scorecardresearch

ഇതൊന്നും എംവിഡി കാണുന്നില്ലേ; കാഴ്ചക്കാരെ അമ്പരപ്പിച്ച് തലതിരിഞ്ഞ് ഓടുന്ന കാർ

നാലു ചക്രങ്ങളും ആക്സിലും ഉൾപ്പെടെയുള്ള ഭാഗങ്ങൾ തലകീഴായാണ് വാഹനത്തിൽ ക്രമീകരിച്ചിരിക്കുന്നത്

നാലു ചക്രങ്ങളും ആക്സിലും ഉൾപ്പെടെയുള്ള ഭാഗങ്ങൾ തലകീഴായാണ് വാഹനത്തിൽ ക്രമീകരിച്ചിരിക്കുന്നത്

author-image
Trends Desk
New Update
Upside down Car

ചിത്രം: ഇൻസ്റ്റഗ്രാം

വാഹനം രൂപമാറ്റം ചെയ്യുന്നതും, ഇതിനെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുക്കുന്നതും കേരളത്തിലെ സ്ഥിരം വാർത്തയാണ്. കേരളത്തിലെ എംവിഡി വിദേശരാജ്യങ്ങളെ മാതൃകയാക്കാൻ പലപ്പോഴും സോഷ്യൽ മീഡിയയിൽ കമന്റുകളും പ്രത്യക്ഷപ്പെടാറുണ്ട്. കാരണം പല വിദേശരാജ്യങ്ങളിലും മോഡിഫിക്കേഷൻ നിയമങ്ങൾക്ക് അയവുണ്ട്. എന്നാൽ വിദേശികളെ അടക്കം അമ്പരപ്പിലാക്കി അമേരിക്കൻ തെരുവുകളിലൂടെ സഞ്ചരിക്കുന്ന ഒരു കാറിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.

Advertisment

തലകീഴായി റോഡിലൂടെ നീങ്ങുന്ന വാഹനമാണ് കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നത്. നാലു ചക്രങ്ങളും ആക്സിലും ഉൾപ്പെടെയുള്ള ഭാഗങ്ങളെല്ലാം തലകീഴായാണ് വാഹനത്തിൽ ക്രമീകരിച്ചിരിക്കുന്നത്. തലകീഴായി മിഥ്യാബോധം നൽകുന്ന തരത്തിൽ വിദഗ്‌ധമായാണ് കാർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സ്റ്റെബിലിറ്റിയും സുരക്ഷയും ഉറപ്പാക്കിയാണ് നിർമ്മാണം.

വീഡിയോ വളരെ പെട്ടന്നാണ് ഇൻസ്റ്റഗ്രാമിൽ വൈറലായത്. ഒരുകൂട്ടം കാഴ്ചക്കാർ നിർമ്മാതാക്കളുടെ ധീരതയേയും സർഗ്ഗാത്മകതയെയും പ്രശംസിച്ചപ്പോൾ, മറ്റുചിലർ ഇതിലെ അപകടസാധ്യതയും പ്രത്യാഘാതങ്ങളും പങ്കുവച്ചു.

Read More

Advertisment
Car Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: