scorecardresearch

മീമുകളുടെ രാജാവ്, 'കബോസു' ഇനി ഓര്‍മ

മീമുകളിലൂടെ ഇന്റർനെറ്റിൽ സെൻസേഷനായി മാറിയ നായയാണ് കബോസു

മീമുകളിലൂടെ ഇന്റർനെറ്റിൽ സെൻസേഷനായി മാറിയ നായയാണ് കബോസു

author-image
Trends Desk
New Update
Meme dog Kabosu

ചിത്രം: ഇൻസ്റ്റഗ്രാം

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഏതൊരാളും ഒരിക്കലെങ്കിലും കബോസുവിന്റെ മുഖം കണ്ടിട്ടുണ്ടാകും. മീമുകളിലെ സ്ഥരം സാനിഥ്യമായിരുന്നു 'ഷിബ ഇനു' ഇനത്തിൽപെട്ട കബോസു എന്ന നായ. ലോകമെമ്പാടും നരവധി ആരാധകനാണ് ആഗോള സെൻസേഷനായി മാറിയ കബോസുവിനുണ്ടായിരുന്നത്. 17 വയസുള്ള കബോസു ലോകത്തോട് വിട പറഞ്ഞുവെന്ന ദുഃഖ വാര്‍ത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

Advertisment
meme dog
ചിത്രം: എക്സ്

2010ൽ പകർത്തിയ കബോസുവിന്റെ ചിത്രമാണ് ലോകവ്യാപകമായ ശ്രദ്ധനേടുകയും, ഇൻ്റർനെറ്റിൽ ഏറ്റവും തിരിച്ചറിയപ്പെടുന്ന മീമുകളിൽ ഒന്നായി മാറുകയും ചെയ്തത്. മീമുകൾക്ക് പുറമേ, ക്രിപ്‌റ്റോ കറന്‍സികളെ ട്രോളുചെയ്ത് പുറത്തിറക്കിയ ഡോഗ്കോയിനിലും കബോസുവിന്റെ മുഖമാണ് ഉപയോഗിച്ചിരുന്നത്.

കബോസുവിന്റെ ഉടമയാണ് മരണ വാർത്ത പുറത്തുവിട്ടത്. കബോസുവിന്റെ വിയോഗത്തെ അനുസ്മരിച്ച് ഡോഗെകോയിനും സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലി അർപ്പിച്ചിട്ടുണ്ട്.

Advertisment

"ഞങ്ങളുടെ സുഹൃത്തും പ്രചോദനവുമായ കബോസു ഓർമ്മയായി. ഈ ഒരു നായ ലോകമെമ്പാടും ഉണ്ടാക്കിയ സ്വാധീനം അളക്കാനാവാത്തതാണ്. സന്തോഷവും അതിരുകളില്ലാത്ത സ്നേഹവും മാത്രം അറിയുന്ന ഒരു നായ ആയിരുന്നു അവൾ. കബോസുവിന്റെ ആത്മാവിനെയും അവളുടെ കുടുംബത്തെയും എല്ലാവരും ഹൃദയത്തിൽ സൂക്ഷിക്കുക": ഡോഗ്‌കോയ്ന്‍ എക്സിൽ കുറിച്ചു.

Read More Stories Here

Viral Photo Dog

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: