scorecardresearch

കൺവിൻസിങ് സ്‌റ്റാറാണ് താരം; ട്രോളന്മാരുടെ ഇഷ്ടം കവർന്ന് സുരേഷ് കൃഷ്ണ

"ഓകെ ചേട്ടാ, ഞങ്ങൾ കൺവീൻസ്ഡ് ആയിരിക്കുന്നു," സുരേഷ് കൃഷ്ണയ്ക്ക് മറുപടിയുമായി ടൊവിനോ തോമസും ബേസിലും

"ഓകെ ചേട്ടാ, ഞങ്ങൾ കൺവീൻസ്ഡ് ആയിരിക്കുന്നു," സുരേഷ് കൃഷ്ണയ്ക്ക് മറുപടിയുമായി ടൊവിനോ തോമസും ബേസിലും

author-image
Entertainment Desk
New Update
Suresh Krishna Trolls

ആരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരമെന്നു ചോദിച്ചാൽ, രണ്ടാമതൊന്നു ആലോചിക്കാതെ പറയാം, നടൻ സുരേഷ് കൃഷ്‌ണ എന്ന്.  എല്ലായിടത്തും 'കൺവിൻസിങ് സ്‌റ്റാർ' ആണ് ട്രെൻഡിംഗ് ആവുന്നത്. സുരേഷ് കൃഷ്‌ണ അഭിനയിച്ച സിനിമയിലെ ചില രംഗങ്ങൾ കോർത്തിണക്കി ട്രോളുകളുടെ ചാകര ഒരുക്കുകയാണ് സോഷ്യൽ മീഡിയ.

Advertisment

സുരേഷ് കൃഷ്ണ ചെയ്ത പല വില്ലന്‍ കഥാപാത്രങ്ങളിലും സമാനമായി കാണാനാവുന്ന ഒരു കാര്യത്തെയാണ് ട്രോളന്മാർ ആഘോഷമാക്കുന്നത്. സുരേഷ് കൃഷ്ണയുടെ മിക്ക വില്ലൻ കഥാപാത്രങ്ങളും കണ്‍വിന്‍സിങ് ഡയലോഗുകൾ പറയുന്നു എന്നതാണ് കണ്‍വിന്‍സിങ് സ്റ്റാര്‍ പട്ടം നടനിലേക്ക് എത്താൻ കാരണമായിരിക്കുന്നത്.

ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയം 'ക്രിസ്ത്യൻ ബ്രദേഴ്‌സ്' എന്ന ചിത്രത്തിലെ രംഗം തന്നെ. ഒരാളെ വെടിവച്ച് കൊന്നശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തടയാൻ ശ്രമിച്ച അളിയനോട് (മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം) ''നീ പൊലീസിനെ പറഞ്ഞ് മനസിലാക്ക്, ഞാൻ വക്കീലുമായി വരാം" എന്നു പറഞ്ഞ് സ്ഥലത്തുനിന്നും മുങ്ങുകയാണ് സുരേഷ് കൃഷ്ണയുടെ കഥാപാത്രം.  കിട്ടിയ അവസരത്തിൽ കൂടെയുള്ളവർക്കിട്ട് എട്ടിന്റെ പണി കൊടുത്ത് നൈസായി മുങ്ങുന്ന ആളുകളെയാണ് ഈ കഥാപാത്രം സൂചിപ്പിക്കുന്നത്.

Advertisment

കാര്യസ്ഥൻ സിനിമയിലുമുണ്ട് സമാനമായ സാഹചര്യം. "നീ അംബികയേയും കൊണ്ട് നാടു വിടണം. ഞാൻ പുത്തേടത്ത് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം," എന്നു പറഞ്ഞ് സിദ്ദിഖ് കഥാപാത്രത്തെ കുഴിയിൽ ചാടിക്കുന്നത് സുരേഷ് കൃഷ്ണയുടെ കഥാപാത്രമാണ്. 

എന്തായാലും കൺവിൻസിങ് സ്റ്റാറുമായി ബന്ധപ്പെട്ട ട്രോളുകൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്.

തന്‍റെ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ട്രോളുകൾ ആസ്വദിക്കുകയാണ് സുരേഷ് കൃഷ്ണയും

"നിങ്ങൾ ലൈക് അടിച്ചിരി ഞാൻ ഇപ്പൊ വരാം," എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച തന്റെ ചിത്രങ്ങളിലൊന്നിന് സുരേഷ് കൃഷ്ണ നൽകിയ കമന്റ്.

സുരേഷ് കൃഷ്ണയുടെ പോസ്റ്റ് ഏറ്റുപിടിച്ചിരിക്കുകയാണ് നടൻ ടൊവിനോ തോമസും ബേസിൽ ജോസഫും. "ഓകെ, ഞങ്ങൾ കൺവീൻസ്ഡ്," ആയിരിക്കുന്നു എന്നാണ് ഇരുവരുടെയും കമന്റ്. 

അപ്രതീക്ഷിതമായി സോഷ്യൽ മീഡിയയിൽ കൺവിൻസിങ് സ്റ്റാറായി മാറിയ സുരേഷ് കൃഷ്ണയ്ക്ക് ഒപ്പമുള്ള രസകരമായൊരു വീഡിയോ 'മരണമാസ്' സിനിമാ ടീമും പങ്കിട്ടിട്ടുണ്ട്. മരണമാസിന്റെ സംവിധായകൻ ശിവപ്രസാദ്, അഭിനേതാക്കളായ രാജേഷ് മാധവന്‍, സിജു സണ്ണി എന്നിവരെയും സുരേഷ് കൃഷ്ണയ്ക്ക് ഒപ്പം വീഡിയോയിൽ കാണാം. കണ്‍വിന്‍സിങ് സ്റ്റാര്‍ പൂര്‍ണമായും കണ്‍ഫൂസ്ഡ് ആന്റ് കണ്‍വിന്‍സ്ഡ് എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ചേട്ടനിവിടെയിരിക്ക്, ഞങ്ങളിപ്പോ വരാം' എന്നു പറഞ്ഞ് സുരേഷ് കൃഷ്ണയെ കണ്‍വിന്‍സ് ചെയ്ത് തടിതപ്പുന്ന മൂവർസംഘത്തെയാണ് വീഡിയോയിൽ കാണാനാവുക.

Read More Entertainment Stories Here

    Trolls Actor

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: