scorecardresearch

കേദാർനാഥിൽ ലാൻഡിങിനിടെ ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു, ഒഴിവായത് വൻദുരന്തം; വീഡിയോ

ആറു തീർത്ഥാടകരുമായി സഞ്ചരിച്ച ഹെലികോപ്റ്ററിനാണ് നിയന്ത്രണം നഷ്ടപ്പെട്ടത്

ആറു തീർത്ഥാടകരുമായി സഞ്ചരിച്ച ഹെലികോപ്റ്ററിനാണ് നിയന്ത്രണം നഷ്ടപ്പെട്ടത്

author-image
Trends Desk
New Update
 Helicopter loses control, Kedarnath

ചിത്രം: എക്സ്

കേദാർനാഥ് ഹെലിപാഡിൽ ലാൻഡിങിന് ശ്രമിക്കുന്നതിനിടെ ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു. ആറു യാത്രക്കാരുമായി എത്തിയ ഹെലികോപ്റ്ററിന്റെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. ഹെലിപാഡിൽ നിന്ന് ഏകദേശം 100 മീറ്ററോളം അകലെയായി പൈലറ്റിന് അടിയന്തര ലാൻഡിംഗ് നടത്താൻ സാധിച്ചതോടെ അപകടം ഒഴിവായി.

Advertisment

കെസ്ട്രൽ ഏവിയേഷൻ്റെ ഉടമസ്ഥതയിലുള്ള ലിയോനാർഡോ എ119 ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി ശ്രദ്ധനേടുകായാണ്.

ഹെലിപാഡിലേക്ക് ഇറങ്ങാനായി ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഹെലികോപ്റ്റർ വായുവിൽ വട്ടംചുറ്റുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇതിന് ശേഷം ഹെലിപാഡിന് മുകളിൽ നിന്ന് മാറി, സമീപമുള്ള പറമ്പിലേക്ക് അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. ലാൻഡിങിനിടെ കോപ്റ്ററിന്റെ വാൽഭാഗം നിലത്ത് ഇടിക്കുകയും കേടുപാടു സംഭവിക്കുകയും ചെയ്യുന്നുണ്ട്.

Advertisment

ഉടൻ തന്നെ ഗ്രൗണ്ട് സ്റ്റാഫുകളും, സുരക്ഷ ജീവനക്കാരും എത്തി യാത്രക്കാരെയും പൈലറ്റിനെയും സുരക്ഷിതമായി പുറത്തിറക്കുകയും, സുരക്ഷ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല.

Read More Stories Here

Helicopter Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: