scorecardresearch

ഇതൊക്കെയാണ് ഭാഗ്യം, ഒരു സെക്കന്റ് വൈകിയിരുന്നേൽ ദുരന്തം ഉറപ്പ്; ഇടിഞ്ഞുവീണ മതിലിൽ നിന്ന് രക്ഷപെട്ട് വിദ്യാര്‍ത്ഥി

മഴയിൽ തകർന്നു വീഴുന്ന മതിലിൽ നിന്ന് തലനാരിഴക്ക് രക്ഷപെടുന്ന സ്കൂൾ വിദ്യാർത്ഥിയുടെ വീഡിയോയാണ് വൈറലാകുന്നത്

മഴയിൽ തകർന്നു വീഴുന്ന മതിലിൽ നിന്ന് തലനാരിഴക്ക് രക്ഷപെടുന്ന സ്കൂൾ വിദ്യാർത്ഥിയുടെ വീഡിയോയാണ് വൈറലാകുന്നത്

author-image
Trends Desk
New Update
Viral Video

ചിത്രം: സ്ക്രീൻഗ്രാബ്

കനത്ത മഴയിൽ മതിൽ തകർന്ന് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. മതിലിലൂടെ, മേമുണ്ട ഹയര്‍ സെക്കൻ്ററി സ്കൂൾ വിദ്യാര്‍ത്ഥി റിഷാൽ നടന്നു നീങ്ങിയതിന് തൊട്ടുപിന്നാലെയാണ് മതിൽ ഇടിഞ്ഞു വീഴുന്നത്. കോഴിക്കോട് വടകര കുട്ടോത്താണ് സംഭവം.

Advertisment

റിഷാൽ നടന്ന് നിങ്ങിയതിന് പിന്നാലെ വലിയ പാറകളും മണ്ണു ഉൾപ്പെടെയാണ് ഇടിഞ്ഞു വീഴുന്നത്. അത്ഭുതകരമായി രക്ഷപെടുന്ന വിദ്യാര്‍ത്ഥിയുടെ വീഡിയോ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി വൈറലാകുകയാണ്.

കഴിഞ്ഞ ദിവസം, ഓടുന്ന ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീഴാൻ പോയ യാത്രക്കാരനെ അത്ഭുതകരമായി രക്ഷിക്കുന്ന ബസ് കണ്ടക്ടറുടെ സിസിടിവി ദൃശ്യങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. കൊല്ലം കരാളിമുക്കിൽ, ടിക്കറ്റെടുത്ത ശേഷം ബാക്കി തുക വാങ്ങാനായി കണ്ടക്ടറിന് സമീപത്തേക്ക് നടന്ന് നീങ്ങുന്ന യുവാവ് ബാലൻസ് നഷ്ടപ്പെട്ട് ഡോറിനരികിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

Advertisment

ഉടനടി, കണ്ടക്ടർ ബിനു യാത്രക്കാരനെ കൈയ്യിൽ പിടിച്ച് ബസിനുള്ളിലേക്ക് വലിച്ചു കയറ്റിയതുകൊണ്ട് വലിയ അപകടം ഒഴിവായി. കൃത്യസമയത്ത് ബിനുവിന് യാത്രക്കാരനെ പിടിക്കാൻ സാധിച്ചില്ലായിരുന്നെങ്കിൽ അപകടം സുനിശ്ചിതം. മറ്റൊരു യാത്രക്കാരന് ടിക്കറ്റ് നൽകുന്നതിനിടയിൽ തിരിഞ്ഞ് പോലും നോക്കാതെയായിരുന്നു ബിനു വീണയാളെ പിടിച്ചുകയറ്റിയത്. വീഡിയോ വൈറലായതിന് പിന്നാലെ ബിനുവിന് മോട്ടോർ വാഹന വകുപ്പ് അഭിനന്ദനം അറിയിച്ചിരുന്നു.

Read More Stories Here

Accident Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: