scorecardresearch

കെട്ടിടത്തിൽ നിന്ന് പറന്നിറങ്ങി ലാലേട്ടൻ; മലയാള സിനിമയിൽ ഒരിക്കൽ മാത്രം സംഭവിച്ച അപൂർവ ചിത്രത്തിന്റെ മേക്കിങ് വീഡിയോ

മലയാള സിനിമയിലെ ഒട്ടുമിക്ക അഭിനേതാക്കളും ഒരു സിനിമയിൽ അണിനിരന്നു എന്നത് തന്നെയായിരുന്നു ഈ ചിത്രത്തിന്റെ പ്രത്യേകത

മലയാള സിനിമയിലെ ഒട്ടുമിക്ക അഭിനേതാക്കളും ഒരു സിനിമയിൽ അണിനിരന്നു എന്നത് തന്നെയായിരുന്നു ഈ ചിത്രത്തിന്റെ പ്രത്യേകത

author-image
Trends Desk
New Update
Mohanlal | TWENTY 20 Making Video

ചിത്രം: യൂട്യൂബ്

മലയാള സിനിമയിൽ ഒരിക്കൽ മാത്രം സംഭവിച്ചതും, ഇനിയൊരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്തതുമായ ഒരു സിനിമയാണ് 'ട്വന്റി- 20.' മലയാള സിനിമയിലെ ഒട്ടുമിക്ക അഭിനേതാക്കളും ഒരു സിനിമയിൽ അണിനിരന്നു എന്നത് തന്നെയായിരുന്നു ഈ ചിത്രത്തിന്റെ പ്രത്യേകത. മറ്റൊരു സിനിമ ഇൻഡസ്ട്രിക്കും അവകാശപ്പെടാനില്ലാത്ത അപൂർവ ചിത്രമായിരുന്നു ട്വന്റി-20.

Advertisment

ജോഷിയുടെ സംവിധാ‍നത്തിൽ 2008ലാണ് ട്വന്റി- 20 തിയേറ്ററുകളിലെത്തിയത്. ഉദയകൃഷ്ണ, സിബി കെ.തോമസ് എന്നിവരാണ് ചിത്രത്തിന്റെ രചന. നടൻ ദിലീപാണ് ചിത്രത്തിന്റെ നിർമ്മാണം. മലയാള ചലച്ചിത്ര സംഘടനയായ അമ്മയുടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ധനസമാഹരണത്തിനായി നർമ്മിച്ച ചിത്രം, വിലയ തരംഗമാണ് തിയേറ്ററിൽ സൃഷ്ടിച്ചത്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇപ്പോഴിതാ ചിത്രത്തിന്റെ 15 വർഷം മുൻപ് പുറത്തുവിട്ട മേക്കിങ് വീഡിയോയണ് വീണ്ടും ശ്രദ്ധനേടുന്നത്. ചിത്രത്തിൽ ശ്രദ്ധനേടിയ ആക്ഷൻ രംഗങ്ങളുടെ പിന്നാമ്പുറക്കാഴ്ച നൽകുന്ന വീഡിയോയാണിത്. സിനിമയിൽ ഏറെ കൈയ്യടിനേടിയ, ഫ്ലാറ്റിൽ നിന്ന് സ്വിമ്മിങ് പൂളിലേക്ക് ചാടുന്ന മോഹൻലാലിന്റെ രംഗങ്ങളുടെ ബിടിഎസാണ് വീഡിയോയുടെ പ്രധാന ആകർഷണം.

കൂറ്റൻ കെട്ടിടത്തിൽ നിന്ന് ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് മോഹൻലാൽ റോപ്പിന്റെ സഹായത്തോടെ ചാടുന്നത്. ക്ലൈമാക്സ് രംഗങ്ങളിലെ മമ്മൂട്ടിയും മോഹൻലാലും ചേർന്നുള്ള ഫൈറ്റും വീഡിയോയിലുണ്ട്.

Advertisment

Read More Stories Here

Mohanlal Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: