/indian-express-malayalam/media/media_files/UYT0K4tt4DVSc8ICCmMp.jpg)
Bigg Boss Malayalam 6
Bigg Boss malayalam 6: ഏറെ ആരാധകരുള്ള മലയാളം ടെലിവിഷൻ ഷോയാണ് 'ബിഗ് ബോസ്.' ബിഗ് ബോസിന്റെ ആറാം സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. ഷോയിലെ വിശേഷങ്ങളും പരിഭവങ്ങളും പങ്കുവച്ച് പ്രേക്ഷകർ ഇടക്കിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഷെയർ ചെയ്യാറുണ്ട്. മത്സരാർത്ഥികളുടെ രസകരമായ ചിത്രങ്ങളും വീഡിയോകളും ഇടയ്ക്കിടെ വൈറലാകാറുമുണ്ട്.
കഴിഞ്ഞ ദിവസത്തെ വാരാന്ത്യ എപ്പിസോഡിൽ നിന്നുള്ള കൗതുകകരമായ ഒരു വീഡിയോയാണിപ്പോൾ ബിഗ് ബോസ് ഫാൻ പേജുകളിൽ നിറയുന്നത്. പരിപാടിയുടെ അവതാരകനായ മോഹൻലാലിന്റെയും മത്സരാർഥിയായ റസ്മിന്റെയും വസ്ത്രത്തെ കുറിച്ചാണ് വീഡിയോ. യാദൃശ്ചികമായി ഇരുവരും ഒരേതരം വസ്ത്രമാണ് ഈ എപ്പിസോഡിൽ ധരിക്കുന്നത്.
വീഡിയോയ്ക്കൊപ്പം 'യമണ്ടൻ പ്രേമകഥ' എന്ന ചിത്രത്തിലെ "ഇതെന്ത യൂണിഫോമോ? രമേശന്റെ കടയിൽ നിന്നാണോ വാങ്ങിയത്" എന്ന ഡയലോഗും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡയലേഗിനൊപ്പം സിജോയേയും അർജുനെയും കൃത്യമായ് പ്ലേസുചെയ്തിട്ടുമുണ്ട്.
മെറൂൺ നിറത്തിലുള്ള ഫുൾ സ്ലീവ് വസ്ത്രമാണ് മോഹൻലാലും റസ്മിനും ധരിച്ചത്. ഒറ്റനോട്ടത്തിൽ സമാനമായി തോന്നുന്ന വസ്ത്രങ്ങൾ കാഴ്ചക്കാർക്ക് കൊതുകമായി. നിരവധി ആരാധകരാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി പ്രചരിക്കുന്ന വീഡിയോയിൽ കമന്റുകൾ പങ്കുവയ്ക്കുന്നത്.
Read More
- തിക്കുൺട്ടതി, പിച്ചുണ്ടതി, ഏറുൺട്ടതി; ഇതായിരുന്നല്ലേ മൃണാൾ പറഞ്ഞ വാക്കിന്റെ അർത്ഥം
- രംഗണ്ണൻ ഫാൻസായി മുംബൈ പൊലീസും; വീഡിയോ
- കൊല്ലപ്പെട്ട ജവാന്റെ മകളുടെ വിവാഹ ചടങ്ങുകൾ നടത്തി സൈനികർ
- ദൂരദർശനിൽ പാട്ടുപാടുന്ന ഈ നായികയെ മനസ്സിലായോ
- പട്ടണത്തിലെ കൊട്ടകയിൽ സിനിമ കാട്ടിത്തരാം; വൈറലായി സ്കിപ്പിംഗ് കമ്മത്ത്
- 'നന്ദിയുണ്ടേ,' ഇത് മമ്മൂട്ടിയല്ല സത്യേട്ടനാ; വൈറലായി വീഡിയോ
- അങ്കിളേ, കൈലാസം വരെയാക്കി തരുമോ? ഓട്ടോ വിളിച്ച് 'ശിവൻ'; ചിരിയടക്കാനാവാതെ ഡ്രൈവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us