scorecardresearch

ഫുഡ് ഡെലിവറി ആപ്പിലെ തകരാർ; യുവാവിന്റെ വീട്ടിൽ എത്തിയത് 6 ഡെലിവറി ബോയ്സ്

6 തവണ ഭക്ഷണം വീട്ടിൽ എത്തിയതു കണ്ട് ഞെട്ടിയ യുവാവ്, സംഭവം എക്സിൽ പങ്കു വച്ചു.

6 തവണ ഭക്ഷണം വീട്ടിൽ എത്തിയതു കണ്ട് ഞെട്ടിയ യുവാവ്, സംഭവം എക്സിൽ പങ്കു വച്ചു.

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Swiggy

ആപ്പിലെ തകരാറുകൾ മുലം ആറ് ഡെലിവറി ബോയ്സാണ് ഓർഡറുമായി എത്തിയത്

ഒൺലൈൻ സൈറ്റുകളിൽ നിന്ന് പല തരം സാധനങ്ങൾ ഓർഡർ ചെയ്യാറുള്ളവരാണ് നമ്മൾ. വിശാലമായ വിപണിയിൽ നിന്ന് ഇഷ്ടാനുസൃതം സാധനങ്ങൾ തിരഞ്ഞെടുക്കാമെന്നത് തന്നെയാണ് ഒൺലൈൻ ഷോപ്പിങ്ങിലേക്ക് ആളുകൾ കുടുതൽ അടുക്കുന്നതിന്റെ പ്രധാന കാരണവും. എന്നാൽ ഓർഡർ ചെയ്ത വിലാസം മാറി ഡെലിവറി ചെയ്യുന്നതും, ഡെലിവറി ചെയ്ത സാധനങ്ങൾ മാറിപ്പോകുന്നതും അടക്കം നിരവധി പ്രശനങ്ങളും ഇതുമായി ബന്ധപ്പെട്ട് കേൾക്കാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. 

Advertisment

എക്സിൽ പങ്കുവച്ച പോസ്റ്റിൽ, പ്രണയ് ലോയ എന്ന യുവാവ് സ്വിഗ്ഗിയിൽ നിന്ന് ഭക്ഷണ സാധനങ്ങൾ ഒഡർ ചെയ്ത ശേഷം, ഓർഡർ ക്യാൻസൽ ചെയ്തു. എന്നാൽ ആപ്പിലെ തകരാറുകൾ മുലം ആറ് ഡെലിവറി ബോയ്സാണ് യുവാവിന്റെ വീട്ടിൽ എത്തിയത്. 

ആറ് കിലോ ദോശ മാവും, 20 ലിറ്റർ പാലും, ആറ് പാക്കറ്റ് പൈനാപ്പിളും വീട്ടിലെത്തിയത് കണ്ട് ഞെട്ടിയ യുവാവ് സംഭവം എക്സിൽ  പങ്കുവച്ചതോടെയാണ് വിവരം സൈബർ ലോകത്ത് വൈറലായത്.

Advertisment

 

തെറ്റായി ലഭിച്ച ഭക്ഷണങ്ങൾ സ്വിഗ്ഗിയിൽ തന്നെ വിറ്റു പണമുണ്ടാക്കാനാണ് പോസ്റ്റിൽ ഒരു ഉപയോക്താവ് കമന്റുചെയ്തത്. "ഒരു ക്ലൗഡ് കിച്ചൻ ആരംഭിക്കൂ," "സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് ഡീലറായി രജിസ്റ്റർ ചെയ്യു" തുടങ്ങിയ നിരവധി രസകരമായ കമന്റുകളും പോസ്റ്റിനു ലഭിക്കുന്നുണ്ട്. 

Read More Trending Stories Here

Viral Post

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: