/indian-express-malayalam/media/media_files/2HhcZqkxAXJn01CDeuW4.jpg)
മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ 64-ാം ജന്മദിനമായിരുന്നു ഇന്നലെ. ലോകമെമ്പാടുമുള്ള ആരാധകരും സിനിമാലോകവും ചേർന്ന് താരത്തിന്റെ പിറന്നാൾ ആഘോഷമാക്കുകയായിരുന്നു.
ചെന്നൈയിലെ വീട്ടിൽ കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും ഒപ്പം കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്ന മോഹൻലാലിന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഭാര്യ സുചിത്രയേയും ചിത്രത്തിൽ കാണാം.
കേക്ക് കട്ട് ചെയ്യുന്നതിനിടയിൽ പരസ്പരം കുസൃതികാട്ടുന്ന മോഹൻലാലിനെയും വീഡിയോയിൽ കാണാം.
മോഹൻലാലിന്റെ ചിത്രം ആലേഖനം ചെയ്ത മനോഹരമായ കേക്കാണ് വീട്ടുകാർ താരത്തിനായി ഒരുക്കിയത്.
മമ്മൂട്ടി, ശോഭന, പൃഥ്വിരാജ്, മഞ്ജുവാര്യർ, ജയസൂര്യ, ദിലീപ്, സുരേഷ് ഗോപി തുടങ്ങി നിരവധി താരങ്ങൾ ഇന്നലെ താരത്തിന് പിറന്നാളാശംസകളുമായി എത്തിയിരുന്നു. രാത്രി കൃത്യം 12 മണിക്കു തന്നെ ലാലിന് ഇച്ചാക്കയുടെ (മമ്മൂട്ടി) ആശംസ എത്തി.
ബിഗ് ബോസ് മലയാളം ആറാം സീസണിന്റെ ചൊവ്വാഴ്ചത്തെ പ്രത്യേക എപ്പിസോഡും മോഹൻലാലിന്റെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ടതായിരുന്നു. വിജയ് യേശുദാസും പരിപാടിയിൽ സംഗീതവിരുന്നുമായി എത്തി. ബിഗ് ബോസ് വേദി മറ്റൊരു ചരിത്രനിമിഷത്തിനു കൂടി സാക്ഷ്യം വഹിക്കുകയായിരുന്നു ഇന്നലെ. മോഹൻലാലിന്റെ കൈയക്ഷരം ഡിജിറ്റൽ ഫോണ്ട് രൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തി. സിനിമ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരത്തിന്റെ കയ്യക്ഷരം ഡിജിറ്റൽ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നത് . A10 എന്നാണ് ഈ ഫോണ്ടിന്റെ പേര്.
Read More Entertainment Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.