിയുള്ള കറുത്ത പുകയാണ് ചുറ്റും പരക്കുന്നതും വീഡിയോയിൽ കാണാം. തൊട്ടടുത്ത പാളത്തിലൂടെ ഈ സമയം ഒരു ട്രെയിൻ കടന്നുപോകുന്നുമുണ്ട്. നിരവധി പാമ്പുഗുളികളാണ് ഒരേ സമയം കത്തിക്കുന്നത്, ഇതിന്റെ അവശേഷിപ്പും പാളത്തിൽ കാണാം.

Advertisment

"യൂട്യൂബർ റെയിൽവേ ട്രാക്കിൽ പടക്കം പൊട്ടിക്കുന്നു!! ഇത്തരം പ്രവൃത്തികൾ ഗുരുതരമായ അപകടങ്ങളുണ്ടാക്കും, ദയവായി ഇത്തരം ദുഷ്ടന്മാർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുക. ലൊക്കേഷൻ: 227/32 ഫൂലേര-അജ്മീർ സെക്ഷനിലെ ദന്ത്രാ സ്റ്റേഷന് സമീപം," എന്ന അടിക്കുറിപ്പോടെ 'ട്രെയിൻസ് ഓഫ് ഇന്ത്യ' എന്ന എക്സ് (ട്വിറ്റർ) പേജാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

നോർത്ത് വെസ്റ്റേൺ റെയിൽവേ വീഡിയോയോട് പ്രതികരിക്കുകയും ഇക്കാര്യം പരിശോധിക്കാൻ ജയ്പൂർ ഡിവിഷണൽ റെയിൽവേ മാനേജർ,  റെയിൽവേ സംരക്ഷണ സേന നോർത്ത് വെസ്റ്റേൺ റെയിൽവേ, ജയ്പൂർ എന്നിവരുടെ പേജുകളെ ടാഗ് ചെയ്യുകയും ചെയ്തു. കൂടാതെ ഇന്ത്യൻ റെയിൽവേ ആക്ട് 1989 സെക്ഷൻ 145-147 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ജയ്പൂർ ഡിആർഎം അറിയിച്ചു.

Advertisment

" ആളുകളുടെ ശ്രദ്ധ നേടാൻ എന്തും ചെയ്യാമെന്നാണോ? പാമ്പുഗുളിക ട്രാക്കുകൾക്ക് പ്രശ്നം വരുത്തില്ലെങ്കിലും അനാവശ്യമായി പരിസ്ഥിതിയെ മലിനമാക്കുകയാണ്, റെയിൽവേ ട്രാക്കുകൾക്ക് സമീപം ആരും ഇത്തരം അപകടകരമായ പരീക്ഷണങ്ങൾ നടത്തരുത്. അയാൾക്ക് കാര്യങ്ങൾ മനസിലായെന്ന് പ്രതീക്ഷിക്കാം,"  എന്നിങ്ങനെ യുവാവിന്റെ പ്രവൃത്തിയെ വിമർശിച്ച് നിരവധി പേർ കമന്റുകൾ ചെയ്തിട്ടുണ്ട്.

Check out More Social Stories Here 

Indian Railway Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: