scorecardresearch

യുകെയിലേക്ക് പോയ  സച്ചിന്റെ പ്രണയത്തിനു പിന്നെ എന്തു സംഭവിച്ചു; പ്രേമലു 2ന്റെ കഥയിതാ

വാണ്ടർലസ്റ്റിനെ കെട്ടി വിശാഖപട്ടണത്ത് കൃഷിയുമായി കൂടി ആദി, ടെസ്റ്റെഴുതൽ നിറുത്തി ഗേറ്റ് കോച്ചിംഗ് സെന്റർ ആരംഭിച്ച അമൽ ഡേവീസ്, ഹൈദരാബാദിൽ സ്റ്റാർട്ട് അപ് തുടങ്ങിയ റീനു.... സോഷ്യൽ മീഡിയയിൽ വൈറലായി പ്രേമലു 2

വാണ്ടർലസ്റ്റിനെ കെട്ടി വിശാഖപട്ടണത്ത് കൃഷിയുമായി കൂടി ആദി, ടെസ്റ്റെഴുതൽ നിറുത്തി ഗേറ്റ് കോച്ചിംഗ് സെന്റർ ആരംഭിച്ച അമൽ ഡേവീസ്, ഹൈദരാബാദിൽ സ്റ്റാർട്ട് അപ് തുടങ്ങിയ റീനു.... സോഷ്യൽ മീഡിയയിൽ വൈറലായി പ്രേമലു 2

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Premalu 2

തിയേറ്ററുകളിൽ വമ്പൻ വിജയകുതിപ്പു നടത്തിയ ചിത്രമാണ് നസ്ലിൻ, മമിത ബൈജു എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത റൊമാൻ്റിക് കോമഡി ചിത്രമായ പ്രേമലു.  ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ശ്യാം  മോഹൻ, മീനാക്ഷി രവീന്ദ്രൻ, അഖില ഭാർഗവൻ, അൽത്താഫ് സലിം, മാത്യു തോമസ്, സംഗീത് പ്രതാപ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ചത്. 

Advertisment

നസ്ലിൻ സച്ചിനായി എത്തിയപ്പോൾ റീനുവായത് മമിത ആയിരുന്നു. ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം റീനു ഇഷ്ടം പറയുന്ന ദിവസം തന്നെയാണ് സച്ചിൻ യുകെയിലേക്ക് പോവുന്നത്. അതോടെ റീനുവും സച്ചിനും ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിലാവുന്നു. റീനു- സച്ചിൻ പ്രണയത്തിനു എന്തു സംഭവിക്കും എന്നൊക്കെയുള്ള കാര്യം പ്രേക്ഷകർക്കു വിട്ടുകൊടുത്താണ് ചിത്രം അവസാനിക്കുന്നത്. 

ആ പ്രണയത്തിന്റെ ഭാവി എന്താവും? ഇരുവർക്കുമടിയിൽ പിന്നെ എന്തുസംഭവിക്കും? പ്രേമലു 2 വരികയാണെങ്കിൽ ആ കഥ എന്താവും? ഷിജു ആച്ചാണ്ടി എന്ന പ്രേക്ഷകൻ ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകാൻ ശ്രമിക്കുകയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. എന്തായാലും ഷിജുവിന്റെ ഭാവനയിൽ വിരിഞ്ഞ പ്രേമലു 2ന്റെ കഥ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.

