/indian-express-malayalam/media/media_files/x2H9H2TUCxvW69bbRYty.jpg)
ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന പാട്ടുകളിലൊന്നാണ് കമ്മത്ത് ആന്ഡ് കമ്മത്ത് എന്ന ചിത്രത്തിലെ 'പട്ടണത്തിലെ കൊട്ടകയിൽ സിനിമ കാട്ടിത്തരാം' എന്നു തുടങ്ങുന്ന ഗാനം.
വ്യത്യസ്തമായ നിരവധി റീലുകൾ ഈ ഗാനത്തിനൊപ്പം നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ ഇതാ വ്യത്യസ്തമായൊരു റീലാണ് ഇപ്പോൾ വൈറലാവുന്നത്. സ്കിപ്പിംഗ് കമ്മത്ത് എന്ന അടിക്കുറിപ്പോടെ യതി ജമ്പ്സ് എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ റീൽ പങ്കുവച്ചിരിക്കുന്നത്.
പാട്ടിനനുസരിച്ച് സ്കിപ്പിംഗ് ചെയ്തുകൊണ്ടാണ് യതി ഡാൻസ് കളിക്കുന്നത്. വളരെ അനായാസമായിട്ടാണ് യതിയുടെ പ്രകടനം.
"വല്ലഭനു പുല്ലും ആയുധം"
"വെറുതെ സ്കിപ്പ് ചെയ്യാൻ തന്നെ പറ്റുന്നില്ല അപ്പോഴാണ് സ്കിപ്പ് ചെയ്തുകൊണ്ട് ഡാൻസ് കളിക്കുന്നത്. സമ്മതിക്കണം."
"എന്തൊക്കെ തരം കഴിവുകളാണ്."
"ഇതാണ് വെറൈറ്റി" എന്നിങ്ങനെ പോവുന്നു കമന്റുകൾ.
ഇതാദ്യമായല്ല യതി സ്കിപ്പിംഗ് വീഡിയോകളിലൂടെ ശ്രദ്ധ നേടുന്നത്. യതിയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ഒന്നു കണ്ണോടിച്ചാൽ നിരവധി സ്കിപ്പിംഗ് വീഡിയോകൾ കാണാം.
Read More
- 'നന്ദിയുണ്ടേ,' ഇത് മമ്മൂട്ടിയല്ല സത്യേട്ടനാ; വൈറലായി വീഡിയോ
- അങ്കിളേ, കൈലാസം വരെയാക്കി തരുമോ? ഓട്ടോ വിളിച്ച് 'ശിവൻ'; ചിരിയടക്കാനാവാതെ ഡ്രൈവർ
- നിവിൻചേട്ടാ ഓടിക്കോ; എംഫോർ ടെകിനൊപ്പം സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കി മലയാളി ഫ്രം ഇന്ത്യ ടീം
- 'ഇതു ചെറുത്,' വേണ്ടിവന്നാൽ ഈ സ്കൂട്ടറിൽ വീടും കയറ്റും
- ഇതൊന്നും എംവിഡി കാണുന്നില്ലേ; കാഴ്ചക്കാരെ അമ്പരപ്പിച്ച് തലതിരിഞ്ഞ് ഓടുന്ന കാർ
- കമന്റിട്ടാൽ ഉണ്ണിയേട്ടനെ വിവാഹം കഴിക്കുമെന്ന് മലയാളി യുവതി; ഞാൻ മോതിരവുമായി വരട്ടെ എന്ന് കിലിപോൾ
- പൂസായാൽ പൂക്കുറ്റി തലയിലും കത്തിക്കും; വൈറലായൊരു വിഷു ആഘോഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us