/indian-express-malayalam/media/media_files/IhkHnjXl5ig4F2vn2Ivl.jpg)
Laapataa Ladies Directed By Kiran Rao India's Official Entry To Oscars 2025
Laapataa Ladies: 97-ാമത് ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ലാപത ലേഡീസ് തിരഞ്ഞെടുക്കപ്പെട്ടു. കിരൺ റാവു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ആമിർ ഖാൻ ആണ്. രണ്ട് യുവ നവദമ്പതികളുടെ കഥയാണ് ചിത്രം പറഞ്ഞത്. വിവാഹം കഴിഞ്ഞ് ഭർത്തൃവീട്ടിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ വച്ച് വധു മാറി പോവുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പ്രതിഭ രന്ത, സ്പർശ് ശ്രീവാസ്തവ, നിതാൻഷി ഗോയൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഹനു-മാൻ, കൽക്കി 2898 എ.ഡി, ആനിമൽ, ചന്തു ചാമ്പ്യൻ, സാം ബഹദൂർ, സ്വാതന്ത്ര്യ വീർ സവർക്കർ, ഗുഡ് ലക്ക്, ഘരത് ഗണപതി, മൈതാനം, ജോറാം, കൊട്ടുകാലി, ജമ, ആർട്ടിക്കിൾ 370, ആട്ടം, ആടുജീവിതം, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, തങ്കലാൻ, വാഴൈ, ഉള്ളൊഴുക്ക്, ശ്രീകാന്ത് എന്നിങ്ങനെ 29 ചിത്രങ്ങളിൽ നിന്നാണ് ലാപതാ ലേഡീസ് തിരഞ്ഞെടുക്കപ്പെട്ടത്.
ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡൻ്റ് രവി കൊട്ടാരക്കരയാണ് ജൂറി അംഗങ്ങളെ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ചലച്ചിത്ര നിർമ്മാതാവ് ജാനു ബറുവയായിരുന്നു ജൂറി ചെയർമാൻ.
കഴിഞ്ഞ വർഷത്തെ എൻട്രി ജൂഡ് ആൻ്റണി സംവിധാനം ചെയ്ത 2018 ആയിരുന്നു. എന്നാൽ ചിത്രം, 96-ാമത് അക്കാദമി അവാർഡിൻ്റെ ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടിയില്ല. തൊട്ടു മുൻപത്തെ വർഷം, എസ്എസ് രാജമൗലിയുടെ ആർആർആറിലെ നാട്ടു നാട്ടു ഗാനം മികച്ച ഒറിജിനൽ ഗാനത്തിനുള്ള അക്കാദമി അവാർഡ് നേടി ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചു. കാർത്തികി ഗോൺസാൽവസിൻ്റെയും ഗുണീത് മോംഗയുടെയും ഡോക്യുമെൻ്ററി ദ എലിഫൻ്റ് വിസ്‌പറേഴ്‌സ് മികച്ച ഡോക്യുമെൻ്ററി (ഹ്രസ്വചിത്രം) വിഭാഗത്തിലും വിജയിച്ചിരുന്നു. ഷൗനക് സെന്നിൻ്റെ ഓൾ ദ ബ്രീത്ത്സ് മികച്ച ഡോക്യുമെൻ്ററി ഫീച്ചറിൻ്റെ അന്തിമ പട്ടികയിൽ ഇടം നേടുകയും ചെയ്തു.
Read More Entertainment Stories Here
- മുട്ടൊക്കെ മാറ്റി വച്ചു, ഇനി ഫുൾ ഓൺ: തലൈവറെ കണ്ട സന്തോഷം പങ്കിട്ട് ഡിഡി
- അശ്വിനൊപ്പം ബാലിയിൽ ഹണിമൂൺ ആഘോഷിച്ച് ദിയ; ചിത്രങ്ങൾ
- ഇതാ, മഴവില്ലിലെ വീണ ഇവിടെയുണ്ട്!
- പെറ്റമ്മയോളം സ്നേഹം തന്ന പൊന്നമ്മ ചേച്ചിയെ അവസാനമായി കാണാൻ മോഹൻലാൽ എത്തിയപ്പോൾ, വീഡിയോ
- പൊന്നമ്മച്ചേച്ചി പോവുമ്പോൾ ആ ഒരു സങ്കടം മാത്രം ബാക്കി: മഞ്ജു വാര്യർ
- 100 മക്കൾക്ക് അമ്മ; ഇന്ത്യൻ സിനിമയിൽ ഇങ്ങനെയൊരു നടി വേറെ കാണുമോ?
- പുലർച്ചെ നാലരയ്ക്ക് അക്ഷയ് തെങ്ങിൽ കയറാൻ പറഞ്ഞു: വിവേക് ഒബ്റോയ്
- ഓണം വൈബിൽ മാമ്മാട്ടിയും ചേച്ചി മീനാക്ഷിയും; ചിത്രങ്ങൾ
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം ഇനി ഷാരൂഖ് അല്ല, കിങ് ഖാനെ പിന്നിലാക്കി വിജയ്
- സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം; നയൻതാരയെ ആദ്യം കണ്ട സന്തോഷം പങ്കിട്ട് പേളി മാണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.