ഷിജു ആച്ചാണ്ടിയുടെ പ്രേമലു 2 സ്ക്രിപ്റ്റ് ഇങ്ങനെ

യു കെ യിലെത്തിയ സച്ചിൻ ജീവിക്കാൻ വഴിയില്ലാതെ വ്ലോഗിംഗ് തുടങ്ങി.  ഏജൻസിയുടെ ചതിയിൽ പെട്ടതാണ്.  യുകെ യിൽ എങ്ങനെ സൗജന്യം പറ്റി ജീവിക്കാം എന്നൊക്കെയുള്ള   വ്ലോഗുകൾ റീനുവിനെ നന്നായി വെറുപ്പിച്ചു. കുറച്ചു റീച്ചായപ്പോൾ സച്ചിൻ, റിക്രൂട്ട്മെന്റ് ഏജൻസികൾക്കു വേണ്ടി പെയിഡ് പ്രമോഷനും തുടങ്ങി. കൂടുതൽ പേർ പറ്റിക്കപ്പെട്ടു.
ഇതൊക്കെ കണ്ടു റീനു രോഷം കൊണ്ടു പൊട്ടിത്തെറിച്ചു. നീ ഈ ജന്മത്തു നന്നാവില്ലെടാ എന്നു പറഞ്ഞ്, സച്ചിനോടുള്ള പ്രേമം അവൾ അവസാനിപ്പിച്ചു.
ഹാർട് ബ്രേക്ക്.
ഇതിനിടയിൽ, റീനു ഹൈദരാബാദിൽ ഒരു സ്റ്റാർട്ട് അപ് തുടങ്ങുകയും അത് ഒരു എം എൻ സി ലെവലിലേക്കു വളരുകയും ചെയ്തിരുന്നു. കമ്പനിക്കു ലണ്ടനിൽ ഓഫീസ് തുറക്കാൻ എത്തിയ റീനു വീണ്ടും സച്ചിനെ തേടിപ്പിടിച്ച് അവിടെ ജോലി കൊടുക്കുന്നു. നന്നാവുന്നെങ്കിൽ നന്നാവട്ടെ എന്ന കെയറിംഗ്. പട്ടിണി കിടന്നു മടുത്തിരുന്ന സച്ചിൻ ആ ജോലി സ്വീകരിക്കും.  വ്ലോഗിംഗ് ഒക്കെ നിറുത്തി മിടുക്കനായി പണിയെടുക്കുന്ന സച്ചിനോട് റീനുവിനു വീണ്ടും പ്രേമം തോന്നിത്തുടങ്ങി. കമ്പനിയുടെ ഓപറേഷൻസ് മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കു വ്യാപിക്കുന്നു. എല്ലാത്തിലും ഒരു വിശ്വസ്തനായ സഹായിയായി സച്ചിൻ കൂടെയുണ്ട്. ഒരു കീഴുദ്യോഗസ്ഥന്റെ അനുവദനീയമായ അതിരുകൾപ്പുറത്തേക്ക് അവൻ ഒരടി വക്കുന്നില്ല.
മെയിൽ ഷോവനിസ്റ്റുകളായ നാട്ടിലെ സിബിഎസ്സി കിഡ്സിനൊപ്പം തന്റെ ജീവിതം സെറ്റാകില്ലെന്ന് അതിനകം റീനു തിരിച്ചറിഞ്ഞിരുന്നു.  സച്ചിനു കെയറിംഗ് വാരിക്കോരി നൽകുമ്പോൾ തന്നിലേക്കു വീണ്ടും ആ പഴയ സന്തോഷം മടങ്ങി വരുന്നത് റീനു അനുഭവിക്കുന്നു.
ഇപ്രാവശ്യം റീനുവാണു സച്ചിനെ പ്രപോസ് ചെയ്യുന്നത്. സച്ചിൻ അതു സ്വീകരിക്കുമോ?
ഇതിനിടയിൽ നാട്ടിൽ ആദി, വാണ്ടർലസ്റ്റിനെ കല്യാണം കഴിച്ച്  വിശാഖപട്ടണത്തെ തെങ്ങിൻതോപ്പിൽ കൃഷിയും മറ്റുമായി കൂടിയിരുന്നു.  അവർക്കു രണ്ടു പേർക്കും കൂടി ഒരു ഇൻസ്റ്റാ പേജും ഉണ്ട്. ജസ്റ്റ് കിഡ്ഡിംഗ് എന്ന പേരിൽ.
അമൽ ഡേവീസ് ടെസ്റ്റെഴുതൽ നിറുത്തി, ഒരു ഗേറ്റ് കോച്ചിംഗ് സെന്റർ തുടങ്ങുകയും നിരവധി  ബ്രാഞ്ചുകളായി വളരുകയും ചെയ്യുന്നു. പുള്ളി അറിയപ്പെടുന്ന ഒരു മോട്ടിവേഷണൽ സ്പീക്കറുമാണ്.
മേരിയാൻ്റിയുടെ മോൻ TFC ഏറ്റെടുക്കുകയും  ഹൈദരാബാദിലെ ഏറ്റവും തിരക്കേറിയ ഒരു പബ്ബിൻ്റെ ഉടമയാകുകയും ചെയ്തു. പേര്, ഹെവൻ.
ഹാർട് ബ്രേക്കിനു മുമ്പും ശേഷവുമായി വേറെയും കുറെ സംഗതികളൊക്കെയുണ്ട്.
ക്ലൈമാക്സിൽ നമ്മൾ കാണുന്നത്  ഫിർ മരങ്ങളും പൂന്തേനരുവിയും സൈഡിൽ ബിഎംബിസി റോഡും അകലെ മാമലകളും കണ്ണെടുക്കാനാകാത്തവിധം കണ്ടമാനം ഭംഗിയുമുള്ള ഒരു യൂറോപ്യൻ കൺട്രിസൈഡാണ്.  റോഡിലൂടെ പൊടുന്നനെ  ഒരു ഫെറാരി കൺവെർട്ടിബിൾ പാഞ്ഞുപോകുന്നു. പിന്നെ കാണുന്നത് സ്റ്റിയറിംഗ് വീൽ. ഡ്രൈവ് ചെയ്യുന്നത് റീനു. മുടി പറക്കുന്നുണ്ട്. ക്യാമറ കോ ഡ്രൈവറുടെ സീറ്റിലേക്കു തിരിയുമ്പോൾ അവിടെ ആരുമില്ല.
ക്യാമറ പിൻസീറ്റിലേക്ക്. സച്ചിൻ ഉണ്ടവിടെ.
ക്യാമറ കോ ഡ്രൈവർ സീറ്റിന്റെ പിന്നിലേക്ക്. അവിടെ സെറ്റ് ചെയ്തിരിക്കുന്ന ചൈൽഡ് സീറ്റിൽ ഒരു കുഞ്ഞ് സുരക്ഷിതമായി ഇരിക്കുന്നു.
കുഞ്ഞിനോടു കൊഞ്ചുന്ന സച്ചിൻ.
ഇടക്ക് പിന്നിലേക്കു തിരിഞ്ഞ് സച്ചിനെയും കുഞ്ഞിനെയും വാത്സല്യത്തോടെ നോക്കുന്ന റീനു.
ചക്രവാളങ്ങളിലേക്കു കുതിച്ചു പായുന്ന ഫെറാരിയുടെ വിദൂരദൃശ്യം
ദ എൻഡ്.

Advertisment

Read More

Viral Post

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: