/indian-express-malayalam/media/media_files/hiH1rqBUSTsnQ0T3Yhpb.jpg)
"നെഞ്ചിനകത്തു കിടന്നുറങ്ങൂ മായ പൊൻമൈനേ"
കാമുകന്റെ/ കാമുകിയുടെ പേരു ടാറ്റൂ ചെയ്യുന്നവർ, വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവരുടെ ഓർമകൾ ശരീരത്തിൽ ടാറ്റൂ ചെയ്യുന്നവർ... ഇത്തരം കഥകളൊക്കെ മുൻപു നമ്മൾ കണ്ടിട്ടും കേട്ടിട്ടുമുണ്ടാവാം. എന്നാൽ ഇപ്പോഴിതാ, മകളുടെ മുഖം നെഞ്ചിൽ ടാറ്റൂ ചെയ്ത ഒരു അച്ഛനാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
ടിഎം ഗിരിശങ്ർ എന്ന ടാറ്റൂ ആർട്ടിസ്റ്റാണ് താൻ ചെയ്ത ഒരു ടാറ്റൂ വർക്കിന്റെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
ഒർജിനൽ ഫോട്ടോഗ്രാഫ് തോൽക്കുന്നത്രയും പെർഫെക്ഷനോടെയാണ് ഈ ടാറ്റൂ ഒരുക്കിയിരിക്കുന്നത്.
https://www.instagram.com/reel/Cz8pmDOpOh_/
അച്ഛന്റെ നെഞ്ചിൽ തന്റെ രൂപം കണ്ട് അമ്പരന്നു നിൽക്കുന്ന കുഞ്ഞിനെയും വീഡിയോയിൽ കാണാം. ഭർത്താവിന്റെ ഭാഗത്തു നിന്നുള്ള സർപ്രൈസ് കണ്ട അമ്പരപ്പിലാണ് ഭാര്യയും.
ഇതു ടാറ്റൂ ആണോ അതോ സെറോക്സ് മെഷീൻ കോപ്പിയോ എന്നാണ് വീഡിയോ കണ്ട ഒരു ആരാധകൻ ചോദിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.